സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം – വിജയികളെ പ്രഖ്യാപിച്ചു

സ്വാതന്ത്ര്യസമരചരിത്ര ക്വിസ് മത്സരം – വിജയികളെ പ്രഖ്യാപിച്ചു
 

ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് യുപി-ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യസമരചരിത്രക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വൈഷ്ണവ് ദേവ് എസ് ഒന്നാം സ്ഥാനം നേടി. ഇളമ്പ ഗവൺമെന്റ് എച്ച്. എസ്. എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി നിള റിജു രണ്ടാം സ്ഥാനത്തിന് അർഹയായി. പൊഴിയൂർ സെയിന്റ് മാത്യു ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി ആനന്ദ് ജിയോ, അടൂർ ഹോളി ഏൻജൽസ് ഇ എം എച്ച് എസ് എസിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി ആർദ്ര രാജേഷ്, ഇളമ്പ ഗവൺമെന്റ് എച്ച്. എസ്. എസിലെ ഏഴാംക്ലാസ് വിദ്യാർത്ഥി സാധിക ഡി എസ് എന്നിവർ മൂന്നാം സ്ഥാനം നേടി. ആഗസ്റ്റ് 7നു നടത്തിയ  ക്വിസ് മത്സരത്തിൽ ഇരുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. സമ്മാനവിതരണച്ചടങ്ങിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കുന്നതാണ്. 

Reg. No Name Class School district
M 477 VAISHNAV DEV S 8 GOVT. BOYS. HSS. ATTINGAL തിരുവനന്തപുരം
J 385 Nila Riju 8 GHSS Elampa തിരുവനന്തപുരം
D 192 Anand Geo 10 St. Mathews HS pozhiyoor തിരുവനന്തപുരം
D 217 Ardra Rajesh 9 Holy Angels EMHSS Adoor പത്തനംതിട്ട
K 425 sadhika D S 7 Ghss Elampa തിരുവനന്തപുരം