ksicl user – ksicl https://ksicl.org കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് Mon, 14 Sep 2026 05:50:25 +0000 en-US hourly 1 https://wordpress.org/?v=6.9.10 KSICL ഉപകരണങ്ങളുടെ AMC – ആനുവൽ മെയിന്റനൻസ് കരാറിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. https://ksicl.org/?p=1955 Mon, 14 Sep 2026 05:45:40 +0000 https://ksicl.org/?p=1955 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, ഫോട്ടോകോപ്പിയർ മെഷീനുകൾ തുടങ്ങിയവരുടെ പരിപാലനത്തിന് ആനുവൽ മെയിന്റനൻസ് കരാറിൽ ഏർപ്പെടുന്നതിനായി ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം താഴെ കൊടുക്കുന്നു.

]]>
വിൽപ്പനസോഫ്റ്റുവെയർ – ക്ലൗഡ് സെർവർ വാങ്ങുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു https://ksicl.org/?p=1927 Thu, 21 May 2026 06:04:45 +0000 https://ksicl.org/?p=1927 ക്വട്ടേഷൻ നോട്ടീസ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിൽപ്പന വിഭാഗത്തിലെ ബില്ലിംഗ് സോഫ്റ്റ് വെയറിലെ ക്ലൗഡ് സർവർ മാനേജ്‌മെന്റ് പ്രവർത്തനത്തിനാവശ്യമായ ക്ലൗഡ് സർവർ വാങ്ങുന്നതിനും, സോഫ്റ്റ്‌വെയറിന്റെ എ.എം.സി. ചെയ്യുന്നതിനും അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി സാധനങ്ങളുടെ മേൽപറഞ്ഞ നിബന്ധനകൾക്ക് വിധേയമായ ക്വട്ടേഷൻ, സീൽ ചെയ്ത കവറിൽ 25-05-2026-ന്, മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകേണ്ടതാണ്. അന്നേ ദിവസം 4.00 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ഏതൊരു ക്വട്ടേഷനും പ്രത്യേക കാരണം കാണിക്കാതെ നിരുപാധികം നിരസിക്കാനുള്ള അവകാശം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

ഡയറക്ടർ

]]>
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് – 2026ലെ അവധിക്കാല ക്യാമ്പുകൾ https://ksicl.org/?p=1917 Wed, 01 Apr 2026 05:44:40 +0000 https://ksicl.org/?p=1917 രജിസ്ട്രേഷൻ അവസാനിച്ചിരിക്കുന്നു.

]]>
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു https://ksicl.org/?p=1911 Thu, 26 Feb 2026 05:57:12 +0000 https://ksicl.org/?p=1911 സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ നൽകുന്നത്. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളിൽ നിന്നാണ് ഈ വർഷത്തെ പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം.

പുരസ്കാരജേതാക്കളും കൃതികളും താഴെ പറയുന്നവയാണ്:
• കഥ: ശ്രീജിത്ത് മൂത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ)
പി. വി. ഷാജികുമാർ (ജാനകി ഉണ്ടാക്കിയ കഥകൾ)
• കവിത: രാവുണ്ണി (മാവമ്മ)
• വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാർ)
• ശാസ്ത്രം: പ്രദീപ് ഓർക്കാട്ടേരി (പുല്ലരിമധുരം – മുത്താറി മുതൽ മലഞ്ചാമ വരെ)
• ജീവചരിത്രം / ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികൾ)
• നാടകം: ജി. ശ്രീകണ്ഠൻ (മുതലക്കെട്ട്)
• ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി (കാട്ടിൽ ഒരു ഒളിച്ചുകളി)
• വിവർത്തനം / പുനരാഖ്യാനം: എം. ചന്ദ്രപ്രകാശ് (ഡിറ്റക്റ്റീവ് ഫെലൂദ)

പുരസ്കാരസമർപ്പണം 2026 മാർച്ച് 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും. 

]]>
ബാറ്ററി വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു https://ksicl.org/?p=1903 Thu, 19 Feb 2026 06:19:55 +0000 https://ksicl.org/?p=1903 ക്വട്ടേഷൻ നോട്ടീസ്

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിലെ തളിര് വിഭാഗത്തിലെ 6 ബാറ്ററികൾ (12V/100 AH tubular battery) പുതിയത് വാങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നു. പഴയ 6 ബാറ്ററികൾ exchange ചെയ്ത് പുതിയത് ലഭ്യമാക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി സാധനങ്ങളുടെ വില രേഖപ്പെടുത്തിയ ക്വട്ടേഷൻ, സീൽ ചെയ്ത കവറിൽ 04-03-2026-ന്, മുമ്പായി ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകേണ്ടതാണ്. അന്നേ ദിവസം 4.00 മണിക്ക് ക്വട്ടേഷൻ തുറന്ന് പരിശോധിക്കുന്നതാണ്. വൈകി ലഭിക്കുന്ന ക്വട്ടേഷനുകൾ സ്വീകരിക്കുന്നതല്ല. ഏതൊരു ക്വട്ടേഷനും പ്രത്യേക കാരണം കാണിക്കാതെ നിരുപാധികം നിരസിക്കാനുള്ള അവകാശം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

 

ഡയറക്ടർ

 

 

 

]]>
കൊല്ലം ജില്ലയിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിന് രജിസ്റ്റർ ചെയ്യാം. https://ksicl.org/?p=1900 Wed, 21 Jan 2026 09:34:51 +0000 https://ksicl.org/?p=1900 കൊല്ലം ജില്ലയിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിന് രജിസ്റ്റർ ചെയ്യാം.

