തളിര് സ്കോളർഷിപ്പ് പരീക്ഷ – 2021 ജനുവരിയിൽ നടന്ന ഓൺലൈൻ പ്രാഥമികപരീക്ഷയുടെ ചോദ്യങ്ങൾ – ജൂനിയർ വിഭാഗം

തളിര് സ്കോളർഷിപ്പ് പരീക്ഷ – 2021 ജനുവരിയിൽ നടന്ന ഓൺലൈൻ പ്രാഥമികപരീക്ഷയുടെ ചോദ്യങ്ങൾ – ജൂനിയർ വിഭാഗം

തളിര് സ്കോളർഷിപ്പ് പരീക്ഷ – 2021ലെ ഓൺലൈൻ പ്രാഥമികപരീക്ഷയുടെ ജൂനിയർ വിഭാഗം ചോദ്യങ്ങൾ. നാല് ഉത്തരങ്ങളിൽനിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കേണ്ടതാണ്. 

സീനിയർ വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

 

നമ്പർ ചോദ്യം A B C D
1 ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കുന്നത് ആരെ? എഴുത്തച്ഛൻ കുമാരനാശാൻ ഡോ. ഗോദവർമ്മ ഹെർമൻ ഗുണ്ടർട്ട്
2 “സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ – സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” – ആരുടെ വരികളാണിത്? ഒ എൻ വി ഇടശ്ശേരി വയലാർ കുമാരനാശാൻ
3 കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്? വള്ളത്തോൾ ശൂരനാട് കുഞ്ഞൻപിള്ള കോട്ടയത്തു തമ്പുരാൻ വി ടി ഭട്ടതിരിപ്പാട്
4 മഹച്ചരിതം – പിരിച്ചെഴുതുമ്പോൾ മഹ + ചരിതം മഹത് + ചരിതം മഹാ + ചരിതം മഹ + ച്ചരിതം
5 ലഭിക്കാൻ പ്രയാസമുള്ളത് – ഒറ്റപ്പദമാക്കുമ്പോൾ സുലഭം അഭയം ലഭ്യം ദുർലഭം
6 ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന കൃതി രചിച്ചതാര്? ജവഹർലാൽ നെഹ്രു മഹാത്മാഗാന്ധി ഭഗത്‌സിങ് രബിന്ദ്രനാഥ ടാഗോർ
7 മാമാങ്കം നടന്നിരുന്ന സ്ഥലം ചെറുതുരുത്തി ആലുവ തിരുനാവായ ഇരിങ്ങാലക്കുട
8 ഏറ്റവും വലിയ സസ്തനി ആഫ്രിക്കൻ ആന നീലത്തിമിംഗലം ഹിപ്പൊപ്പോട്ടാമസ് മനുഷ്യൻ
9 ഏറ്റവും ചെറിയ വൻകര (Continent) ആസ്ട്രേലിയ യൂറോപ്പ് ആഫ്രിക്ക ഏഷ്യ
10 ലോകത്തിലെ ഏറ്റവും വലിയ പുഷ്പം റാഫ്ലേഷിയ താമരപ്പൂവ് ചെമ്പരത്തിപ്പൂവ് ആമ്പൽ
11 മനുഷ്യശരീരത്തിൽ യൂറിയ ഉത്പാദിപ്പിക്കുന്ന അവയവം കിഡ്നി കരൾ നാവ് വൻകുടൽ
12 രക്തസമ്മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന യന്ത്രം തെർമോമീറ്റർ സ്ഫിഗ്മോമാനോമീറ്റർ സ്റ്റെതസ്കോപ്പ് ഇ സി ജി
13 ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഓക്സിജൻ ഹൈഡ്രജൻ നൈട്രജൻ കാർബൺ ഡയോക്സൈഡ്
14 കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന യന്ത്രം ബാരോമീറ്റർ കോംപസ് സ്പീഡോമീറ്റർ അനിമോമീറ്റർ
15 മോണാലിസ എന്ന ചിത്രം വരച്ചത് ആര് ജോൺ കെപ്ലർ ലിയാനാർഡോ ഡാ വിൻജി രാജാ രവിവർമ്മ സാൽവദോർ ദാലി
16 പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത്? ഫ്രക്ടോസ് ഗ്രൂക്കോസ് ലാക്ടോസ് സുക്രോസ്
17 ബർമുഡ ത്രികോണം സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിലാണ്? ശാന്തസമുദ്രം ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാൻഡിക് സമുദ്രം ഉത്തര മഹാസമുദ്രം
18 ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ’ സ്ഥിതി ചെയ്യുന്നത് എവിടെ? ഡൽഹി ബാംഗ്ലൂർ ചെന്നൈ പൂനെ
19 ലോകത്തിലെ ഏറ്റവും വേഗതയേറിയ കൂട്ടുകളി (Team Game) എന്നു പറയപ്പെടുന്നത്? ഫുട്ബോൾ ഐസ് ഹോക്കി ക്രിക്കറ്റ് വോളിബോൾ
20 വസൂരിരോഗത്തിനു കാരണമായ വൈറസ്? കൊറോണ വൈറസ് ഹെപ്പിറ്റൈറ്റിസ് ബി നിപ വൈറസ് വരിയോള വൈറസ്
21 ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത? ഭാനു അത്തയ്യ മഞ്ജു വാര്യർ ഹേമമാലിനി ശോഭന
22 കണ്ണുനീർത്തുള്ളി എന്ന വിലാപകാവ്യം രചിച്ചത് ആര് വൈലോപ്പിള്ളിൽ ശ്രീധരമേനോൻ ഇടപ്പള്ളി രാഘവൻപിള്ള നാലപ്പാട്ട് നാരായണമേനോൻ ചങ്ങമ്പുഴ
23 കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത് എവിടെ? നൂറനാട് ശൂരനാട് പാതിരാമണൽ കുമരകം
24 കരയിലെ ഏറ്റവും വലിയ ജീവി സിംഹം കുതിര തിമിംഗലം ആന
25 ‘കൊറോണ വൈറസും ക്ലാസ് മുറിയും’ എന്ന കഥ രചിച്ചതാര്? ഡി ചന്ദ്രമതി ഗ്രെയ്സി സാറാ ജോസഫ് സി രാധാകൃഷ്ണൻ
26 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം? തളിര് തത്തമ്മ മിന്നാമിന്നി മാതൃഭൂമി
27 മഹാഭാരതകഥകൾ തളിരിലൂടെ പറഞ്ഞുതന്നതാര്? ജി ശങ്കരക്കുറുപ്പ് വയലാർ സുഗതകുമാരി ചങ്ങമ്പുഴ
28 ഈ വല്ലിയിൽനിന്നും ചെമ്മേ പൂക്കൾ
പോകുന്നിതാ പറന്നമ്മേ’. കുമാരനാശാന്റെ ഈ വരികൾ ഏതു കവിതയിൽ?
