Description
കടലോരത്തു ഒരു ദിവസം ചിലവഴിച്ച റാണി മുത്തശ്ശിക്ക് എന്തെങ്കിലും സമ്മാനം നല്‍കാന്‍ ആഗ്രഹിച്ചു. കടലോരത്തെ മണലില്‍ അവള്‍ പലതും കണ്ടു. തൂവല്‍, ചെരുപ്പ്, പൂമാല, തേങ്ങ, കുപ്പി, ശംഖ്, ഒരു നക്ഷത്രമീനിനെപ്പോലും. മുത്തശ്ശിക്ക് എന്തായിരിക്കും ഇഷ്ടം. ചെറിയ സാധനങ്ങളെ വലുതാക്കിക്കാണിക്കുന്ന ചിത്രങ്ങളും വലിയ കാര്യങ്ങളുടെ ചെറിയ ചിത്രീകരണങ്ങളും ഒന്നുചേരുന്ന കഥ.
( പുസ്തകത്തിന്റെ പുതിയ പതിപ്പ് )