Description
ശിലായുഗത്തിലെ നമ്മുടെ ആദ്യപൂര്‍വികരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകം.
നിലക്കടല കൃഷിക്കാരുടെ ഗ്രാമത്തിലാണ് ശെല്‍വി താമസിക്കുന്നത്. ഏതാണ്ട് വര്‍ഷം മുഴുവന്‍ ആ ഗ്രാമം ഉറക്കത്തിലായിരുന്നു. എന്നാല്‍ അവിടത്തെ നദിക്കര യില്‍ പുരാവസ്തു ഗവേഷകര്‍ എത്തിയതോടെ ഗ്രാമത്തിന് പുതുജീവന്‍ വച്ചു.
ചരിത്രാതീതകാലത്തെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ കുഴിച്ചെടുക്കുവാന്‍ എത്തിയവായിരുന്നു അവര്‍. അഞ്ചുലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന കല്ലുപകരണങ്ങള്‍ക്ക് ഗ്രാമവാസികള്‍ ചാക്കകല്‍ അഥവാ തിളങ്ങുന്ന കല്ലുകള്‍ എന്നു പേരിട്ടു……