ലഹരിവിരുദ്ധ പോസ്റ്റര്‍രചനാമത്സരം – വിജയികളെ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടികളോടനുബന്ധിച്ച് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്കൂൾ കുട്ടികൾക്കായി നടത്തിയ  ലഹരിവിരുദ്ധ പോസ്റ്റര്‍രചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജി എച്ച് എസ് എസ് അവനവഞ്ചേരിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഹരീഷ് ഒന്നാം സമ്മാനം നേടി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി  രുദ്രാ നായർ രണ്ടാം സമ്മാനവും നെയ്യാറ്റിൻകര ഡോ. ജി ആര്‍ പബ്ലിക് സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി നവനീത് മുരളീധരന്‍ മൂന്നാം സമ്മാനവും കരസ്ഥമാക്കി. വഴുതക്കാട് കാര്‍മല്‍ ജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അലീന എ പി,  തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി സഞ്ജയ് വി എസ് എന്നിവർക്ക് പ്രോത്സാഹനസമ്മാനങ്ങൾ ലഭിക്കും.

അഞ്ചാം ക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള അൻപതോളം കുട്ടികളാണു മത്സരത്തിൽ പങ്കെടുത്തത്. തിരുവനന്തപുരം കനകക്കുന്നുകൊട്ടാരമായിരുന്നു വേദി. വ്യത്യസ്ത ആശയങ്ങളിലൂന്നിയ വിവിധ പോസ്റ്ററുകളാണ് കുട്ടികൾ രചിച്ചത്. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും.

കുട്ടികൾ അവർ രചിച്ച പോസ്റ്ററുകളുമായി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ

 

ശ്രീദേവ് ഹരീഷ്, രുദ്രാ നായർ, നവനീത് മുരളീധരൻ

ശ്രീദേവ് ഹരീഷ്,             രുദ്രാ നായർ,              നവനീത് മുരളീധരൻ