Description
സക്കറിയ കുട്ടികള്‍ക്കായി രചിച്ച അപൂര്‍വസുന്ദരമായ ഒരു നോവല്‍.
ഉപയോഗിച്ചു പഴകിയ വസ്തുക്കള്‍ മാത്രമേ ജൂവിനു കിട്ടാറുള്ളൂ. അമ്മ പണിയെടുക്കുന്ന വീടുകളിലെ കുട്ടികളുടെ പുസ്തകങ്ങളും ഉടുപ്പുകളും മാത്രം. ഹൈസ്കൂളിലേക്കു കയറിയ അവള്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഴയ കണക്കു പുസ്തകത്തിന്റെ താളുകള്‍ മറിച്ചു കൊണ്ടിരിക്കുമ്പോള്‍, അതിന്റെ താളുകള്‍ക്കിടയില്‍ നിന്ന് അവള്‍ക്ക് ഒരു സാധനം കിട്ടി. അടച്ചു സ്റാമ്പൊട്ടിച്ച ഇളം നീലനിറത്തിലുള്ള ഒരു കവര്‍! പക്ഷേ അതില്‍ അഡ്രസ്സില്ലായിരുന്നു…