പൂക്കാലം കുട്ടിയും തള്ളയും കരുണ നളിനി
29 ഗാന്ധിജിയുടെ പേര്? ബാലഗംഗാധരൻ മോഹൻദാസ് ചന്ദ്രശേഖരൻ കൃഷ്ണദാസ്
30 ‘മസായി മാരായി’ എന്ന സ്ഥലം ആഫ്രിക്കയിലെ ഏതു രാജ്യത്താണ്? ടാൻസാനിയ കെനിയ അംഗോള ഉഗാണ്ട
31 ആധുനിക ഭാരതീയ വാനശാസ്ത്രത്തിന്റെ പിതാവ് ഗലീലിയോ ഡോ. എൻ കെ വെയ്നു ബാപ്പു വിക്രം സാരാഭായ് മനലിക്കുഴി ബാപ്പു
32 ഒമർ ഖയ്യാമിന്റെ ജന്മനാട്? ഈജിപ്ത് ജോർദ്ദാൻ ഇറാൻ അഫ്ഗാനിസ്ഥാൻ
33 ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ… ഈ വരികൾ എഴുതിയതാര്? കുമാരനാശാൻ വൈലോപ്പിള്ളി വള്ളത്തോൾ ജി ശങ്കരക്കുറുപ്പ്
34 താഴെ കൊടുത്തിരിക്കുന്നവയിൽ സാഹിത്യശാഖയിൽപ്പെട്ടത് ഏതാണ്? കഥകളി സിനിമ ജീവചരിത്രം നൃത്തം
35 താഴെ കൊടുത്തിരിക്കുന്നവയിൽ സ്വരാക്ഷരം ഏതാണ്?
36 ചില്ലക്ഷരം അല്ലാത്തത് ഏത്?
37 അർത്ഥവ്യത്യാസം കണ്ടെത്തുക.
1. “മേലേ മാനത്തെ നീലപ്പുലയിക്ക്
മഴ പെയ്താൽ ചോരുന്ന വീട്”
2. “അയ്യേ, സുനിതയുടെ പാത്രത്തിൽ പഴഞ്ചോറ്! മാനക്കേടു കാരണം സുനിത ഡസ്കിൽ മുഖമമർത്തിക്കിടന്നു.”
ആദ്യം കൊടുത്തിരിക്കുന്ന ചലച്ചിത്രഗാനത്തിലെ ‘മാനം’ എന്ന വാക്കിന്റെ അർത്ഥമെന്ത്?
അഭിമാനം ആകാശം നക്ഷത്രം ചോർച്ച
38 1. “ഞാനാദ്യം കണ്ട നാണയം കുട്ടിപ്പൈശയാണ്. അതിനുശേഷം മുക്കാലും കാശുമൊക്കെ വന്നു. വലിയ കൊയ്ലിയുടെ മുറുക്കാൻ ചെല്ലം തുറന്നാൽ നാണയം കാണാം. കുട്ടിയായിരുന്നപ്പോൾ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. വലുതായാൽ സ്വന്തമായി ഒരു മുറുക്കാൻ ചെല്ലം വേണം. അതിൽ നിറയെ സ്വർണ്ണനാണയങ്ങളും” – കല്ലേൻ പൊക്കുടൻ
2. കുഞ്ഞിനിത്തിരി ചെല്ലം കൂടിപ്പോയി

രണ്ടാമത്തെ ഭാഗത്തെ ‘ചെല്ലം’ എന്ന വാക്കിന്റെ അർത്ഥമെന്ത്?

പാത്രം വാത്സല്യം വിക്ക് സ്വർഗ്ഗം
39 1. മതങ്ങളെ തിരിച്ചറിയുന്ന ഒരു ചിഹ്നവും സർക്കാർസ്ഥാപനങ്ങളിൽ ഉപയോഗിക്കരുത്.
2. ആനയുടെ ചിന്നംവിളി കേട്ടാൽ ആരും പേടിക്കും.
അടയാളം എന്ന അർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്ന വാക്ക് ഏതാണ്?
മതം ചിഹ്നം ചിന്നം തിരിച്ചറിയുന്ന
40 1. എന്തെല്ലാമെന്തെല്ലാം പരിണാമങ്ങളിലൂടെയാണ് മനുഷ്യവംശം കടന്നുപോയിട്ടുള്ളത്?
2. ജലത്തിലടങ്ങിയ ഘടകങ്ങളുടെ പരിമാണം അറിയണമെങ്കിൽ നല്ല പരിജ്ഞാനം വേണം.
മാറ്റം എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ഏതാണ്?
പരിണാമം പരിമാണം പരിജ്ഞാനം ഘടകങ്ങൾ
41 ചക്കിനു വച്ചത് കൊക്കിനു കൊണ്ടു. ഇത് അർത്ഥമാക്കുന്നത്? ഒന്നിന് ഉദ്ദേശിച്ചത് മറ്റൊന്നിനായിപ്പോയി ചക്കിനു വച്ച തീറ്റ കൊക്കു തിന്നു ചക്കിനെ എറിഞ്ഞപ്പോൾ കൊക്കിനു കൊണ്ടു ചക്ക വച്ചത് കൊക്കു തിന്നു
42 അക്കരപ്പച്ച കണ്ട് മയങ്ങരുത്.’ ശൈലിയുടെ ആശയം കണ്ടെത്തുക. കിട്ടാത്തതിനോടുള്ള ഭ്രമം മരുഭൂമിയോടുള്ള ഭ്രമം പച്ചപ്പ് കാണാനുള്ള മോഹം പച്ചപ്പുതപ്പിൽ മയങ്ങാനുള്ള മോഹം
43 അടി തെറ്റിയാൽ ആനയും വീഴും.’ – ശൈലിയുടെ അർത്ഥം? നില്പ് ഉറയ്ക്കാതിരിക്കുക. തെറ്റായ സ്ഥാനത്ത് അടിക്കുക. തെറ്റിയതിന് അടിക്കുക. ആനയ്ക്ക് അടി കൊടുക്കുക.
