തളിര് – ബാലസാഹിത്യശില്പശാലയിലേക്ക് അപേക്ഷിക്കാം

തളിര് മാസികയിൽ എഴുതാൻ താത്പര്യമുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ശില്പശാല നടത്തുന്നു. തിരുവനന്തപുരത്ത് മാർച്ച് 12, 13 തീയതികളാവും ശില്പശാല. 20 പേർക്കു മാത്രമാണ് ശില്പശാലയിൽ പ്രവേശനം. യുവാക്കൾക്ക് പ്രാമുഖ്യം നൽകും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻക്യാമ്പുകളിൽ പങ്കെടുത്തവർ അപേക്ഷിക്കേണ്ടതില്ല. പങ്കെടുക്കാൻ താത്പര്യമുള്ളവർ  https://forms.gle/Dp9xn7WURBKeearLA എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. അവസാനതീയതി 10-03-2022. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അറിയിക്കുന്നതായിരിക്കും.

 

രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/Dp9xn7WURBKeearLA