ബാലസാഹിത്യ പുരസ്കാരങ്ങൾ സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ സമ്മാനിക്കും

ബാലസാഹിത്യ പുരസ്കാരങ്ങൾ സാംസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ സമ്മാനിക്കും
 
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ച ബാലസാഹിത്യ പുരസ്കാരങ്ങൾ സാസ്കാരികവകുപ്പു മന്ത്രി സജി ചെറിയാൻ ജേതാക്കൾക്കു സമ്മാനിക്കും. വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബിലാണ് ചടങ്ങ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരിക്കും. കവി പ്രഭാവർമ്മ മുഖ്യാതിഥിയായി പങ്കെടുക്കും. ഭരണസമിതി അംഗം പയ്യന്നൂർ കുഞ്ഞിരാമൻ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തും. ഭരണസമിതി അംഗങ്ങളായ രാജേഷ് വള്ളിക്കോട്, ജി രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുക്കും.
സമഗ്രസംഭാവനപുരസ്കാരം ഉൾപ്പടെയുള്ള പുരസ്കാരങ്ങളാണ് സമ്മാനിക്കുക. മലയത്ത് അപ്പുണ്ണി (സമഗ്രസംഭാവന പുരസ്കാരം), സേതു (കഥ/നോവൽ), മടവൂർ സുരേന്ദ്രൻ (കവിത), പ്രതീപ് കണ്ണങ്കോട് (നാടകം), മനോജ് അഴീക്കൽ( വൈജ്ഞാനികം), സാഗാ ജെയിംസ് (പുനരാഖ്യാനം), സുധീർ പൂച്ചാലി (ശാസ്ത്രം), സി റഹിം (ജീവചരിത്രം/ആത്മകഥ), റോഷൻ (ചിത്രീകരണം), പ്രശാന്തൻ മുരിങ്ങേരി (ചിത്രപുസ്തകം), ജനു, ശ്രീലേഷ് കുമാർ (പുസ്തക ഡിസൈൻ) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും. 60,001 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്നതാണ് സമഗ്രസംഭാവനാപുരസ്കാരം. 20,000/ രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മറ്റു പുരസ്‌കാരങ്ങൾ. 2018,19,20 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച ബാലസാഹിത്യ പുസ്തകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്.