Description
അമ്മിണിക്കുട്ടിയമ്മയ്ക്ക് ചുടുചുടാ മൊരിഞ്ഞ ദോശയും എരിവുള്ള ഉള്ളിച്ചമ്മന്തിയും തിന്നാന്‍ കൊതിയായി. അവര്‍ പലവ്യഞ്ജനപ്പെട്ടിയില്‍ നിന്നും അവസാനത്തെ കുരുമുളകെടുത്ത് ഉള്ളിച്ചമ്മന്തി അരയ്ക്കാന്‍ തുടങ്ങുന്നു. പക്ഷേ…. കുരുമുളക് തെന്നി ഓടി രക്ഷപ്പെട്ടു. അമ്മിണിക്കുട്ടിയമ്മ കുരുമുളകിന്റെ പുറകെ ഓടുന്നു! ഓടി… ഓടി… ഓടി…..