44 ഗൃഹത്തെ സംബന്ധിച്ചത്.’ – ഒറ്റപ്പദം തിരഞ്ഞെടുക്കുക. ഗൃഹം ഗൃഹാന്തരീക്ഷം ഗാർഹികം വീട്
45 കൃഷിയെ സംബന്ധിച്ചത്.’ – ഒറ്റപ്പദം തിരഞ്ഞെടുക്കുക. കൃഷി കാർഷികം കർഷകം കൃഷിക്കാരി
46 ഭരിക്കുന്നവർ ‘രക്ഷ’കരാവണം. – രക്ഷ എന്ന വാക്കിന്റെ വിപരീതാർത്ഥം വരുന്ന വാക്ക്? സുരക്ഷ ശിക്ഷ അക്ഷമ ഭരണം
47 തുടക്കം’ മാത്രം നന്നായാൽ പോരാ. – തുടക്കം എന്ന വാക്കിന്റെ വിപരീതാർത്ഥം വരുന്ന വാക്ക്? ഒടുക്കം ആദ്യം ഉദ്യമം ആരംഭം
48 ശാസ്ത്രകഥകളുടെ മേഖല ഒരു മഹാ’സമുദ്രം’. – സമുദ്രം എന്ന വാക്കിന് സമാനമായ അർത്ഥം വരുന്ന പദം തിരഞ്ഞെടുക്കുക. ഗഗനം സാഗരം മഹാമാനം ഭൂമി
49 ക്രമേണ ആ മനോഹരമായ ‘കാഴ്ച’ തെളിഞ്ഞുവന്നു. – കാഴ്ച എന്ന വാക്കിന് സമാനമായ അർത്ഥം വരുന്ന പദം തിരഞ്ഞെടുക്കുക. അദൃശ്യം ദൃഷ്ടി ദൃശ്യം ആകാശം
50 ജാലകത്തിന്റെ ചില്ലുപാളികൾ ചേർത്തടച്ച് മഴക്കാറ്റ് പിന്തിരിഞ്ഞു. – മഴക്കാറ്റ് എന്നത് പിരിച്ചെഴുതുക. മഴ + കാറ്റ് മഴ + ക്കാറ്റ് മഴക്ക് + ആറ്റ് മഴ + കാറ്
51 ഇപ്പോൾ വിദ്യുച്ഛക്തിക്ക് ഒരു മുട്ടുമില്ല. – വിദ്യുച്ഛക്തി എന്നത് പിരിച്ചെഴുതുക. വിദ്യുത് + ശക്തി വിദ്യു + ഛക്തി വിദ്യു + ച്ഛക്തി വിദ്യു + ശക്തി
52 ചന്ദ്രൻ പൊന്തി + പൊന്തി വന്നു. – വാക്യത്തിലെ പിരിച്ചെഴുതിയ പദങ്ങളെ ചേർത്തെഴുതുക. പൊന്തിപ്പൊന്തി പൊന്തിപൊന്തി പൊന്തിപന്തി പൊന്തിയോളം പൊന്തി
53 പെറ്റു + അമ്മ പൊറുക്കും. വാക്യത്തിലെ പിരിച്ചെഴുതിയ പദങ്ങളെ ചേർത്തെഴുതുക. പെറ്റഅമ്മ പെറ്റമ്മ പെറ്റ്അമ്മ പെറ്റ്മ്മ
54 മുക്കണ്ണൻ പരമശിവന്റെ വിശേഷണപ്പേരാണ്. ഇതിൽ മുക്കണ്ണൻ എന്ന പദത്തെ അർത്ഥം മനസ്സിലാവുന്ന തരത്തിൽ വേർതിരിക്കുക. മു-കണ്ണൻ മൂന്നുകണ്ണും മൂന്നു കണ്ണുള്ളവൻ മൂക്കിൽ കണ്ണ്
55 ശരിയായ പദം തിരഞ്ഞെടുക്കുക. പീഠനം പീഡനം പീഢനം പീടനം
56 ശരിയായ രൂപം തിരഞ്ഞെടുക്കുക. നിശ്ശബ്ദം നിശബ്ദം നിശബ്ധം നിശബ്തം
57 പ്രതി ജയിൽ ചാടിപ്പോയി. ഈ വാക്യത്തിൽ ആദ്യം നടന്ന ക്രിയ ഏതാണ്? ചാടി പോയി ജയിൽ പ്രതി
58 വൃക്ഷലതകളും തങ്ങളുടെ നൃത്തങ്ങളെ വെടിഞ്ഞ് __________ നിൽക്കുന്നു.
അനുയോജ്യമായ വാക്ക് വരയിട്ടിടത്ത് ചേർക്കാൻ തിരഞ്ഞെടുക്കുക.
ചിരിച്ച് കൂകി നിശ്ചലരായി ഓടി
59 നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടുപോയി.’ ഈ കടങ്കഥയ്ക്ക് അനുയോജ്യമായ ഉത്തരം? എരുമയെ പോറ്റുന്ന ആൾ കാളവണ്ടിക്കാരൻ വീട്ടിൽ പുലി വരുന്നത് ചേര തവളയെ പിടിക്കുന്നത്
60 ഓടും കാലില്ല, പറക്കും ചിറകില്ല, കരയും കണ്ണില്ല, അലറും വായില്ല. – ഈ കടങ്കഥയ്ക്ക് അനുയോജ്യമായ ഉത്തരം? ഒട്ടകപ്പക്ഷി കൊറ്റി കോഴി മേഘം
61 ജയ് ഹിന്ദ് ‘ എന്ന മുദ്രാവാക്യം ആദ്യമായി വിളിച്ചത് ആരാണ്? ഭഗത്‌ സിംഗ് സുഭാഷ് ചന്ദ്രബോസ് മഹാത്മാ ഗാന്ധി ലാല്‍ ബഹദൂര്‍ ശാസ്ത്രി
62 കേരളസിഹം എന്ന പേരില്‍ അറിയപ്പെട്ട രാജാവ്? പഴശ്ശിരാജ മാര്‍ത്താണ്ഡവര്‍മ്മ രാജരാജവര്‍മ്മ വേലുത്തമ്പി ദളവ
63 ഗ്രാമസഭ വിളിച്ചു ചേര്‍ക്കുന്നതിനുള്ള ഉത്തരവാദിത്തം ആര്‍ക്കാണ്? വാര്‍ഡ് മെമ്പര്‍ പഞ്ചായത്തു പ്രസിഡന്റ് പഞ്ചായത്തു സെക്രട്ടറി വില്ലേജ് ഓഫീസര്‍
64 ടൈം മെഷീൻ എന്ന ശാസ്ത്രനോവലിന്റെ രചയിതാവ് ആരാണ്? സതീഷ് ധവാൻ എച്ച് ജി വെൽസ് സി രാധാകൃഷ്ണൻ വില്യം റോൺട്ജൻ
65 ഗാന്ധിജിയുടെ ആത്മകഥ ഗുജറാത്തിയിൽനിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ആരാണ്? മീരാബെൻ മഹാദേവ് ദേശായി മഹാത്മാഗാന്ധി ജോൺ റസ്കിൻ
66 റബർ മരത്തിന്റെ ജന്മനാട്? ശ്രീലങ്ക ബ്രസീൽ ഘാന ജർമ്മനി
67 ഉത്തരാഖണ്ഡ് (ഉത്തരാഞ്ചൽ) എന്ന സംസ്ഥാനത്തിന്റെ തലസ്ഥാനം? സിംല ഡാർജിലിങ് ഡെറാഡൂൺ ഗാംഗ്ടോക്ക്
68 ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി അറിയപ്പെടുന്നത് ഏതു പേരിലാണ്? പത്മ ജമുന സാങ്പോ ലുഹിത്
69 തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം ഏത്? 1936 1938 1928 1926
70 വിവരാവകാശനിയമം കേന്ദ്രം പാസ്സാക്കിയ വർഷം? 2005 2006 2004 2003
71 മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട ആശയം ഏതാണ്? ജയ് ജവാൻ ജയ് കിസാൻ ഗ്രാമസ്വരാജ് ഗരീബി ഹഠാവോ സമ്പൂർണ്ണവിപ്ലവം
72 ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടിപ്രതിഷ്ഠ നടത്തിയ സാമൂഹ്യപരിഷ്കർത്താവ്? ശ്രീനാരായണഗുരു സഹോദരൻ അയ്യപ്പൻ വൈകുണ്ഠസ്വാമികൾ ചട്ടമ്പിസ്വാമികൾ
73 ബ്രഹ്മസമാജം സ്ഥാപിച്ചതാര്? രാജാ റാം മോഹൻറായ് സ്വാമി ദയാനന്ദ സരസ്വതി അയ്യൻകാളി ശ്രീനാരായണഗുരു
