Description
പാഴ്വസ്തുക്കളില്‍ നിന്ന് കുട്ടികള്‍ക്ക് സ്വയം ചെയ്യാനും കൂടുതല്‍ വികസിപ്പിക്കാനും ഉതകുന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
അനുഭവങ്ങളിലൂടെയാണ് കുട്ടികള്‍ പഠിക്കുന്നത്, കാഴ്ചയുടെയും കേള്‍വിയുടെയും രുചിയുടെയും സ്പര്‍ശത്തിന്റെയും ഗന്ധത്തിന്റെയും അനുഭവങ്ങളിലൂടെ… വസ്തുക്കള്‍ അടുക്കിയും കൂട്ടിച്ചേര്‍ത്തും വേര്‍പിരിച്ചും തെരഞ്ഞെടുത്തുമൊക്കെ അവര്‍ പുതിയ അനുഭവങ്ങള്‍ ആസ്വദിക്കുന്നു.കുട്ടികള്‍ ബുദ്ധിമതികളാണ്. ആരും പഠിപ്പിക്കാതെ തന്നെ ഒട്ടേറെ കാര്യങ്ങള്‍ അവര്‍ ഗ്രഹിക്കുന്നു. സംസാരിക്കുക അല്ലെങ്കില്‍ മറ്റുള്ളവരോട് സംവദിക്കുക എന്ന ഏറ്റവും വലിയ കല തന്നെ അവര്‍ അഭ്യസിക്കുന്നത് വിദ്യാലയത്തിന് പുറത്തു നിന്നാണ്.