Description
അച്ഛനമ്മമാരുടെ വാത്സല്യവും സഹോദരങ്ങളുടെ സ്നേഹവും ശത്രുപക്ഷത്തെ ചതിയും ഒക്കെ നിറഞ്ഞുനില്ക്കുന്ന പക്ഷിക്കഥ.
വീട്ടുമുറ്റത്തെ തെങ്ങിന്‍ മുകളിലാണ് സുന്ദരിക്കാക്ക കൂടു കെട്ടിയത്. കൂട്ടില്‍ സുന്ദരിക്കാക്ക മൂന്നു മുട്ടയിട്ടു. സൂത്രക്കാരിയായ പുള്ളിക്കുയില്‍ മുട്ടയിട്ടതിനു ശേഷം ഒരു മുട്ട കൊത്തിക്കുടിച്ച് തോടു പുറത്തേക്കിട്ടു. അപ്പോഴും കൂട്ടില്‍ മുട്ടകള്‍ മൂന്ന്. സുന്ദരിക്കാക്ക മുട്ടകള്‍ക്കു ചൂടുകൊടുത്തു. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തു വന്നു. കുഞ്ഞുങ്ങളെ ഓമനിച്ചു വളര്‍ത്തിയ കാക്കയ്ക്ക് ഒടുവിലാണു മനസ്സിലായത് ഒരെണ്ണം കുയില്‍ കുഞ്ഞാണെന്ന്. ഒടുവില്‍ കാക്കക്കൂട്ടങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും സഹിക്കാനാവാതെ വേദനയോടെ സുന്ദരിക്കാക്ക കുയില്‍ക്കുഞ്ഞിനെ കൊത്തിയകറ്റി. അവിടെ കരിങ്കുയിലും പുള്ളിക്കുയിലും തങ്ങളും കുഞ്ഞിനെ കാത്തിരിക്കുകയായിരുന്നു.