74 ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം ആര്യ ഗുപ്ത മഗധ കനിഷ്ക
75 കേരളത്തിന്റെ മാഗ്നാകാർട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന സംഭവം ഏതാണ്? ക്ഷേത്രപ്രവേശന വിളംബം ഗുരുവായൂർ സത്യഗ്രഹം ഗാന്ധിജിയുടെ കേരള സന്ദർശനം വൈക്കം സത്യഗ്രഹം
76 കേരള സർവ്വകലാശാല ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ‘ഹോർത്തൂസ് മലബാറിക്കസ്’ എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ്? ഫ്രഞ്ചുകാർ ഇംഗ്ലീഷുകാർ പോർട്ടുഗീസുകാർ ഡച്ചുകാർ
77 ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്? മഡഗാസ്കർ ലക്ഷദ്വീപ് ആന്റമാൻ നിക്കോബാർ മാലിദ്വീപ്
78 പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം? പനാജി തഞ്ചാവൂർ സിയാചിൻ ജയ്‌പൂർ
79 തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്ത് ആയിരുന്നു? റാണി ഗൗരി ലക്ഷ്മീ ഭായ് സ്വാതിതിരുനാൾ ചിത്തിരതിരുനാൾ മാർത്താണ്ഡവർമ്മ
80 മംഗള എന്നറിയപ്പെടുന്നത് ഏതു കാർഷികവിളയാണ്? തേങ്ങ അടയ്ക്ക ഏലം കുരുമുളക്
81 ശബ്ദതാരാവലിയുടെ കർത്താവ് ആര്? വെട്ടം മാണി എ ആർ രാജരാജവർമ്മ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള കേരള വർമ്മ വലിയകോയിത്തമ്പുരാൻ
82 കേരളവ്യാസൻ എന്ന് അറിയപ്പെടുന്നത് ആര്? എ ആർ രാജരാജവർമ്മ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വെണ്ണിക്കുളം ഗോപാലക്കുറുപ്പ് കേരളവർമ്മ വലിയകോയിത്തമ്പുരാൻ
83 ആദ്യ ജ്ഞാനപീഠ പുരസ്കാരം നേടിയ സാഹിത്യകാരൻ ആര്? ജി ശങ്കരക്കുറുപ്പ് എസ് കെ പൊറ്റക്കാട്ട് ശിവറാം കാരന്ത് താരാശങ്കർ ബന്ദോപാധ്യായ
84 ഐതിഹ്യമാല’യുടെ കർത്താവ് ആര്? പി കുഞ്ഞിരാമൻ നായർ സി വി കുഞ്ഞിരാമൻ കൊട്ടാരത്തിൽ ശങ്കുണ്ണി ശൂരനാട് കുഞ്ഞൻപിള്ള
85 കേരള സംഗീതനാടക അക്കാദമിയുടെ ആസ്ഥാനം എവിടെ? തൃശ്ശൂർ തിരുവനന്തപുരം തിരൂർ കോഴിക്കോട്
86 കാക്കേ കാക്കേ കൂടെവിടേ….’ എന്നാരംഭിക്കുന്ന കവിത രചിച്ചതാര്? ജി ശങ്കരക്കുറുപ്പ് ഉള്ളൂർ സിപ്പി പള്ളിപ്പുറം കുഞ്ഞുണ്ണി
87 ഓമനത്തിങ്കൾക്കിടാവോ….’ എന്നാരംഭിക്കുന്ന താരാട്ടുപാട്ട് രചിച്ചതാര്? ഇരയിമ്മൻ തമ്പി സ്വാതിതിരുനാൾ പി ഭാസ്കരൻ ഒ എൻ വി
88 കേരളീയമായ ഒരു ലാസ്യനൃത്തകലാരൂപമാണ്? ഭരതനാട്യം കുച്ചുപ്പുടി ഒഡീസി മോഹിനിയാട്ടം
89 ഹാരിപോട്ടർ സീരീസിന്റെ സ്രഷ്ടാവ് ആര്? ജെ കെ റൗളിങ് എനിഡ് ബ്ലൈട്ടൺ എച്ച് ജി വെൽസ് ഡാനിയേൽ ഡീഫോ
90 ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം? അമേരിക്ക റഷ്യ ഇന്ത്യ നവറു
91 അഗ്നിച്ചിറകുകൾ ആരുടെ ആത്മകഥയാണ്? എ പി ജെ അബ്ദുൾകലാം മഹാത്മാഗാന്ധി ലളിതാംബിക അന്തർജ്ജനം ഇ എം എസ് നമ്പൂതിരിപ്പാട്
92 മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം ചെമ്പ് ഇരുമ്പ് ഓട് വെങ്കലം
93 ക്വിറ്റ് ഇന്ത്യ ദിനം? ഡിസംബർ 4 ഒക്ടോബർ 9 ഏപ്രിൽ 5 ആഗസ്റ്റ് 9
94 ഇന്ത്യൻ ഭരണഘടനയുടെ ശില്പി ജവഹർലാൽ നെഹ്രു രാജേന്ദ്രപ്രസാദ് ഡോ. അംബേദ്കർ ഇന്ദിരാഗാന്ധി
95 മഹാഭാരതത്തിൽ കർണ്ണന്റെ മാതാവിന്റെ പേര്? പാഞ്ചാലി സത്യവതി കുന്തീദേവി കൈകേയി
96 കുഞ്ഞിക്കൂനൻ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? പി നരേന്ദ്രനാഥ് വത്സല അഴകത്ത് പത്മനാഭപിള്ള വിലാസിനി
97 കുട്ടികൾക്കായി ‘ബാലൻ’ എന്ന ആനുകാലികം പ്രസിദ്ധീകരിച്ചതാര്? സുമംഗല മാത്യു എം കുഴിവേലി ബാലാമണിയമ്മ കെ എം മാത്യു
98 കുട്ടികൾക്കുവേണ്ടി കിളിപ്പാട്ടു രീതിയിൽ കുഞ്ചൻ നമ്പ്യാർ രചിച്ച കൃതി? അധ്യാത്മരാമായണം മഹാഭാരതം പഞ്ചതന്ത്രം കല്യാണസൗഗന്ധികം
99 ‘തളിര്’’ മാസികയുടെ ആദ്യത്തെ ചീഫ് എഡിറ്റർ സി ജി ശാന്തകുമാർ പാലാ കെ എം മാത്യു സുഗതകുമാരി സിപ്പി പള്ളിപ്പുറം
100 കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച വർഷം 1956 1957 1969 1981
1 അപൂർവ ദേശാടനപക്ഷികൾ എത്തുന്ന പാതിരാമണൽ ദ്വീപ് ഏതു കായലിലാണ്? അഷ്ടമുടിക്കായൽ കായംകുളം കായൽ വേമ്പനാട്ടു കായൽ പരവൂർ കായൽ
2 328 ദിവസം ബഹിരാകാശത്തു താമസിച്ച് റെക്കോഡ് സൃഷ്ടിച്ച വനിത ക്രിസ്റ്റീന കോക് സുനിത വില്യംസ് വലന്റീന തെരെഷ്കോവ അനുഷേ അൻസാരി
3 കുട്ടി ചിരിക്കുന്നു. കുട്ടി അമ്മയുടെ മടിയിൽ ഇരിക്കുന്നു. ഈ രണ്ടു വാക്യങ്ങളെ ഒറ്റവാക്യമാക്കുക. കുട്ടിയുടെ ചിരി അമ്മയുടെ മടിയിൽ ഇരിക്കുകയാണ്. അമ്മ കുട്ടിയെ മടിയിലിരുത്തി ചിരിക്കുന്നു. കുട്ടി അമ്മയുടെ മടിയിലിരുന്നു ചിരിക്കുന്നു. കുട്ടിയും അമ്മയും ചിരിക്കുന്നു.
