Description
മനുഷ്യ ജീവിതത്തിന്റെ തീക്ഷ്ണ മുഹൂര്‍ത്തങ്ങള്‍ വരച്ചു കാട്ടുന്ന കൃതി
മുത്തു അനാഥ പെണ്‍കുട്ടിയാണ്. അവളെ 5000 രൂപയ്ക്ക് അവളുടെ അച്ഛന്‍ യജമാനനു വിറ്റു. ആ വീട്ടില്‍ മുത്തുവിന് കഠിനമായ ജോലികള്‍ ചെയ്യേണ്ടി വന്നു. അടിയും വഴക്കും മാത്രമായിരുന്നു കൂലി. അത് അവള്‍ പിറുപിറുപ്പില്ലാതെ സഹിച്ചു. ഒടുവില്‍ അവളുടെ അര്‍പ്പണബോധത്തിനും സൌമ്യതയ്ക്കും ഫലം കിട്ടി. അവള്‍ക്ക് എല്ലാ സൌഭാഗ്യങ്ങളും ലഭിക്കാന്‍ ഇടയായി. സ്നേഹം, ലാളന, പരിഗണന എല്ലാം. എങ്കിലും അവള്‍ അച്ഛനെ ഓര്‍ത്തു ദുഃഖിക്കുകയായിരുന്നു. അച്ഛനാകട്ടെ വിറ്റുപോയ മകളെ വീണ്ടെടുക്കാനായി കളവു നടത്തി പൊലീസിന്റെ പിടിയിലായി.