തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷ – മുൻവർഷത്തെ ജൂനിയർ വിഭാഗം ചോദ്യങ്ങൾ

തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷ – മുൻവർഷത്തെ ജൂനിയർ വിഭാഗം ചോദ്യങ്ങൾ

തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷ മുൻ വർഷത്തെ ജൂനിയർ വിഭാഗം ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.  സീനിയർ വിഭാഗം ചോദ്യങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക.

തളിര് സ്കോളർഷിപ്പ് ജില്ലാതല പരീക്ഷ – മുൻവർഷത്തെ ജൂനിയർ വിഭാഗം ചോദ്യങ്ങൾ
ചോദ്യം ഉത്തരം A ഉത്തരം B ഉത്തരം C ഉത്തരം D
1 ഏറ്റവും ചൂട് കൂടിയ ഗ്രഹം ബുധൻ ശുക്രൻ വ്യാഴം ശനി
1 Which is the hottest planet ? Mercury Venus Jupiter Saturn
2 പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ജലത്തിൽ ഗ്ലാസിൽ ശൂന്യതയിൽ വജ്രത്തിൽ
2 Light travels fastest through Water Glass Vaccum Diamond
3 ശബ്ദത്തെക്കുറിച്ചുള്ള പഠനം സീസ്‌മോളജി അക്കൗസ്റ്റിക്സ് സെലിനോളജി കോസ്‌മോളജി
3 Study of sound is Seismology Acoustics Selenology Cosmology
4 രാമാനുജൻ നമ്പർ എന്നറിയപ്പെടുന്ന സംഖ്യ ഏത് ? 2917 2918 1729 1829
4 Which is known as the Ramanujan number ? 2917 2918 1729 1829
5 ഇന്ത്യയുടെ ആദ്യത്തെ റിമോട്ട്‌ സെൻസിങ് ഉപഗ്രഹത്തിന്റെ പേര് IRS – 1A IRS – 1 B എജ്യൂസാറ്റ് കൽപ്പന – 1
5 The first remote sensing satellite of India is IRS – 1A IRS – 1 B Edusat Kalpana – 1
6 ഇപ്പോഴത്തെ ISRO ചെയർമാൻ ഇ സോമനാഥ് ഡോ. കെ ശിവൻ ടെസ്സി തോമസ് ഇവരാരുമല്ല
6 The present chairman of ISRO is E Somanath Dr. K Sivan Tessy Thomas None of these
7 കേരള ഗാനം’ രചിച്ചത് ആര് ? വള്ളത്തോൾ നാരായണമേനോൻ ഉള്ളൂർ എസ് പരമേശ്വര അയ്യർ ബോധേശ്വരൻ കെ കേളപ്പൻ
7 Who wrote the ‘Kerala Gana’ ? Vallathol Narayana Menon Ulloor S Parameswara Iyer Bodheswaran K Kelappan
8 കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക. ദാന്തേ റാഫേൽ ബൊക്കാഷ്യോ എറാസ്മസ്‌
8 Pickout the odd one out Dante Raphael Boccaccio Erasmus
9 ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് ? ജമ്മു കാശ്മീർ ഹിമാചൽപ്രദേശ് അരുണാചൽപ്രദേശ് സിക്കിം
9 The northernmost State of India is Jammu Kashmir Himachal Pradesh Arunachal Pradesh Sikkim
10 താഴെ പറയുന്നവയിൽ ഫ്രഞ്ച് അധീന പ്രദേശമല്ലാതിരുന്നത് ഏത് ? പോണ്ടിച്ചേരി മാഹി കാരക്കൽ ഗോവ
10 Which of the following was not under French Suzerainty in India ? Pondicherry Mahe Karakkal Goa
11 താഴെപ്പറയുന്നവയിൽ ഏത് പദ്ധതിയുടെ ലക്ഷ്യമാണ് ‘വിദ്യാലയങ്ങളിലൂടെ പോഷകാഹാരം ഉറപ്പാക്കുക’ എന്നത് ? ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം സംയോജിത ശിശുവികസന പരിപാടി അന്ത്യോദയ അന്ന യോജന ഉച്ചഭക്ഷണ പരിപാടി
11 Ensuring nutritious food through schools’ is the objective of the Project National Rural Livelyhood mission Integrated child development programme Andhyodaya Anna Yojana Mid day meal programme
12 ആദ്യമായി ഭൂപടം നിർമ്മിച്ച ഗ്രീക്ക് തത്വചിന്തകൻ ആര് ? ഹിപ്പാർക്കസ് ടോളമി ഓർട്ടേലിയസ് അനക്‌സിമാന്റർ
12 The Greek Philosopher who prepared the first map? Hipparchus Ptolomy Ortelius Anaximander