4 ക്ഷീരപഥത്തിൽ ഏറ്റവും വലിപ്പം കൂടിയതായി കരുതപ്പെടുന്ന നക്ഷത്രം ‘തിരുവാതിര (Betelgeuse) ‘ ആണ്. ഏതു നക്ഷത്രഗണത്തിലാണ് തിരുവാതിര ഉൾപ്പെട്ടിരിക്കുന്നത്? ഓറിയോൺ ബിഗ്ബെയർ ഉർസമൈനർ ഉർസാമേജർ
5 വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് (WFF) എന്ന സംഘടനയുടെ മുദ്രയിൽ ഒരു ജീവിയുടെ ചിത്രം കൊടുത്തിരിക്കുന്നു. ഏതാണ് ആ ജീവി? കരടി പൂച്ച കങ്കാരു പാണ്ഡ
6 2020 ലെ ലോകാരോഗ്യദിന (ഏപ്രിൽ 7) സന്ദേശം എന്തായിരുന്നു? ആരോഗ്യത്തിനു കൂട്ടായ പ്രവർത്തനം എല്ലായിടത്തും എല്ലാവർക്കും സാർവത്രിക ആരോഗ്യപരിരക്ഷ കൊവിഡ് -19 നെ തടയുക നഴ്സുമാരെയും മിഡ്‍വൈഫുമാരെയും പിന്തുണയ്ക്കുക.
7 തെരഞ്ഞെടുപ്പിനുശേഷമുള്ള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത് ആര്? സ്പീക്കർ ഗവർണ്ണർ മുഖ്യമന്ത്രി പ്രോടേം സ്പീക്കർ
8 പ്ലേഗ് ബാധ ഒഴിഞ്ഞുപോയതിന്റെ സ്മരണയ്ക്കായി നിർമ്മിച്ച കെട്ടിടം? ആഗ്രാകോട്ട ബേക്കൽ കോട്ട ചാർമിനാർ ഷാലിമാർ
9 താഴെ കാണുന്നവയിൽ എസ്കിമോകളുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്? ദക്ഷിണധ്രുവത്തിലെ ജനവിഭാഗമാണ്. മഞ്ഞുകാലത്ത് ഇഗ്ലൂ എന്നറിയപ്പെടുന്ന വീടുകളിൽ താമസിക്കുന്നു. ഉത്തരധ്രുവത്തിലെ ജനവിഭാഗമാണ്. സീൽ എന്ന കടൽജീവിയുടെ കൊഴുപ്പ് ഉപയോഗിക്കുന്നു.
10 മലയാളത്തിലെ ആദ്യ ചെറുകഥ ഏത്? അഹല്യ വാസനാവികൃതി പൂവമ്പഴം വെള്ളപ്പൊക്കത്തിൽ
11 കുട്ടികൾക്കായി പഞ്ചതന്ത്രം പുനരാഖ്യാനം ചെയ്തത് ആര്? സിപ്പി പള്ളിപ്പുറം പി നരേന്ദ്രനാഥ് ഏവൂർ പരമേശ്വരൻ സുമംഗല
12 “കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്കു നമ്മൾ” – ഈ വരികൾ ആരുടേതാണ്?
ഇടശ്ശേരി വയലാർ അക്കിത്തം കുമാരനാശാൻ
13 താഴെ പറയുന്നവയിൽ അനുനാസികാക്ഷരം ഏതാണ്?
14 “വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം” – ആരുടെ വരികളാണിത്?
കുമാരനാശാൻ വള്ളത്തോൾ ഉള്ളൂർ വൈലോപ്പിള്ളി
15 മഹാത്മാഗാന്ധിയെ പ്രമേയമാക്കി വള്ളത്തോൾ രചിച്ച കവിത? ഗാന്ധിയും ഗോഡ്സെയും എന്റെ ഗുരുനാഥൻ മഹാനായ ഗാന്ധി ഗാന്ധി
16 ചമത്കാരദായകവും പൂർണ്ണമായ ഒരാശയം ഉൾക്കൊള്ളുന്നതുമായ ഒറ്റശ്ലോകങ്ങൾക്ക് മലയാളസാഹിത്യത്തിൽ അറിയപ്പെടുന്ന പേര്? ശ്ലോകം മുക്തകം യുഗ്മകം ചമ്പു
17 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ‘നാർമുടിപ്പുടവ’ എന്ന നോവലിന്റെ രചയിതാവ് ആര്? സാറാ ജോസഫ് സാറാ തോമസ് പി വത്സല അംബികാസുതൻ മങ്ങാട്
18 കൊടിയേറ്റം എന്ന സിനിമയുടെ സംവിധായകൻ ആര്? അടൂർ ഗോപാലകൃഷ്ണൻ ജി അരവിന്ദൻ ജയരാജ് എം ടി വാസുദേവൻ നായർ
19 കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു? കെ എൻ പിഷാരടി ഇ എം എസ് നമ്പൂതിരിപ്പാട് ജോസഫ് മുണ്ടശ്ശേരി പി എൻ പണിക്കർ
20 താഴെ തന്നിരിക്കുന്നവയിൽ അക്ഷരത്തെറ്റില്ലാത്ത പദം ഏത്? കാരാഗ്രഹം ജോതിഷം അസ്ഥിത്വം ബീഭത്സം
21 ആരുടെ മരണത്തെത്തുടർന്നാണ് ചങ്ങമ്പുഴ ‘രമണൻ’ എന്ന വിലാപകാവ്യമെഴുതിയത്? ഇടപ്പള്ളി രാഘവൻപിള്ള ഇടപ്പള്ള ഗോവിന്ദൻ നായർ കെ സി കേശവപിള്ള പി കുഞ്ഞിരാമൻ നായർ
22 ഒഥല്ലോ എന്ന നാടകത്തെ ആസ്പദമാക്കി മലയാളത്തിൽ നിർമ്മിച്ച ചലച്ചിത്രം ഏത്? കമലദളം രാജശില്പി താലോലം കളിയാട്ടം
23 അപ്പുക്കിളി’ ഏതു നോവലിലെ കഥാപാത്രമാണ്? രണ്ടിടങ്ങഴി ഖസാക്കിന്റെ ഇതിഹാസം കാലം യന്ത്രം
24 ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ’ എന്നു പ്രഖ്യാപിച്ച കവി ആര്?