കൊല്ലം: കേരള സർക്കാർ സാംസ്‌കാരികവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും  അഞ്ചൽ, സെൻ്റ്   ജോൺസ് കോളേജിലെ മലയാളവിഭാഗവും സംയുക്തമായി  ലഹരിവിരുദ്ധ പ്രചാരണത്തിന്റെ  ഭാഗമായി കൊല്ലം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. 2026 ഫെബ്രുവരി 7 ശനിയാഴ്ച 10 മണി മുതൽ അഞ്ചൽ, സെൻറ് ജോൺസ് കോളേജ് ക്യാമ്പസ്സിൽ വച്ചാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.  കൂടുതൽ വിവരങ്ങൾക്ക് 8547971483, 9447544965
രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതിഛ 30-01-2026. വരയ്ക്കുന്നതിനുള്ള പേപ്പർ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കും. വരയ്ക്കാന്‍ ആവശ്യമായ മറ്റു സാധനങ്ങൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/cq4dvd5TEDCGTFs49

]]>
ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു https://ksicl.org/?p=1887 Wed, 14 Jan 2026 05:56:20 +0000 https://ksicl.org/?p=1887 ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് 31100-66800 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒഴിവുകളുടെ എണ്ണം – ഒന്ന്.
ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ 2026 ജനുവരി 31 നകം അപേക്ഷ ലഭ്യമാക്കേണ്ടതാണ്.

ഫോൺ: 04712333790
മൊബൈൽ: 8547971483

]]>
തളിര് സ്കോളർഷിപ്പ് 2025 – സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു https://ksicl.org/?p=1878 Tue, 13 Jan 2026 06:46:03 +0000 https://ksicl.org/?p=1878 തളിര് സ്കോളർഷിപ്പ് 2025 സംസ്ഥാനതല പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീലക്ഷ്മി ഇ ഒന്നാം റാങ്ക് നേടി. ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ചുള്ളിമാനൂർ എസ് എച്ച് യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഈശ്വർ എം വിനയനാണ് ഒന്നാം റാങ്ക്. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ മമ്പറം എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദിയ കെ രണ്ടാം റാങ്കും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നാസില എം സി മൂന്നാം റാങ്കും നേടി. ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ കോട്ടുക്കൽ യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിഷേക ബി ആർ രണ്ടാം റാങ്കും കണ്ണൂർ ജില്ലയിൽ കോട്ടൂർ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണരാഗ് പി വി മൂന്നാം റാങ്കും കരസ്ഥമാക്കി.

ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ മൂന്നു കേന്ദ്രങ്ങളിലായി 03-01-2026നാണ് സംസ്ഥാനതല എഴുത്തു പരീക്ഷ ന‌ടന്നത്. 10000രൂപ, 5000രൂപ, 3000രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാർക്ക് സ്കോളർഷിപ്പ് ലഭിക്കുക. ജില്ലാതല വിജയികൾക്ക് 1000 രൂപ വീതമാണ് സ്കോളർഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്യുക. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക തപാലിൽ ലഭിക്കും.  വിജയികൾക്കുള്ള സമ്മാനവിതരണത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും.

വിഭാഗം/റാങ്ക് ഒന്നാം റാങ്ക് രണ്ടാം റാങ്ക് മൂന്നാം റാങ്ക്
സീനിയർ ശ്രീലക്ഷ്മി ഇ ദിയ കെ നാസില എം സി
ജൂനിയർ ഈശ്വർ എം വിനയൻ അഭിഷേക ബി ആർ കൃഷ്ണരാഗ് പി വി

 

]]>
പുസ്തകങ്ങളുടെ അച്ചടി – ടെണ്ടർ ക്ഷണിക്കുന്നു. https://ksicl.org/?p=1785 Tue, 28 Oct 2025 07:30:42 +0000 https://ksicl.org/?p=1785 പുസ്തകങ്ങളുടെ അച്ചടി – ടെണ്ടർ ക്ഷണിക്കുന്നു.

]]>
തളിര് മാസിക അച്ചടിക്കുന്നതിന് ഇ ടെണ്ടർ വഴി അച്ചടിനിരക്ക് ക്ഷണിക്കുന്നു. https://ksicl.org/?p=1753 Fri, 24 Oct 2025 07:55:58 +0000 https://ksicl.org/?p=1753 തളിര് മാസിക അച്ചടിക്കുന്നതിന് ഇ ടെണ്ടർ വഴി അച്ചടിനിരക്ക് ക്ഷണിക്കുന്നു.


]]>