13 ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥം രചിച്ചതാര്? വൈകുണ്ഠസ്വാമികൾ ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ അയ്യൻകാളി
13 Pracheena Malayalam’ was written by Vaikunta Swamikal Sree Narayanaguru Chattampi Swamikal Ayyankali
14 താഴെപ്പറയുന്ന സംഭവങ്ങളിൽ ഏതിന്റെ നൂറാം വാർഷികമാണ് 2021. ഖിലാഫത്ത് പ്രസ്ഥാനം നിസ്സഹകരണ പ്രസ്ഥാനം മലബാർ കലാപം ജാലിയൻ വാലാബാഗ് കൂട്ടക്കൊല
14 Centenary of which incident is being observed in 2021 ? Khilafat movement Non-Cooperation Movement Malabar Rebellion Jallian wala bagh massacre
15 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാരൻ ആര്? ഗാന്ധിജി സുഭാഷ് ചന്ദ്രബോസ് ഡോ. ബി ആർ അംബേദ്കർ ആഗാ ഖാൻ
15 Who among the following participated in all the three Round Table Conferences? Gandhiji Subhash Chandra Bose Dr. B R Ambedkar Aga Khan
16 ഇന്ത്യൻ ഭരണഘടനാദിനമായി ആചരിക്കുന്നത് എന്ന്? നവംബർ 26 നവംബർ 30 ജനുവരി 26 ജനുവരി 30
16 Which of the following day is observed as ‘Constitution Day’ ? November 26 November 30 January 26 January 30
17 യൂറോപ്പിനെ ഏഷ്യയിൽനിന്നു വേർതിരിക്കുന്ന പർവ്വതനിര ഏത്? മെക്കൻലെ പർവ്വതം കിളിമഞ്ചാരോ യൂറാൽ പർവ്വതം ഹിമാലയപർവ്വതം
17 The mountain range that separates Europe from Asia Mckinley Kilimanjaro Ural Mountains Himalayan range
18 സുവർണദുർഗം’ എന്ന പേരിൽ അറിയപ്പെടുന്ന കോട്ട സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം.
ജയ്‌സാൽമീർ അജ്മീർ പൊക്‌റാൻ ജോദ്പുർ
18 ‘Golden Fort’ is situated in which Indian city ? Jaisalmer Ajmir Pokhran Jodhpur
19 ‘നാം ചങ്ങല പൊട്ടിച്ച കഥ’ എന്ന ഗ്രന്ഥം രചിച്ചത് ആര്? എ ശ്രീധരമേനോൻ സർദാർ കെ എം പണിക്കർ ഇ എം എസ് കെ തായാട്ട്‌
19 Author of the book ‘Naam Changala Potticha Katha’ A Sreedharamenon Sardar K M Panicker E M S K Thayat
20 കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സ്പീക്കർ ആയിരുന്നത് ആര്? വക്കം ബി പുരുഷോത്തമൻ എം വിജയകുമാർ വി എം സുധീരൻ ജി കാർത്തികേയൻ
20 The longest served Speaker of Kerala Legislative Assembly: Vakkom B Purushothaman M Vijayakumar V M Sudheeran G Karthikeyan
21 പഴശ്ശിരാജ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? വയനാട് കോഴിക്കോട് കണ്ണൂർ കോട്ടയം
21 Pazhassi Raja Museum is situated at Wayanad Kozhikode Kannur Kottayam
22 തെക്കെ ഇന്ത്യയിൽ കാഞ്ചിപുരം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന രാജവംശം പല്ലവൻമാർ പാണ്ഡ്യൻമാർ ചേരന്മാർ ശതവാഹനൻമാർ
22 Which among the following South Indian Kings ruled Kanchipuram as the capital ? Pallavas Pandyas Cheras Sathavahanas
23 വരിക വരിക സഹജരേ…’ എന്ന് തുടങ്ങുന്ന വരികൾ എഴുതിയത് ?
ബോധേശ്വരൻ കേരളവർമ വലിയകോയിത്തമ്പുരാൻ എഴുത്തച്ഛൻ അംശി നാരായണപിള്ള
24 ജ്ഞാനപീഠപുരസ്‌കാരം ഏത് ശാഖക്കാണ് നൽകുന്നത് ?
ചിത്രകല സംഗീതം ശാസ്ത്രം സാഹിത്യം
25 ടോട്ടോചാൻ’ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
അൻവർ അലി മുരുകൻ കാട്ടാക്കട ഒ എൻ വി വൈലോപ്പിള്ളി
26 കുഞ്ഞനാന’ എന്ന ബാലസാഹിത്യകൃതി എഴുതിയത് ആര് ?