ഒളപ്പമണ്ണ വൈലോപ്പിള്ളിൽ ശ്രീധരമേനോൻ ജി ശങ്കരക്കുറുപ്പ് വിഷ്ണുനാരായണൻ നമ്പൂതിരി
25 മലയാള അക്ഷരമാലയിൽ ഊഷ്മാക്കൾ എന്ന് കേരളപാണിനി വിശേഷിപ്പിച്ച അക്ഷരങ്ങൾ ഏവ? യ ര ല വ ള ഴ റ ശ ഷ സ ങ ഞ ണ ന മ
26 ബുക്കർസമ്മാനം നേടിയ മലയാളി വനിത ആര്? പ്രതിഭാ റായ് മേരി ജോൺ തോട്ടം പി വത്സല അരുന്ധതി റോയി
27 രാജ്യം രാജാവിനാൽ ഭരിക്കപ്പെടുന്നു’ – ഇത്തരം പ്രയോഗരീതിയുടെ പേര്? കർമ്മണി പ്രയോഗം കർത്തരിപ്രയോഗം അനുപ്രയോഗം പ്രാക്പ്രയോഗം
28 മലയാളഭാഷ ഏതു ഗോത്രത്തിൽനിന്നാണ് ഉടലെടുത്തത്? ആര്യഗോത്രം ദ്രാവിഡഗോത്രം സൈനോ ടിബറ്റൻ ഗോത്രം ഇൻഡോയൂറോപ്യൻ ഗോത്രം
29 നക്ഷത്രമെണ്ണുക’ എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നത്? വ്യാപകമാവുക ആചാരം നടപ്പിലാക്കുക വഴങ്ങിക്കൊടുക്കുക ഏറെ ബുദ്ധിമുട്ടുക
30 വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്? എം കെ മേനോൻ എം പി വീരേന്ദ്രകുമാർ എം കെ ഗോപിനാഥൻ നായർ ഡി വിനയചന്ദ്രൻ
31 “കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ…” എന്നു തുടങ്ങുന്ന കവിത രചിച്ചതാര്? വി മധുസൂദനൻ നായർ കുരീപ്പുഴ ശ്രീകുമാർ തിരുനെല്ലൂർ കരുണാകരൻ പി ഭാസ്കരൻ
32 ഘടകപദങ്ങൾക്കു തുല്യപ്രാധാന്യമുള്ള സമാസം? ദ്വന്ദ്വസമാസം ബഹുവ്രീഹിസമാസം തത്പുരുഷസമാസം അവ്യയീഭാവസമാസം
33 താഴെ തന്നിരിക്കുന്നവയിൽ പ്രയോജകക്രിയ ഏതെന്നു കണ്ടെത്തുക. കുളിപ്പിക്കുക പൊടിക്കുക നിൽക്കുക പറ്റിക്കുക
34 “ഹേ, അജസുന്ദരീ! ഭവതി ആ പുതപ്പു തിന്നരുത്. അതിന് നൂറുരൂപ വിലയുണ്ട്. അതിന്റെ കോപ്പി എന്റെ പക്കൽ വേറേയില്ല.” ഒരു പ്രസിദ്ധനോവലിലെ ഈ വാക്യം ആരുടേതാണ്? പുനത്തിൽ കുഞ്ഞബ്ദുള്ള വൈക്കം മുഹമ്മദ് ബഷീർ മുട്ടത്തു വർക്കി എം ടി വാസുദേവൻ നായർ
35 എഴുത്തച്ഛന്റെ ജീവിതം പ്രമേയമാക്കി സി രാധാകൃഷ്ണൻ രചിച്ച നോവൽ ഏത്? അമൃതം സ്പന്ദമാപിനികളേ നന്ദി തീക്കടൽ കടഞ്ഞ് തിരുമധുരം പുഴ മുതൽ പുഴ വരെ
36 സിനിമയിലെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന പുരസ്കാരം ഭരത് അവാർഡ് ജെ സി ഡാനിയേൽ പുരസ്കാരം ഉർവശി അവാർഡ് സമഗ്രപുരസ്കാരം
37 കുട്ടികൾക്കുവേണ്ടി കുമാരനാശാൻ രചിച്ച രാമായണം ഉത്തരരാമായണം കിശോരരാമായണം കുമാരരാമായണം ബാലരാമായണം
38 കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? കുറ്റ്യാടി ശബരിഗിരി ബ്രഹ്മപുരം പള്ളിവാസൽ
39 കേരളസർക്കാർ സംരക്ഷിതസ്മാരകമാക്കിയ വാഴുവേലിൽ തറവാട് ആരുടെ ജന്മഗൃഹമാണ്? ഒ എൻ വി ഇ എം എസ് പ്രേം നസീർ സുഗതകുമാരി
40 സമ്പൂർണ്ണസാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യപട്ടണം? ആലപ്പുഴ കോട്ടയം പത്തനംതിട്ട ഇടുക്കി
41 ഒരു കുരുവിയുടെ പതനം (ഫാൾ ഓഫ് എ സ്പാരോ) ആരുടെ ആത്മകഥയാണ്? സാലിം അലി ഇ എം എസ് സുഗതകുമാരി ഒ എൻ വി
42 കണ എന്ന രോഗമുണ്ടാവുന്നത് ഏതു വൈറ്റമിന്റെ കുറവുകൊണ്ടാണ്? വൈറ്റമിൻ എ വൈറ്റമിൻ ബി വൈറ്റമിൻ സി വൈറ്റമിൻ ഡി
43 ഇന്ദുചൂഡൻ എന്ന് അറിയപ്പെടുന്ന സാഹിത്യകാരൻ? ബാലചന്ദ്രൻ ചുള്ളിക്കാട് കെ കെ നീലകണ്ഠൻ വേളൂർ കൃഷ്ണൻകുട്ടി ഡോ. ആർ സുഗതൻ
44 മനുഷ്യൻ നിർമ്മിച്ച ആദ്യ കൃത്രിമോപഗ്രഹം ടെൽസ്റ്റാർ വോയേജർ സ്പുട്നിക് ആര്യഭട്ട
45 പെൺകുട്ടികളുടെ ദേശീയദിനം (നാഷണൽ ഗേൾ ചൈൽഡ് ഡേ) എന്നാണ്? ജനുവരി 25 ജനുവരി 24 ഡിസംബർ 24 ഡിസംബർ 25
46 ഹരിദ്വാറിലുള്ള പത്തൊൻപതു വയസ്സുള്ള ഒരു പെൺകുട്ടി ഇക്കഴിഞ്ഞ പെൺകുട്ടികളുടെ ദിനത്തിൽ ഒരു ദിവസത്തേക്ക് ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയായി. ആരാണ് ആ പെൺകുട്ടി? സുസ്മിതാ ദേശായി സൃഷ്ടി ഗോസ്വാമി നീരജാ ഗോസായി നീനാ ചന്ദ്രൻ
47 സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏതാണ്? അനുച്ഛേദം 326 അനുച്ഛേദം 325 അനുച്ഛേദം 336 അനുച്ഛേദം 339
48 ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം വനദേവത നാരകക്കാളി ബുദ്ധമയൂരി ഗോൾഡൻ ബേർഡ് വിങ്
