തളിര് സ്കോളർഷിപ്പ് 2023
കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചു. വിജയകരമായി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് 2024 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് തപാലിൽ അതതു മാസങ്ങളിൽ ലഭ്യമാവുന്നതാണ്.
ജൂനിയർ/സീനിയർ വിഭാഗം ജില്ലാതല പരീക്ഷകൾ അവസാനിച്ചു. പരീക്ഷയിൽ ലഭിച്ച മാർക്ക് അതതു മൊബൈൽ നമ്പറുകളിലേക്ക് എസ് എം എസ് ആയി അയക്കുന്നതാണ്.
തളിര് സ്കോളർഷിപ്പ് 2023 ജില്ലാതല സ്കോളർഷിപ്പ് നേടിയവരുടെ ലിസ്റ്റ‌് (ജൂനിയർ വിഭാഗം )
തളിര് സ്കോളർഷിപ്പ് 2023 ജില്ലാതല സ്കോളർഷിപ്പ് നേടിയവരുടെ ലിസ്റ്റ‌് (സീനിയർ വിഭാഗം )
സംസ്ഥാനതല പരീക്ഷ സംബന്ധിച്ച വിവരം.
സംസ്ഥാനതല പരീക്ഷ എഴുത്തുപരീക്ഷയായി പിന്നീട് നടക്കും. ജില്ലാതലത്തിൽ ജൂനിയർ, സീനീയർ വിഭാഗങ്ങളിൽ ഓരോ ജില്ലയിൽനിന്നും ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്ന വിദ്യാർഥിയെ മാത്രമാണ് സംസ്ഥാനതലത്തിൽ പങ്കെടുപ്പിക്കുക. അവരെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നേരിട്ട് അറിയിക്കുന്നതും അവരുടെ ലിസ്റ്റ‌് പിന്നീട് ഇവിടെ പ്രസിദ്ധീകരിക്കുന്നതുമാണ്. മറ്റുള്ളവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.
സംസ്ഥാനതല എഴുത്തുപരീക്ഷ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പൊതുവിജ്ഞാനം, സമകാലികസംഭവങ്ങൾ, ചരിത്രം, ഭാഷ, സാഹിത്യം, തളിര് മാസിക എന്നിവയിൽനിന്നുള്ള ചോദ്യങ്ങളാവും പരീക്ഷയിൽ. ഭാഷാപരമല്ലാത്ത ചോദ്യങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകൂടി ചോദ്യങ്ങൾക്കൊപ്പം ഉണ്ടാവും. https://ksicl.org എന്ന സൈറ്റിൽ ‘തളിര്’ എന്ന മെനുവിൽ പഴയ ലക്കങ്ങൾ വായിക്കാനാവും.
16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നത്.
ജൂനിയർ(5,6,7ക്ലാസുകൾ), സീനിയർ(8,9,10ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും ചുരുങ്ങിയത് 160പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.
ജില്ലാ തലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000രൂപയും പിന്നീടു വരുന്ന 50 സ്ഥാനക്കാർക്ക് 500രൂപയും സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.
സംസ്ഥാനതലത്തിൽ ഇരു വിഭാഗത്തിലും ആദ്യ മൂന്നു റാങ്കുകാർക്ക് 10000, 5000, 3000രൂപ എന്നിങ്ങനെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും.
100കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിനു ചേരുന്ന സ്കൂളുകൾക്ക് 1000രൂപയുടെ പുസ്തകങ്ങൾ ലഭിക്കും.
കൂടുതൽ വിവരത്തിന്: 8547971483, 0471-2333790
തളിര് സ്കോളർഷിപ്പ് 2023 – ഹെൽപ്പ് ലൈൻ നമ്പറുകൾ
ജനറൽ ഹെൽപ്പ്‌ലൈൻ നമ്പർ: 8547971483
ജില്ലാതല ഹെൽപ്പ്‌ലൈൻ നമ്പറുകൾ
(വിദ്യാർത്ഥി പഠിക്കുന്ന സ്കൂൾ ഉള്ള ജില്ലയിലെ നമ്പറിൽ മാത്രം വിളിക്കുക)
(രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെ മാത്രം വിളിക്കാവുന്നതാണ്. റെഗുലർ കോളുകൾ മാത്രം വിളിക്കുക. വാട്സ്ആപ്പ്/ടെലഗ്രാം കോളുകൾ വിളിക്കാതിരിക്കുക.)
തിരുവനന്തപുരം 9446409479 (രാധികദേവി ടി ആർ)
കൊല്ലം 9497454439 (രാധിക സി നായർ)
പത്തനംതിട്ട 8590508621 (ഗായത്രിദേവി)
ആലപ്പുഴ 9446185196 (സെലിൻ ജെ എൻ)
കോട്ടയം 9446899721 (ഷാനവാസ് എസ്)
ഇടുക്കി 9895868592 (സുബിൻ കെ സുഭാഷ്)
എറണാകുളം 9495810840 (നവനീത് കൃഷ്ണൻ എസ്)
തൃശ്ശൂർ 9496749794 (നിലിയ വേണുഗോപാൽ)
പാലക്കാട് 6238389024 (അഞ്ജന സി ജി)
മലപ്പുറം 9496466421 (സോബിൻ കുമാർ കെ എസ്)
കോഴിക്കോട് 8281451514 (സാജി എസ് വി)
വയനാട് 9633561483 (ബിജുകുമാർ ബി പി)
കണ്ണൂർ 9744715397 (സഫിയ ഒ സി)
കാസർഗോഡ് 9995062632 (മണിക്കുട്ടൻ വി എസ്)