Description
ഭൂമി ഉണ്ടായതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഈ പുസ്തകം.നെബുലകള്‍, അവയില്‍നിന്നും നക്ഷത്രങ്ങളുടെ ജനനം, നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹങ്ങളുടെ രൂപീകരണം, ഗ്രഹങ്ങളുടെ പരിണാമം തുടങ്ങിയവയെല്ലാം ഇതില്‍ ലളിതമായി ചര്‍ച്ച ചെയ്യുന്നു. സൗരയൂഥരൂപീകരണവും ഭൂമിയുടെ പരിണാമവും മനസ്സിലാക്കാന്‍ ഈ പുസ്തകം കുട്ടികളെ ഏറെ സഹായിക്കും.
ഈ പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ ലഭ്യമാവുന്നത്. ആദ്യപതിപ്പ് ലഭ്യമല്ല. സൗരയൂഥത്തിനു പുറത്തുള്ള മറ്റു ഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു അധ്യായം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് പുതിയ പതിപ്പില്‍. 4 പേജുകള്‍ അധികമായുണ്ട്. ആകെ 72 പേജുകള്‍. ആദ്യപതിപ്പിന് 68 പേജുകള്‍ ആയിരുന്നു. സമകാലികമായ വിവരങ്ങളും പുതിയ ചിത്രങ്ങളും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിലയില്‍ മാറ്റമില്ല.