2021 ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2021ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

• കഥ/നോവൽ – സേതു (അപ്പുവും അച്ചുവും)
• കവിത – മടവൂർ സുരേന്ദ്രൻ (പാട്ടുപത്തായം)
• നാടകം – പ്രതീപ് കണ്ണങ്കോട് (ശാസ്ത്രത്തിന്റെ കളിയരങ്ങിൽ)
• വൈജ്ഞാനികം – മനോജ് അഴീക്കൽ (അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ)
• പുനരാഖ്യാനം – സാഗാ ജെയിംസ് (ബീർബൽ കഥകൾ)
• ശാസ്ത്രം – സുധീർ പൂച്ചാലി ( മനുഷ്യഹോർമോണുകളുടെ വിസ്മയം)
• ജീവചരിത്രം/ആത്മകഥ – സി റഹിം (സാലിം അലി- ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്)
• ചിത്രീകരണം – റോഷൻ (ആനയും പൂച്ചയും)
• ചിത്രപുസ്തകം – പ്രശാന്തൻ മുരിങ്ങേരി (കോലുമുട്ടായ് ഡിങ്ങ് ഡിങ്ങ്)
• പുസ്തക ഡിസൈൻ- ജനു, ശ്രീലേഷ് കുമാർ (ഇനി ചെയ്യൂല്ലാട്ടോ)

2018,19,20 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. 20,000/ രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരസമർപ്പണത്തിനുള്ള തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

വിശ്വസ്തതയോടെ,

ഡയറക്ടര്‍
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്