കെ ആർ വിശ്വനാഥൻ കെ ആർ മീര മാധവൻ നായർ കോവിലൻ
27 താഴെ കൊടുത്തിട്ടുള്ളതിൽ ‘ബാലസാഹിത്യകൃതി’ അല്ലാത്തതേത് ?
പെണങ്ങുണ്ണി ഒരു കുടയും കുഞ്ഞുപെങ്ങളും സഹ്യന്റെ മകൻ ഉണ്ണിക്കുട്ടന്റെ ലോകം
28 “ഇനിപ്പന്തീരാണ്ടു കഴിയണം കാത്തി-
ങ്ങിരിക്കവയ്യെന്നു പുലമ്പിയുന്മത്തം,” ‘പന്തീരാണ്ടു കഴിയണം’ എന്ന് (സുഗതകുമാരി) പറഞ്ഞിരിക്കുന്നതെന്തിനെക്കുറിച്ചാണ്?
മധുരകൂജനം സുശീലചൈതന്യം പൂങ്കാറ്റ് നീലക്കുറിഞ്ഞി
29 ടാഗോർ കഥകളിലെ കുട്ടികളെക്കുറിച്ചാലോചിക്കുമ്പോൾ ആദ്യമായി ഓർമ വരിക …………………. കൃതിയിലെ ഈ കൊച്ചുമിനിയെയാണ്. സൂക്ഷിപ്പാനേല്പിച്ച മുതൽ കാബൂളിവാല പോസ്റ്റ്മാൻ വരദക്ഷിണ
30 “ഈ വനത്തിലെ പക്ഷികളുടെ നിദ്രാവിധ്വംസനം ചെയ്ത സംഭവം എന്താണെന്ന് ആരായുകതന്നെ.” വിധ്വംസനം – എന്ന വാക്കിന്റെ അർഥം ? നശിപ്പിക്കൽ മയക്കം ഉറക്കം അബോധം
31 ‘നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രത്തിലെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഈ മഹത്തായ പ്രകടനത്തിൽ നിങ്ങളോടൊപ്പം പങ്കെടുക്കുന്നതിൽ
എനിക്ക് ആഹ്ലാദമുണ്ട്.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘സ്വാതന്ത്ര്യം’ എന്ന പദത്തിന് യോജിച്ച വിപരീതപദം തിരഞ്ഞെടുക്കുക.
പാരതന്ത്ര്യം അസ്വാതന്ത്ര്യം ദുഃസ്വാതന്ത്ര്യം പരസ്വാതന്ത്ര്യം
32 പറഞ്ഞുപറഞ്ഞു കാടുകയറിപ്പോയി.’ കാടുകയറി എന്ന പ്രയോഗത്തിന്റെ ആശയം എന്താണ്? സന്ദർഭോചിതമല്ലാതെ പരത്തിപ്പറയുക. കാട്ടിൽ പോകുമ്പോൾ സൂക്ഷിക്കണം കാട്ടിൽ കയറരുത് കാട്ടിൽ പോയാൽ മിണ്ടരുത്
33 കടങ്കഥക്ക് ഉത്തരം കണ്ടെത്തുക – കാലുപിടിച്ചാൽ തോളിക്കേറും. കുട കുഞ്ഞ് പട്ടിക്കുട്ടി തോർത്ത്‌
34 താഴെ കൊടുത്തിരിക്കുന്ന വരികൾ എഴുതിയത് ആരാണ്?
“ഒരു മരം വെട്ടുന്നേരം മരുഭൂമി ജനിക്കുന്നു.
ഒരു മരം വെട്ടുന്നേരം കൃഷിഭൂമി മരിക്കുന്നു.”
