Slide
Slide
previous arrow
next arrow

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

കുട്ടികള്‍ക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ 1981-ലാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. മലയാളത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസാധനം നടത്തുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നതും ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തളിര് വായനാമത്സരം നടത്തുന്നുമുണ്ട്. മലയാളത്തിലെ ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കുമുള്ള പരിശീലനപരിപാടികളും നടത്തുന്നു. ഭാരതത്തില്‍ കുട്ടികള്‍ക്കായി പ്രസാധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനംകൂടിയാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്.