ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളെക്കുറിച്ച്

കുട്ടികള്‍ക്കായി മലയാളത്തില്‍ പുസ്തകങ്ങള്‍ തയ്യാറാക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ഏകസ്ഥാപനമാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികള്‍ക്കായുള്ള പുസ്തകങ്ങളായതിനാല്‍ ഏറെ ശ്രദ്ധാപൂര്‍വമാണ് ഇവ തയ്യാറാക്കുന്നത്. ഭരണസമിതി അംഗങ്ങള്‍ ഭാഗമായ പബ്ലിക്കേഷന്‍ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതും പ്രസാധനം നിര്‍വഹിക്കുന്നതും.
കേരളത്തിലെയും മറ്റിടങ്ങളിലെയും ഏറ്റവും മികച്ച എഴുത്തുകാരെക്കൊണ്ട് കുട്ടികള്‍ക്കായി എഴുതിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, കാര്‍ട്ടൂണ്‍, ചിത്രപുസ്തകം, നാടകം, തിരക്കഥ എന്നിങ്ങനെ വിവിധ മേഖലയിലുള്ള ബാലസാഹിത്യ പുസ്തകങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്നത്. കേരളത്തിലെ പ്രമുഖ ചിത്രകാരാണ് കുട്ടിപ്പുസ്തകങ്ങള്‍ക്കായി ചിത്രീകരണം നിര്‍വഹിക്കുന്നത്. മികച്ച ഡിസൈനും പുസ്തകത്തിനു മികവേകുന്നു.

പുസ്തകങ്ങള്‍ കാണാനും വാങ്ങിക്കാനും.

തിരുവനന്തപുരം സംസ്കൃതകോളെജ് കാമ്പസിനുള്ളിലെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകശാലയില്‍നിന്നും എല്ലാ പുസ്തകങ്ങളും 20ശതമാനം വിലക്കിഴിവില്‍ വാങ്ങാവുന്നതാണ്.

കൂടാതെ

കേരള ബുക്‍മാര്‍ക് ശാഖകളും പ്രദര്‍ശന വാഹനങ്ങളും,
ഡി സി ബുക്സ്/കറന്റ് ബുക്സ് ശാഖകള്‍,
തൃശൂര്‍ കറന്റ് ബുക്സ്,
കേരള സാഹിത്യ അക്കാദമി എന്നിവിടങ്ങളിലും കേരളത്തിലെ മറ്റു പ്രമുഖ പുസ്തകശാലകളിലും ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും കൊറിയര്‍/തപാലില്‍ പുസ്തകങ്ങള്‍ ലഭിക്കാനും

സെയില്‍സ് വിഭാഗം,
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പാളയം, തിരുവനന്തപുരം 34, ഫോണ്‍ 0471 2327276, 2333790
ഇ-മെയില്‍: sales@ksicl.org

പുസ്തകങ്ങള്‍ തപാലില്‍ വേണ്ടവര്‍ ആകെ മുഖവിലയുടെ അനുവദനീയമായ കമ്മീഷന്‍ കഴിച്ചുള്ള തുക കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ പേരില്‍ മുകളില്‍ കൊടുത്തിട്ടുള്ള വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിഡി അല്ലെങ്കില്‍ മണിയോര്‍ഡര്‍ ആയി അയയ്ക്കുക. അയക്കുന്ന ആളിന്റെ ഫോണ്‍ നമ്പര്‍ കൂടി എഴുതാന്‍ മറക്കരുത്. തപാല്‍ ചെലവ് ഇന്‍സ്റ്റിറ്റ്യൂട്ട് വഹിക്കും. പുസ്തകങ്ങളുടെ സ്റ്റോക്ക് തീരുമ്പോള്‍ പുതിയ എഡിഷന്‍ വന്നാല്‍ അതിലുള്ള വില നല്‍കേണ്ടതാണ്.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും നേരിട്ടു വാങ്ങുന്ന പുസ്തകങ്ങള്‍ക്കുള്ള കിഴിവിന്റെ നിരക്ക്

1 മുതല്‍ 10000 രൂപ വരെ 20%
10001 മുതല്‍ രൂപ ഒരു ലക്ഷം രൂപ വരെ 35%
ഒരു ലക്ഷം രൂപ മുഖവിലയ്ക്ക് മുകളില്‍ 40%

ലൈബ്രറി കൌണ്‍സില്‍ അംഗീകാരമുള്ള ലൈബ്രറികള്‍ക്ക് മുഖവില ഒരു ലക്ഷം രൂപവരെ 40%

ബുക്‍മാര്‍ക്ക്, സെയില്‍സ് പ്രമോട്ടര്‍മാര്‍, അംഗീകൃത ഏജന്‍സികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള പുസ്തകശാലകള്‍, അംഗീകൃത ലൈബ്രറികള്‍ എന്നിവയ്ക്ക് ഒരു ലക്ഷത്തിനു മുകളില്‍ മുഖവിലയുള്ള പുസ്തകം വാങ്ങുമ്പോള്‍ 50%

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍/അംഗന്‍വാടി കുട്ടികള്‍ക്കായ് ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട് പുസ്തകം വില്‍ക്കുമ്പോള്‍ 50%

പുസ്തകരചയിതാക്കള്‍, ചിത്രകാര്‍, ഡിസൈനര്‍മാര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വരെ മുഖവിലയുള്ള പുസ്തകങ്ങള്‍ക്ക് 40%

ഒറ്റത്തവണയായി (ഒരു ബില്‍) പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ മാത്രമാണ് ഈ കിഴിവുകള്‍ ബാധകമാവുന്നത്.