ബാലസാഹിത്യ ശില്പശാല – തിരുവനന്തപുരം – 2022 ഡിസംബർ 27, 28

ബാലസാഹിത്യ ശില്പശാല – തിരുവനന്തപുരം – 2022 ഡിസംബർ 27, 28

ബാലസാഹിത്യശില്പശാലയ്ക്ക് ഇവിടെ രജിസ്റ്റർ ചെയ്യാം

ബാലസാഹിത്യ മേഖലയിൽ എഴുതാൻ താത്പര്യമുള്ളവർക്കായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബാലസാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻക്യാമ്പുകളിലോ ശില്പശാലകളിലോ പങ്കെടുത്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ഇതുവരെ പങ്കെടുക്കാത്തവർക്കു മാത്രമാണ് അവസരം. രജിസ്റ്റർ ചെയ്തവരിൽനിന്നു തിരഞ്ഞെടുക്കുന്ന 40 പേരെയാണ് ശില്പശാലയിൽ പങ്കെടുപ്പിക്കുക.
തിരുവനന്തപുരത്തായിരിക്കും ശില്പശാല നടക്കുക. 
പുതുതായി എഴുതിയ ഒരു ബാലസാഹിത്യ രചനയുമായി വേണം ശില്പശാലയിൽ പങ്കെടുക്കാൻ. അവസാനതീയതി ഡിസംബർ 20