49 ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്നത്? സൾഫ്യൂരിക് ആസിഡ് നൈട്രിക് ആസിഡ് ഓക്സാലിക് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ്
50 ആരുടെ ജന്മദിനമാണ് ദേശീയ ഗണിതശാസ്ത്രദിനമായി ആഘോഷിക്കുന്നത്? ശ്രീനിവാസ രാമാനുജം ശകുന്തളാദേവി ആര്യഭടൻ ഭാസ്കരാചാര്യർ
51 ഫാൽക്കേ അവാർഡ് ഏതു രംഗത്തെ മികവിനാണ് നൽകുന്നത്? സ്പോർട്സ് സാഹിത്യം സംഗീതം സിനിമ
52 ഭൂവല്ക്കത്തിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന രണ്ടു മൂലകങ്ങളിൽ ഒന്ന് സ്വർണ്ണം ആണ്. രണ്ടാമത്തേത് ഏത്? വെള്ളി ചെമ്പ് പ്ലാറ്റിനം അലൂമിനിയം
53 ഉറുമ്പു കടിക്കുമ്പോൾ നീറ്റലുണ്ടാക്കുന്ന ഘടകം ഏത്? അസെറ്റിക് ആസിഡ് ഓക്സാലിക്ക് ആസിഡ് ഫോർമിക് ആസിഡ് ലാക്റ്റിക് ആസിഡ്
54 ജനിതകശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡൽ തന്റെ ജനിതകപരീക്ഷണങ്ങൾ നടത്തിയത് ഏത് സസ്യത്തിലായിരുന്നു? പരുത്തി പയർ ഗോതമ്പ് കരിമ്പ്
55 ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഭാര്യയാണ് മൃണാളിനി സാരഭായ്. അവർ ഏതു രംഗത്താണ് പ്രസിദ്ധയായത്? സംഗീതം നൃത്തം അഭിനയം സാഹിത്യം
56 വേദനാസംഹാരിയായി ഉപയോഗിക്കുന്ന ആസ്പിരിൻ രാസപരമായി ഒരു ആസിഡ് ആണ്. ഏത് ആസിഡ്? മീഥൈൽ സാലിസിലിക് ആസിഡ് അസറ്റൈൽ സാലിസിലിക് ആസിഡ് കാർബോണിക് ആസിഡ് അസ്കോർബിക് ആസിഡ്
57 മഗ്സാസെ പുരസ്കാരം ആദ്യമായി നേടിയ ഇന്ത്യാക്കാരൻ രബീന്ദ്രനാഥ ടാഗോർ രാജഗോപാലാചാരി ആചാര്യ വിനോബാ ഭാവെ അരുണാ ആസഫ് അലി
58 താഴെ പറയുന്നവയിൽ ജനിതകരോഗം ഏത്? സിക്കിൾ സെൽ അനീമിയ വസൂരി ക്ഷയരോഗം കുഷ്ഠരോഗം
59 തീവണ്ടിയാത്രയുമായി ബന്ധപ്പെട്ടു കേൾക്കുന്ന പേരാണ് പി എൻ ആർ (പാസഞ്ചർ നെയിം റെക്കോഡ്). പി എൻ ആറിൽ എത്ര അക്കങ്ങളുണ്ട്? 5 7 10 8
60 അസമിലെ ഒരു ദേശീയോത്സവം വർഷത്തിൽ മൂന്നുതവണ ആഘോഷിക്കാറുണ്ട്. ഏതാണത്? ബിഹു വിഷു പൊങ്കൽ ഇവയൊന്നുമല്ല
61 കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചതിലൂടെ പ്രസിദ്ധി നേടിയ വ്യക്തി? ജാനകിയമ്മാൾ മയിലമ്മ കല്ലേൻ പൊക്കുടൻ ആർ വിനോദ്കുമാർ
62 ജീവിച്ചിരിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സസ്യം? ജിങ്കോ പൈൻമരം കുപ്രസസ് ഒറേക്കേറിയ
63 പ്രാചീനശിലായുഗ മനുഷ്യനെപ്പറ്റി വിവരങ്ങൾ നൽകാൻ സഹായകമായ ഭിംബേട്ക ഗുഹ സ്ഥിതി ചെയ്യുന്നത്? മഹാരാഷ്ട്ര കർണാടകം ഉത്തർപ്രദേശ് മധ്യപ്രദേശ്
64 കേരളത്തിലെ ‘പയ്യന്നൂർ’ ഏതു സമരവുമായി ബന്ധപ്പെട്ടതാണ്? മലബാർ ലഹള ഉപ്പു സത്യഗ്രഹം കർഷകസമരം ഖിലാഫത്ത് പ്രസ്ഥാനം
65 ആധുനികയുഗത്തിന്റെ ആരംഭത്തെ കുറിക്കുന്നത്? ഫ്യൂഡലിസം മതനവീകരണം നവോത്ഥാനം പ്രതിമതനവീകരണം
66 ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനവേദി? കൊൽക്കത്ത പെഷവാർ ബൽഗ്രേഡ് ടോക്കിയോ
67 ന്യൂമിസ്‌മാറ്റിക്സ് എന്നാൽ ? ഭൗതികാവശിഷ്ട പഠനം ലിഖിത പഠനം നാണയപഠനം ഫോസിൽ പഠനം
68 സമത്വസമാജ സ്ഥാപകൻ ആര്? അയ്യൻകാളി ശ്രീനാരായണഗുരു മന്നത്ത് പത്മനാഭൻ വൈകുണ്ഠസ്വാമികൾ
69 ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം? 1905 1911 1910 1912
70 വ്യവസായവിപ്ലവം ആരംഭിച്ച രാജ്യം ഏത്? ഇംഗ്ലണ്ട് അമേരിക്ക റഷ്യ ജപ്പാൻ
71 പ്രതിനിധ്യമില്ലാതെ നികുതിയില്ല’ – ഈ മുദ്രാവാക്യം ഏതു സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്? അമേരിക്കൻ റഷ്യൻ ചൈനീസ് ഫ്രഞ്ച്
72 മൂലധനം എന്ന കൃതി രചിച്ചതാര്? റൂസ്സോ അർത്യാസെൻ ഏംഗൽസ് കാൾമാർക്സ്
73 മാറുമറയ്ക്കൽ ആവശ്യപ്പെട്ട് തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം? കുറിച്യ ലഹള കുണ്ടറ വിളംബരം പുന്നപ്ര വയലാർ ചാന്നാർ ലഹള
74 ദേവനാംപ്രിയ – പ്രിയദർശിരാജ’ എന്നീ പേരുകളിൽ വിശേഷിപ്പിച്ചിരുന്നത് ആരെയാണ്? അശോകൻ കൗടില്യൻ ബുദ്ധൻ മഹാവീരൻ
75 ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി? ലിറ്റൺ കോൺവാലിഡ് കാനിങ് വേവൽ
