തളിര് സ്കോളർഷിപ്പ് 2022

തളിര് സ്കോളർഷിപ്പ് 2022

https://scholarship.ksicl.kerala.gov.in/
തളിര് സ്കോളർഷിപ്പ് 2022 ന്റെ രജിസ്ട്രേഷൻ അവസാനിച്ചു

തളിര് സ്കോളർഷിപ്പ് 2022 ന്റെ രജിസ്ട്രേഷൻ അവസാനിച്ചു
• 2022 ഒക്ടോബർ 30നുശേഷവും പരീക്ഷാവിവരം സംബന്ധിച്ച എസ് എം എസ് കിട്ടാത്ത കുട്ടികൾ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടേണ്ടതാണ്. നമ്പർ:  0471-2333790, 8547971483

രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക  സൗജന്യമായി തപാലിൽ നൽകുന്നതാണ്.

ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിൽ പ്രത്യേകമായാണ് പരീക്ഷ നടത്തുക.

• നൂറിലധികം കുട്ടികളെ രജിസ്റ്റർ ചെയ്യുന്ന സ്‌കൂളുകളുടെ ലൈബ്രറിയിലേക്ക് ഓരോ നൂറു രജിസ്‌ട്രേഷനും 1000രൂപ മുഖവിലയുള്ള ബാലസാഹിത്യ പുസ്തകങ്ങൾ സൗജന്യമായി ലഭിക്കും.

ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടായിരിക്കും പരീക്ഷ. ജില്ലാതല പരീക്ഷ ഓൺലൈനായിട്ടാവും നടത്തുക.

2022 നവംബർ 5(സീനിയർ), 12(ജൂനിയർ) തീയതികളിലാവും ജില്ലാതല പരീക്ഷ. മൊബൈൽഫോൺ, കമ്പ്യൂട്ടർ, ടാബ്ലെറ്റ് എന്നിവയിലൊന്നിലൂടെ കുട്ടികൾക്ക് ഓൺലൈനായി പരീക്ഷ എഴുതാവുന്നതാണ്. സംസ്ഥാനപരീക്ഷ ഡിസംബറിൽ നടക്കും.

• ജില്ലാതലപരീക്ഷയിൽ ഓരോ വിഭാഗത്തിലും (ജൂനിയർ / സീനിയർ) ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന 30 കുട്ടികൾക്ക് 1000രൂപയും അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് 500രൂപയും സ്‌കോളർഷിപ്പായി നൽകുന്നതാണ്.

• ജില്ലാതലത്തിൽ ഏറ്റവും ഉയർന്ന മാർക്കു വാങ്ങുന്ന വിദ്യാർത്ഥിക്കായിരിക്കും സംസ്ഥാനതല പരീക്ഷയിൽ പങ്കെടുക്കാൻ അർഹത.

• സംസ്ഥാനതല പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന ജൂനിയർ വിഭാഗത്തിലെയും സീനിയർ വിഭാഗത്തിലെയും കുട്ടികൾക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ എന്നിങ്ങനെ ആയിരിക്കും സ്‌കോളർഷിപ്പ് തുക.

• ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സ്കോളർഷിപ്പ് കിട്ടുന്ന കുട്ടികൾക്കെല്ലാം സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക, എന്നിവയെ ആസ്പദമാക്കിയാണ് തളിര് സ്‌കോളർഷിപ്പ് പരീക്ഷ സംഘടിപ്പിക്കുന്നത്.

തളിര് മാസികയെ ആസ്പദമാക്കിയ ചോദ്യങ്ങൾ തളിര് മാസികയുടെ 2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെയുള്ള ലക്കങ്ങളിൽനിന്നാവും. ഈ ലക്കങ്ങൾ ksicl.org എന്ന സൈറ്റിലെ ‘തളിര്’ എന്ന മെനുവിൽ ലഭ്യമായിരിക്കും. 

• കൂടുതല്‍ വിവരങ്ങൾക്ക് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 5വരെ ബന്ധപ്പെടാവുന്നതാണ്. 

മുൻവർഷത്തെ ജില്ലാതല ജൂനിയർ വിഭാഗം ചോദ്യങ്ങൾ

മുൻവർഷത്തെ ജില്ലാതല സീനിയർ വിഭാഗം ചോദ്യങ്ങൾ