അയ്യപ്പപ്പണിക്കർ ഒ എൻ വി കുറുപ്പ് കടമ്മനിട്ട രാമകൃഷ്ണൻ ഡി വിനയചന്ദ്രൻ
35 കേരള സർക്കാരിന്റെ ഈ വർഷത്തെ (2020) ഏറ്റവും മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചതാർക്കാണ് ? സജീഷ് നിരഞ്ജൻ ആദിഷ് നാനി
36 ഇടിവെട്ടിയവനെ പാമ്പുകടിക്കുക’ – ഈ പഴഞ്ചൊല്ലിന്റെ ആശയം ? ശുഭകരം ഇടിവെട്ടേറ്റവനെ – പാമ്പുകടിക്കില്ല പരസ്പരബന്ധമില്ലാത്തത് ഒന്നിനുമേൽ മറ്റൊരു നാശം വരുന്നത്
37 കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ്’ രചിച്ചതാര് ? സുമംഗല സിപ്പി പള്ളിപ്പുറം ഡോ. ബി ഇക്ബാൽ പള്ളിയറ ശ്രീധരൻ
38 അച്ഛന്റെ കൈയിൽ കളിപ്പാട്ടം കണ്ടപ്പോൾ കുഞ്ഞിന്റെ സങ്കടം പമ്പകടന്നു. ‘പമ്പകടക്കുക’ എന്ന ശൈലിയുടെ ആശയം എന്താണ് ? വർധിക്കുക വിട്ടകലുക വളരെ വർധിക്കുക മാറ്റിവയ്ക്കുക
39 രബീന്ദ്രനാഥടാഗോറിനു നൊബേൽ സമ്മാനം ലഭിച്ച വർഷം 1913 1911 1914 1915
  In which year Rabindranath Tagore got Nobel Prize ? 1913 1911 1914 1915
40 ലോക പ്രശസ്തയായ മലയാളി വനിതയാണ് ഇ കെ ജാനകിയമ്മാൾ. അവർ ഏതു ശാസ്ത്രശാഖയിലാണ് പ്രവർത്തിച്ചത് ? ഊർജതന്ത്രം ഗണിതശാസ്ത്രം സസ്യശാസ്ത്രം രസതന്ത്രം
  The world famous Malayalee woman E K Janaki Ammal works in which brach of science ? Physics Mathematics Biology Chemistry
41 ടോംസോയർ’ എഴുതിയത് ആരാണ് ? ടോൾസ്‌റ്റോയ് മാർക്ക് ട്വയിൻ മാക്‌സിം ഗോർക്കി ഷേക്‌സ്പിയർ
  Who wrote Tom Sawyer ? Tolstoy Mark Twain Maxim Gorky Shakespeare
42 ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്ന വാതകം ഏതാണ്? ക്ലോറോ ഫ്‌ളൂറോ കാർബൺ (CFC)

അമോണിയ

 

മീഥെയ്ൻ നൈട്രജൻ ഡയോക്‌സൈഡ്
42 The gas which causes ozone layer depletion Chloro Fluro Carbon (CFC) Ammonia Methane Nitrogen dioxide
43 അലക്കുകാരത്തിന്റെ രാസനാമം എന്താണ് ? സോഡിയം ക്ലോറൈഡ്‌ സോഡിയം കാർബണേറ്റ്‌ സോഡിയം ബൈകാർബണേറ്റ്‌ സോഡിയം സൾഫേറ്റ്‌
43 Chemical name of washing soda is Sodium Chloride Sodium Carbonate Sodium bicarbonate Sodium Sulphate
44 ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത്? ഓക്‌സിജൻ
ഹൈഡ്രജൻ
കാർബൺ
നൈട്രജൻ
44 The most abundant chemical in earth’s crust is Oxygen Hydrogen Carbon Nitrogen
45 സോഡിയം എന്ന ലോഹം ജലവുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകം ഏത്? കാർബൺ ഡയോക്‌സൈഡ് ഹൈഡ്രജൻ ഓക്‌സിജൻ അമോണിയ
45 Which gas is formed when Sodium metal reacts with water ?
Carbon dioxide Hydrogen Oxygen Ammonia
46 വൈദ്യുതിയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ഏതാണ്? സ്വർണ്ണം വെള്ളി അലുമിനിയം ചെമ്പ്‌
46 Which is the best electrical conductor ? Gold Silver Aluminium Copper
47 മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്? ലാക്ടിക് ആസിഡ് ടാർടാറിക് ആസിഡ് സിട്രിക് ആസിഡ് ഓക്‌സാലിക് ആസിഡ്‌
47 Which is the acid present in butter milk ? Lactic Acid Tartaric acid Citric acid Oxalic acid
48 നമ്മുടെ ശരീരത്തിൽ ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡ് ഏതാണ് ? സൾഫ്യൂരിക് ആസിഡ് നൈട്രിക് ആസിഡ് ഹൈഡ്രോക്ലോറിക് ആസിഡ് അസറ്റിക് ആസിഡ്‌
48 The acid which helps digestion in our body ? Sulphuric acid Nitric acid Hydrochloric acid Acetic acid
49 പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകം ഏതാണ്? മീഥേയ്ൻ ഹൈഡ്രജൻ ഡയോക്സിൻ ബ്യൂട്ടെയ്ൻ
49 The poisonous gas emitted while burning plastic is Methane Hydrogen Dioxin Butane
50 ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കാൻ സഹായിക്കുന്ന റേഡിയോ ആക്റ്റീവ് മൂലകം ?
