Description
ഉപനിഷത്തുകളില്‍ ഏറ്റവും സുന്ദരം കഠോപനിഷത്താണ് എന്നാണ് സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഭാരതീയദര്‍ശനത്തിലെ പ്രമുഖ ഉപനിഷത്തുകളില്‍ ഒന്നാണിത്. നചികേതസ് എന്ന പുരാണ കഥാപാത്രത്തെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്. യമന്‍ നചികേതസിന് ആത്മതത്വം ഉപദേശിക്കുന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. നചികേതസിന്റെ കഥ കുട്ടികള്‍ക്കു വേണ്ടി ലളിതമായി പുനരാവിഷ്‌ക്കരിക്കുകയാണ് ഈ പുസ്തകത്തില്‍.