Description
ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് സുമയ്യ. പ്രകൃതിയോട് നിറയെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന ഒരു കുട്ടി. രാത്രി സൂര്യൻ എവിടെപ്പോകുന്നു?, കോഴിയെന്തിനാ മുട്ടയിടുന്നത്?, ഇരുട്ടും വെളിച്ചവും എവിടെ ഒളിച്ചിരിക്കുന്നത്?… അങ്ങനെ അനേകമനേകം ചോദ്യങ്ങൾ. അവളുടെ ഇത്തരം ചോദ്യങ്ങളാണ് ഈ നോവൽ നിറയെ. കൂട്ടത്തിൽ അവയ്ക്ക് ഉത്തരം കണ്ടെത്താനുള്ള അന്വേഷണങ്ങളും. വായന കഴിയുമ്പോൾ അവളുടെ ചോദ്യങ്ങൾ നമ്മുടെ കൂടി ചോദ്യങ്ങളായി മാറും.
സുമയ്യയെപ്പോലെ ഒരു മിടുക്കിക്കുട്ടിയാവാൻ നോവൽ വായിക്കുന്ന എല്ലാവർക്കും തോന്നിപ്പോകും. പി എസ് ബാനർജി വരച്ച ചിത്രങ്ങൾകൂടിയാകുമ്പോകൾ സുമയ്യ ആസ്വാദ്യകരമായ ഒരു അനുഭവമാകും നമുക്കു സമ്മാനിക്കുക.
Reviews
There are no reviews yet.