പ്രോട്ടിയം കാർബൺ – 14 അയൊഡിൻ – 131 ഓക്‌സിജൻ – 16
50 Which radio active isotope is used to determine the age of fossils ? Protium Carbon – 14 Iodine – 131 Oxygen – 16
51 ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന അയൽ രാജ്യം ഏത് ? ചൈന ബംഗ്ലാദേശ് മ്യാന്മർ നേപ്പാൾ
51 Which neighbouring country shares the longest boundary with India ? China Bangladesh Myanmar Nepal
52 ഇന്ത്യയിലെ പ്രഥമ ഇക്കോടൂറിസം കേന്ദ്രം ഏത്? സൈലന്റ് വാലി ഇരവികുളം തെന്മല തേക്കടി
52 Name the first Ecotourism Centre of India Silent Valley Eravikulam Thenmala Thekkady
53 ഇപ്പോഴത്തെ ലോക്‌സഭാ സ്പീക്കർ ആര്? മീരാകുമാർ സുമിത്ര മഹാജൻ ഓം ബിർള വെങ്കയ്യ നായിഡു
53 Who is the present Speaker of the Loksabha ? Meira Kumar Sumithra Mahajan Om Birla Venkayya Naidu
54 കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പ് 2021 ജൂണിൽ വിക്ടേഴ്‌സ് ചാനലിൽ ആരംഭിച്ച അധ്യയന പരിപാടി അറിയപ്പെടുന്നത്‌
ഗൂഗിൾ ക്ലാസ്സ്റൂം ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസ്സ് ഫസ്റ്റ് ബെൽ
54 During Covid 19 pandemic situation, the General Education
department of Kerala launched a programme through
Victers channel in June 2021. Choose the name of the programme from the following.
Google Classroom First bell 2.0 Online Class First bell
55 കൂട്ടത്തിൽപ്പെടാത്തത് കണ്ടെത്തുക ഗംഗ – ബംഗാൾ ഉൾക്കടൽ താപ്തി – അറബിക്കടൽ മഹാനദി – അറബിക്കടൽ സിന്ധു – അറബിക്കടൽ
55 Find the odd one out Ganges – Bay of Bengal Tapti – Arabian Sea Mahanadi – Arabian Sea Indus – Arabian Sea
56 താഴെ പറയുന്നവരിൽ ആരാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റുകൾ നേടാത്തത്?
അജാസ് പട്ടേൽ ഷെയ്ൻ വോൺ അനിൽ കുംബ്ലെ ജിം ലേക്കർ
56 Who among the following cricketer is not picked 10 Wickets in an innings of a test cricket ? Ajaz Patel Shane Warne Anil Kumble Jim Laker
57 ബാലൺ ദോർ (2021) നേടിയ ഫുട്‌ബോളർ ആര്? ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡൊ സുനിൽ ഛേത്രി നെയ്മർ
57 Who has won the Ballon d’or award in 2021 ? Lionel Messi Cristiano Ronaldo Sunil Chethri Neymar
58 2021 ലെ ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു ? ഹർമൻപ്രീത് സിംഗ് മൻപ്രീത് സിംഗ് പി ആർ ശ്രീജേഷ് കൃഷൻ പാഠക്‌
58 Who was the captain of the Indian Hockey team which won the Bronze Medel in 2021 Tokyo Olympics ? Harmanpreet Singh Manpreet Singh P R Sreejesh Krishan Pathak
59 രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ടാക്‌സോണമി സൈറ്റോളജി ഫിസിയോളജി പാതോളജി
59 The branch of Science that deals with the study of diseases Taxonomy Cytology Physiology Pathology
60 ഏത് ജീവിയിൽ നിന്നാണ് അംബർഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്? കടലാമ കടൽക്കുതിര നീലത്തിമിംഗലം നക്ഷത്രമത്സ്യം
60 From which animal we get the aromatic substance Ambergris ? Sea turtles Hippocampus Blue whale Star fish
61 ഉറുമ്പിന്റെ ശരീരത്തിലെ ആസിഡ് അസറ്റിക് ആസിഡ് ടാർടാറിക് ആസിഡ് ഫോർമിക് ആസിഡ് സിട്രിക് ആസിഡ്‌
61 Which acid is present in ants ? Acetic Acid Tartaric Acid Formic Acid Citric Acid
62 ഒമിക്രോൺ എന്ന കൊവിഡ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ? ഇന്ത്യ സൗത്ത് ആഫ്രിക്ക ചൈന വിയറ്റ്‌നാം
62 In which country the covid variant Omicron reported for the first time ? India South Africa China Vietnam
