2013 മുതല്‍ ഏറ്റവും മികച്ച ബാലസാഹിത്യകൃതിക്ക് 60001 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന മറ്റൊരവാര്‍ഡു കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വര്‍ഷവും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലെ മികച്ച പുസ്തകത്തിനായിരിക്കും പുരസ്കാരം. പ്രഥമപുരസ്കാരത്തിനായി നോവല്‍ വിഭാഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തുടര്‍ന്ന് കഥകളിലൂടെ അയ്യങ്കാളി എന്ന പുസ്തകത്തിന് കിളിരൂര്‍ രാധാകൃഷ്ണനും 2018ല്‍ അംഗുലീമാലന്‍ എന്ന കവിതയ്ക്ക് ഏഴാച്ചേരി രാമചന്ദ്രനും പുരസ്കാരത്തിന് അര്‍ഹരായി. 2020ൽ കുഞ്ചുവിനുണ്ടൊരു കഥ പറയാൻ എന്ന നോവലിന് ശ്രീജിത് പെരുന്തച്ചനാണ് പുരസ്കാരം. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ ബാലസാഹിത്യകാരനും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ഡയറക്ടറുമായ പാല കെ എം മാത്യുവിന്റെ പേരിലാണ് ഈ പുരസ്കാരം.

പാലാ കെ എം മാത്യു ബാലസാഹിത്യ പുരസ്കാരം നേടിയവര്‍

1. ഡോ. കെ ശ്രീകുമാര്‍ – ഫ്രൈഡേ ഫൈവ് (2013)
2. കിളിരൂര്‍ രാധാകൃഷ്ണന്‍ – കഥകളിലൂടെ അയ്യങ്കാളി (2016)
3. ഏഴാച്ചേരി രാമചന്ദ്രന്‍ – അംഗുലീമാലന്‍ (2018)
4. ശ്രീജിത് പെരുന്തച്ചൻ – കുഞ്ചുവിനുണ്ടൊരു കഥ പറയാൻ (2020)