Description
സഹനത്തിന്റെയും അഹിംസയുടെയും പാതയിലൂടെ മുന്നേറി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനായ ബ്രിട്ടനെ മുട്ടുകുത്തിച്ച നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന ഏടുകള്‍ അനാവരണം ചെയ്യുന്ന ഈ കൃതി, വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഭാരതം നടത്തിയ ഐതിഹാസിക സമരത്തിന്റെ ആഴവും പരപ്പും ഇളംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നു.