ജില്ലാതല സ്കോളർഷിപ്പ് കൈപ്പറ്റേണ്ട വിജയികൾക്കുള്ള നിർദ്ദേശങ്ങൾ.

ജില്ലാതല സ്കോളർഷിപ്പ് കൈപ്പറ്റേണ്ട വിജയികൾക്കുള്ള നിർദ്ദേശങ്ങൾ.

തളിര് ജില്ലാതല സ്കോളർഷിപ്പ് വിതരണം

• സ്കൂൾമേലധികാരി സാക്ഷ്യപ്പെടുത്തിയ ഫോട്ടോ ഒട്ടിച്ച സാക്ഷ്യപത്രം ലഭ്യമാക്കുന്നവർക്കു മാത്രമേ സ്കോളർഷിപ്പ് ലഭിക്കുകയുള്ളൂ. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർട്ടിഫിക്കറ്റുകൾ തപാൽ മുഖേനയാവും അയയ്ക്കുക. 

•   (തളിര് സ്കോളർഷിപ്പ് കൈപ്പറ്റുന്നതിനുള്ള സാക്ഷ്യപത്രത്തിന്റെ മാതൃക ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാം)  ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്തോ കൈകൊണ്ട് എഴുതിയോ സാക്ഷ്യപത്രം തയ്യാറാക്കാവുന്നതാണ്. സ്കൂളുകൾ തയ്യാറാക്കുന്ന സാക്ഷ്യപത്രവും അംഗീകരിക്കുന്നതാണ്. എന്നാൽ അതിനൊപ്പം കുട്ടിയുടെ ആധാർ കാർഡും സ്കൂൾ ഐഡി കാർഡും അയച്ചു തരേണ്ടതാണ്.

• ചെക്കായിട്ടായിരിക്കും സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്.

•  scholarship@ksicl.org എന്ന വിലാസത്തിൽ പേര്, ക്ലാസ്, സ്കൂൾ വിലാസം, സ്കൂൾ ഉൾപ്പെടുന്ന ജില്ല, മൊബൈൽ നമ്പർ, രക്ഷിതാവിന്റെ പേര്, വീട്ടുവിലാസം, വീട് ഉൾപ്പെടുന്ന ജില്ല എന്നിവ സഹിതം വിശദവിവരം കാണിച്ച് ഇമെയിൽ അയയ്ക്കേണ്ടതാണ്.  സ്കൂൾ മേലധികാരിയുടെ സാക്ഷ്യപത്രം (കുട്ടിയുടെ ഫോട്ടോ പതിച്ചത്) ഇതോടൊപ്പം നിർബന്ധമായും അറ്റാച്ച് ചെയ്യേണ്ടതാണ്. 

• സംശയനിവാരണത്തിന്  scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.