63 ആഗോള വായു ഗുണനിലവാര റിപ്പോർട്ട് 2020 അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ നഗരം ഏതു രാജ്യത്താണ് ? ചൈന ഇന്ത്യ തായ്‌വാൻ കുവൈത്ത്‌
63 According to the world air quality report 2020 in which country is the most polluted city located ? China India Taiwan Kuwait
64 മൃഗങ്ങൾക്കുവേണ്ടി മാത്രമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്‌സിൻ ? കോവോവാക്‌സ് സ്പുട്ട്‌നിക് കോവാക്‌സിൻ കാർണിവാക് കോവ്‌
64 The first Covid vaccine developed only for animals ? Covovax Sputnik Covaxin Carnivak-Cov
65 നീർച്ചാലുകൾ വീണ്ടെടുക്കാൻ വേണ്ടി ഹരിതകേരള മിഷൻ കേരളത്തിൽ നടപ്പിലാക്കിയ പ്രോജക്ടിന്റെ പേര് നീർത്തുള്ളികൾ ഹരിതായനം ഇനി ഞാൻ ഒഴുകട്ടെ സുജലം സുഫലം
65 Project launched by Haritha Kerala Mission for the rejuvenation of water streams in Kerala Neerthullikal Harithayanam Ini njan Ozhukatte Sujalam Suphalam
66 പിസി കൾച്ചർ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ? മത്സ്യകൃഷി കൂൺ കൃഷി പട്ടുനൂൽപ്പുഴു വളർത്തൽ തേനീച്ച വളർത്തൽ
66 To which field of farming does Pisciculture relate ? Fish farming Cultivation of mushrooms Rearing of silkworm Rearing of honey bees
67 ഏറ്റവും കൂടുതൽ രാജ്യങ്ങളുള്ള ഭൂഖണ്ഡം ഏത്? ആഫ്രിക്ക ഏഷ്യ യൂറോപ്പ് വടക്കേ അമേരിക്ക
67 Which is the continent with maximum number of countries? Africa Asia Europe North America
68 ബർമുഡാ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ്? ഇന്ത്യൻ മഹാസമുദ്രം പസഫിക് സമുദ്രം അറ്റ്‌ലാന്റിക് സമുദ്രം ആർട്ടിക് സമുദ്രം
68 Bermuda Triangle is in which ocean? Indian Ocean Pacific Ocean Atlantic Ocean Artic Ocean
69 ഇന്ത്യയ്ക്ക് ഒളിംപിക്‌സ് സ്വർണ്ണ മെഡൽ സമ്മാനിച്ച നീരജ് ചോപ്ര ഏത് വിഭാഗത്തിലാണ് മത്സരിച്ചത്? ഹൈജംബ് ജാവലിൻ ത്രോ ലോംഗ് ജമ്പ് ഡിസ്‌കസ് ത്രോ
69 Neeraj Chopra won the Olympic gold medal in: High Jump Javelin Throw Long Jump Discus Throw
70 ദ്വിഭരണം ബംഗാളിൽ നടപ്പിലാക്കിയത് ആര്? വില്യം ബെന്റിക് വെല്ലസ്ലി റോബർട്ട് ക്ലൈവ് കോൺവാലിസ്‌
70 Who introduced Dual government in Bengal? William Bentinck Wellesley Robert Clive Cornwallis
71 ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് ആര്? സുന്ദർലാൽ ബഹുഗുണ മേധാ പട്കർ അമൃതാദേവി മയിലമ്മ
71 Who was the leader of Chipco movement? Sundarlal Bahuguna Medha Patkar Amritha Devi Mayilamma
72 ടെലഫോൺ കണ്ടുപിടിച്ചതാര്? ജെയിംസ് വാട്ട് അലക്‌സാണ്ടർ ഗ്രഹാംബെൽ എഡ്മണ്ട് കാർട്ട്‌റൈറ്റ് സാമുവൽ മോർസ്‌
72 Who invented Telephone? James Watt Alexander Graham Bell Edmund Cartwright Samuel Morse
73 അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്ത് ആണ് സ്ഥിതി ചെയ്യുന്നത്? കർണ്ണാടക തമിഴ്‌നാട് കേരളം തെലുങ്കാന
73 Agasthyavanam Biological Park is situated in which state? Karnataka Tamilnadu Kerala Telangana
74 ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ? തഹസീൽദാർ ഡെപ്യൂട്ടി കളക്ടർ റവന്യു സെക്രട്ടറി കളക്ടർ
74 Who is the Chairman of District Disaster Management Authority? Thahasildar Deputy Collector Revenue Secretary Collector
75 കുടുംബശ്രീ മിഷൻ ഔദ്യോഗികമായി ആരംഭിച്ചത് ഏത് ജില്ലയിൽ? മലപ്പുറം കോട്ടയം കോഴിക്കോട് എറണാകുളം
75 Kudumbasree Mission officially started in which district? Malappuram Kottayam Kozhikode Eranakulam
76 ക്യാൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാള ചിത്രം?