76 ഗാന്ധിയൻ സമരവുമായി ബന്ധപ്പെട്ട ചമ്പാരൻ ഏതു സംസ്ഥാനത്തു സ്ഥിതി ചെയ്യുന്നു? ബംഗാൾ മഹാരാഷ്ട്ര ഗുജറാത്ത് ബീഹാർ
77 ഇന്ത്യൻ വിദേശനയത്തിന്റെ ശില്പി? മഹാത്മാഗാന്ധി ജവഹർലാൽ നെഹ്രു ഡോ. എസ് രാധാകൃഷ്ണൻ ഡോ. രാജേന്ദ്രപ്രസാദ്
78 പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെടുന്നത്? കനിഷ്കൻ ഹർഷൻ ശങ്കരാചാര്യർ അശോകൻ
79 സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ ശക്തി? ഫ്രഞ്ചുകാർ ഇംഗ്ലീഷുകാർ പോർട്ടുഗീസുകാർ ഡച്ചുകാർ
80 രണ്ടു തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷനായ ആദ്യ വ്യക്തി? ഡബ്ലിയു സി ബാനർജി നേതാജി സുഭാഷ് ചന്ദ്രബോസ് നെഹ്രു ദാദാഭായ് നവറോജി
81 ദക്ഷിണേന്ത്യയിലെ നളന്ദ എന്ന് അറിയപ്പെടുന്നത്? മുസിരിസ് പാലിയം ശാല തിരുവഞ്ചിക്കുളം കാന്തള്ളൂർ ശാല
82 സ്വതന്ത്രനായ് ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിലാണ്.’ ആരുടെ വാക്കുകളാണിത്? വോൾട്ടയർ ലിങ്കൺ റൂസ്സോ മൊണ്ടസ്ക്യൂ
83 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങിയ വിപ്ലവമേത്? റഷ്യൻ വിപ്ലവം ചൈനീസ് വിപ്ലവം അമേരിക്കൻ വിപ്ലവം ഫ്രഞ്ച് വിപ്ലവം
84 അമ്മ’ എന്ന നോവലെഴുതിയ റഷ്യൻ സാഹിത്യകാരൻ ആര്? ലിയോ ടോൾസ്റ്റോയി മാക്സിം ഗോർക്കി ആന്റൺ ചെക്കോവ് ഇവാൻ തുർഗനേവ്
85 ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയപ്പാർട്ടിക്ക് രൂപം നൽകിയ വ്യക്തി? ജയപ്രകാശ് നാരായണൻ സുഭാഷ് ചന്ദ്രബോസ് മോത്തിലാൽ നെഹ്രു അരുണാ ആസഫലി
86 തെക്കേ ഇന്ത്യയിലെ മഹാശിലാസ്മാരക കേന്ദ്രം? മറയൂർ ഹൈദ്രബാദ് ഹൻസ്ഗി കുർനൂൽ
87 മലബാറിൽ ദേശീയപ്രക്ഷോഭത്തിനു നേതൃത്വം നൽകിയ വനിത? എ വി കുട്ടിമാളു അമ്മ ആനി മസ്ക്രീൻ അക്കമ്മ ചെറിയാൻ കൗമുദി ടീച്ചർ
88 ഒന്നേകാൽ കോടി മലയാളികൾ’ എന്ന ഗ്രന്ഥം രചിച്ചത് ആര്? ഇ ഇക്കണ്ടവാര്യർ ഇ എം എസ് നമ്പൂതിരിപ്പാട് പട്ടം താണുപിള്ള സി കേശവൻ
89 അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന കൃതി രചിച്ചത്? വി ടി ഭട്ടതിരിപ്പാട് തോപ്പിൽഭാസി ഒ എൻ വി കുമാരനാശാൻ
90 മലബാർ ഇംഗ്ലീഷുകാർക്ക് ലഭിക്കാനിടയായ ഉടമ്പടി? മദ്രാസ് ഉടമ്പടി മലബാർ ഉടമ്പടി ശ്രീരംഗപട്ടണം ഉടമ്പടി പാരീസ് ഉടമ്പടി
91 കറുത്ത മുത്ത് എന്ന പേരിൽ ലോകം കണ്ട മികച്ച ഫുട്ബോൾ കളിക്കാരൻ പെലെ ഐ എം വിജയൻ മെസ്സി ബാനർജി
92 മിഠായിത്തെരുവ് സ്ഥിതി ചെയ്യുന്ന നഗരം? തിരുവനന്തപുരം കാസർഗോഡ് കോഴിക്കോട് തൃശ്ശൂർ
93 44ാമത് വയലാർ സാഹിത്യ പുരസ്കാരം (2020) നേടിയ കവി? പ്രഭാവർമ്മ ഏഴാച്ചേരി രാമചന്ദ്രൻ ടി ഡി രാമകൃഷ്ണൻ കെ വി മോഹൻകുമാർ
94 വിന്നി മണ്ടേല ഏതു രാജ്യത്തിലെ രാഷ്ട്രീയപ്രവർത്തകയായിരുന്നു? വിയറ്റ്നാം വെനസ്വേല ദക്ഷിണാഫ്രിക്ക ചൈന
95 ശാസ്ത്രജ്ഞർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതി? ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം സർവ്വശ്രേഷ്ഠ പുരസ്കാരം ഭീഷ്മ പുരസ്കാരം ദ്രോണാചാര്യ അവാർഡ്
96 ഗാന്ധിജിയെ സ്വാധീനിച്ച ‘അൺ ടു ദി ലാസ്റ്റ്’ രചിച്ചത്? ടോൾസ്റ്റോയ് റസ്കിൻ ബോണ്ട് ആർ കെ നാരായണൻ ജോൺ റസ്കിൻ
97 ആഗോളതാപനത്തിനു കാരണം കാർബൺ ഡൈ ഓക്സൈഡ് വാതകം അന്തരീക്ഷത്തിലെത്തുന്നതാണ് എന്ന് ആദ്യമായി കണ്ടെത്തിയത്? 19ാം നൂറ്റാണ്ട് 20ാം നൂറ്റാണ്ടിന്റെ ആദ്യപകുതി 20ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി 21ാം നൂറ്റാണ്ടിൽ
98 2020ൽ സാഹിത്യത്തിന് നൊബേൽ സമ്മാനത്തിന് അർഹയായത്? റോജർ മരിയ ലൂയിസ് ഗ്ലക്ക് പീറ്റർ ഹാൻക്കേ വോൾഗാർ
99 ഓലപ്പീപ്പി എന്ന ബാലസാഹിത്യകൃതിയുടെ കർത്താവാര്? ബാലാമണിയമ്മ സുഗതകുമാരി ലളിതാംബിക അന്തർജ്ജനം ജി ശങ്കരക്കുറുപ്പ്
100 ഉള്ളലിഞ്ഞോതിനേൻ: “എൻ ചോറുമാ കഞ്ഞി-
വെള്ളത്തിലിട്ട് വിളമ്പിക്കൊള്ളൂ” – വേദം എന്ന കവിതയിലെ വരികളാണിത്. ഇതെഴുതിയതാര്?
ബോധേശ്വരൻ ഒളപ്പമണ്ണ യൂസഫലി കേച്ചേരി സച്ചിദാനന്ദൻ