Description
നമ്മുടെ ഭാഷയില്‍ ഗദ്യത്തിലും പദ്യത്തിലുമായി നിരവധി കടങ്കഥകളുണ്ട്. ഓരോ കാലഘട്ടത്തിലെയും സാംസ്കാരിക, സാമൂഹിക മാറ്റങ്ങള്‍ അക്കാലത്തെ കടങ്കഥകളിലും പ്രതിഫലിക്കും. കടങ്കഥകള്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. കുട്ടികളുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ കടങ്കഥകള്‍ക്ക് വലിയ പങ്കു്. കുട്ടികള്‍ക്ക് ഈണത്തില്‍ പാടിരസിക്കാനും ഉത്തരങ്ങള്‍ കണ്ടെത്താനുമുള്ള കുറച്ചു കടങ്കവിതകളാണ് ഈ പുസ്തകത്തില്‍. ഇതിലെ ഓരോ കവിതയും അതിന്റെ താളഭംഗിയും ഭാവനയും കൊണ്ട് കുട്ടികളെ തീര്‍ച്ചയായും ആകര്‍ഷിക്കും.