പിറവി സ്വം ഒറ്റാൽ കൊടിയേറ്റം
76 The first Malayalam film nominated to Cannes Film Festival is Piravi Swaham Ottal Kodiyettam
77 വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരം ഏത്? തഞ്ചാവൂർ പട്ടടയ്ക്കൽ ഹംപി കാഞ്ചീപുരം
77 Capital of Vijayanagara Empire is Thanjavur Pattadakkal Hampi Kanchipuram
78 ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ആര് ഭരതൻ കെ ജി ജോർജ് ഐ വി ശശി പത്മരാജൻ
78 Director of the movie ‘Njan Gandharvan’ is Bharathan K G George I V Sasi Padmarajan
79 കേരളത്തിൽ ഏത് പ്രദേശമാണ് ദേശിംഗനാട് എന്നറിയപ്പെടുന്നത്? കൊല്ലം കൊച്ചി കോഴിക്കോട് കണ്ണൂർ
79 In Kerala which region is known as ‘Desinganadu’? Kollam Kochi Kozhikode Kannur
80 ജൈനമത ക്ഷേത്രങ്ങളെ വിളിക്കുന്ന പേരെന്ത് വിഹാരങ്ങൾ ചൈതന്യങ്ങൾ ബസ്തികൾ ഗുരുദ്വാരകൾ
80 The temples of Jain Religion is called as Viharas Chaithyas Bastis Gurudwaras
81 ദ്രാവിഡ മതത്തിലെ പ്രധാന ആരാധനാമൂർത്തി ആര്? ഗണേശ ശാസ്താവ് കൊറ്റവൈ മുരുകൻ
81 The chief deity of Dravidian religion is Ganesh Sasthavu Kottavai Muruga
82 ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആര്? ആർ പി ദത്ത് ദാദാഭായ് നവ് റോജി ഡബ്യു സി ബാനർജി എസ് എ ഡാംഗേ
82 Who put forward the ‘Drain Theory’ ? R P Dutt Dadabhai Naoroji W C Banerjee S A Dange
83 വില്ലുവണ്ടി സമരം താഴെ പറയുന്ന ഏത് സാമൂഹിക പരിഷ്‌കർത്താവുമായി ബന്ധപ്പെട്ടിരിക്കുന്നു? അയ്യങ്കാളി സി കേശവൻ പണ്ഡിറ്റ് കറുപ്പൻ സഹോദരൻ അയ്യപ്പൻ
83 Villuvandi Samaram ( Villuvandi strike) is related to which social reformer? Ayyankali C Kesavan Pandit Karuppan Sahodaran Ayyappan
84 പാട്ട ബാക്കി എന്ന നാടകത്തിന്റെ രചയിതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തോപ്പിൽ ഭാസി കെ ദാമോദരൻ ഒ മാധവൻ
84 Who wrote the drama ‘Pattabakki’ ? E M S Namboothiripad Thoppil Bhasi K Damodaran O Madhavan
85 മലയാള ഭാഷയിലെ ആദ്യ യാത്രാ വിവരണം തയ്യാറാക്കിയത് ആര്? ഹെർമൻ ഗുണ്ടർട്ട് ജോവാനസ് ഗോൺസാലഡ് ക്ലമന്റ് തോമാകത്തനാർ
85 Who prepared the first travelogue in Malayalam language? Hermann Gundert Jovannes Gonsalves Clement Thoma Kathanar
86 കീഴരിയൂർ ബോംബ് കേസ് ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ക്വിറ്റ് ഇന്ത്യാസമരം മലബാർ കലാപം കുറിച്യ ലഹള ആറ്റിങ്ങൽ കലാപം
86 Keezhariyur Bomb Case is related to which agitation? Quit India Movement Malabar Revolt Kurichia Revolt Attingal Revolt
87 ദൈവദശകം ആരുടെ കൃതിയാണ്? ചട്ടമ്പി സ്വാമികൾ ശ്രീനാരായണഗുരു കുമാരനാശാൻ ഡോ. പൽപ്പു
87 Who is the author of ‘Daivadasakam’ ? Chattambi Swamikal Sree Narayana Guru Kumaranasan Dr. Palpu
88 ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടത് ഏത്? പെരിനാട് ലഹള ഗുരുവായൂർ സത്യാഗ്രഹം പയ്യന്നൂർ സത്യാഗ്രഹം ചാന്നാർ കലാപം
88 Among the following, which is related to Temple Entry? Perinad riot Guruvayur Satyagraha Payyannur Satyagraha Shanar Agitation
89 പ്രാചീന ഇന്ത്യയിൽ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്തിരുന്ന പ്രശസ്ത തുറമുഖം ഏത്? മുസിരിസ് നെൽക്കിണ്ട വിഴിഞ്ഞം താമ്രലിപ്തി
89 Which was the famous port situated at the eastern coast of Ancient India? Muziris Nelcynda Vizhinjam Thamralipti
90 അക്ബർനാമ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്? അബുൾ ഫെയ്‌സി അബുൾ ഫസൽ അൽ-ബിറൂണി സിയാ-ഉദ്-ദിൻ ബറാണി
90 Who is the author of ‘Akbarnama’ ? Abul Faizi Abul Fazl Al- Biruni Ziauddin Barani
91 വേദങ്ങളുടെ ‘അവയവങ്ങൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? വേദാംഗങ്ങൾ ഉപനിഷത്തുകൾ ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ
91 Which is characterised as the limbs of Vedas? Vedangas Upanishads Aranyakas Brahmanas
92 യോഗക്ഷേമസഭ സ്ഥാപിച്ചത് ആര്? ഇ എം എസ് നമ്പൂതിരിപ്പാട് ദാമോദരൻ നമ്പൂതിരി വി ടി ഭട്ടതിരിപ്പാട് പ്രേംജി
92 Who founded Yoga Kshema Sabha ? E M S Namboodiripad Damodaran Namboothiri V T Bhattathirippad Premji
93 ശുദ്ധി പ്രസ്ഥാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? ബ്രഹ്മസമാജം ആര്യസമാജം ശ്രീരാമകൃഷ്ണമിഷൻ തിയോസഫിക്കൽ സൊസൈറ്റി
93 Among the follwing ‘Suddhi movement’ is related to: Brahma Samaj Arya Samaj Sreeramakrishna Mission Theosophical society
94 എ പി ജെ അബ്ദുൾ കലാമിന്റെ ജന്മസ്ഥലം ഏത്? മധുര തൂത്തുക്കുടി തിരുനെൽവേലി രാമേശ്വരം
94 Which is the birthplace of A P J Abdul Kalam ? Madurai Thoothukudi Thirunelveli Rameswaram
95 ഹൗറ തൂക്കുപാലം ഏത് സംസ്ഥാനത്താണ് ? പശ്ചിമബംഗാൾ ഒറീസ്സാ ഉത്തർപ്രദേശ് ബീഹാർ
95 Howrah hanging bridge is in which state ? West Bengal Odisha Uttar Pradesh Bihar
96 ചെങ്ങറ ഭൂസമരത്തിന്റെ നേതാവ് ആര്? സി കെ ജാനു ളാഹ ഗോപാലൻ മയിലമ്മ ലക്ഷ്മിക്കുട്ടി അമ്മ
96 Who is the leader of Chengara land struggle ? C K Janu Laha Gopalan Mayilamma Lakshmikutty Amma
97 ചന്ദ്രയാൻ – 2 ദൗത്യം അയച്ച വർഷം ഏത്? 2017 2018 2020 2019
97 The year of Chandrayaan 2 mission ? 2017 2018 2020 2019
98 കേരളത്തിലെ ശുദ്ധജല തടാകം ഏത്? വേമ്പനാട് കായൽ അഷ്ടമുടിക്കായൽ ശാസ്താംകോട്ട കായൽ പരവൂർ കായൽ
98 Which is the fresh water lake in Kerala ? Vembanad lake Ashtamudi lake Sasthamcotta lake Paravur lake
99 തിരു-കൊച്ചി സംയോജനം നടന്ന വർഷം? 1949 1951 1953 1948
99 The year of Thiru-Kochi merger? 1949 1951 1953 1948
100 അതിരപ്പിള്ളി വെള്ളച്ചാട്ടം ഏതു ജില്ലയിലാണ്? കോട്ടയം തൃശ്ശൂർ എറണാകുളം ഇടുക്കി
100 In which district Athirappilli waterfall is situating Kottayam Thrissur Ernakulam Idukki