മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കുന്ന ബാലസാഹിത്യകാര്‍ക്ക് അംഗീകരാവും പ്രോത്സാഹനവും നല്‍കുന്നത് മലയാളബാലസാഹിത്യശാഖയെ കൂടുതല്‍ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകും എന്നതില്‍ സംശയമില്ല. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി ബാലസാഹിത്യ പുരസ്കാരങ്ങള്‍ എല്ലാ വര്‍ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി വരുന്നു. 1990 ലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരിലുള്ള ആദ്യ പുരസ്കാരം സമ്മാനിക്കുന്നത്. ‘ചിത്രശലഭങ്ങള്‍’ എന്ന പുസ്തകത്തിന് സുരേഷ് ഇളമണും ‘കണ്ണുണ്ടായാല്‍ പോര കാണണം’ എന്ന പുസ്തകത്തിന് ഹൈദ്രോസ് ആലുവയുമാണ് ഈ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. തൊട്ടുമുന്‍പുള്ള മൂന്നു വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച മൗലികബാലസാഹിത്യപുസ്തകത്തിനായിരുന്നു പുരസ്കാരം. 1992 മുതല്‍ സര്‍ഗ്ഗാത്മകം, വൈജ്ഞാനികം എന്നീ രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം പുരസ്കാരങ്ങള്‍ നല്‍കിത്തുടങ്ങി. തൊട്ടടുത്ത വര്‍ഷം പുനരാഖ്യാനം/വിവര്‍ത്തനം എന്ന വിഭാഗം കൂടി ഉള്‍പ്പെടുത്തിയതോടെ പുരസ്കാരങ്ങളുടെ എണ്ണം മൂന്നായി ഉയര്‍ന്നു. പ്രമുഖ ബാസാലസാഹിത്യകാരനായിരുന്ന മാലി മാധവന്‍ നായരുടെ സ്മരണാര്‍ത്ഥം ‘മാലി അവാര്‍ഡ്’ എന്ന പേരിലായിരുന്നു ഈ വിഭാഗത്തിനുള്ള പുരസ്കാരം. 1994 ല്‍ ബാലനാടകം എന്ന വിഭാഗത്തിലും പുരസ്കാരം നല്‍കിത്തുടങ്ങി. സ്ഥാപക ഡയറക്ടറായ ശ്രീ ഏബ്രഹാം ജോസഫിനോടുള്ള ആദരസൂചകമായി ‘എബ്രഹാം ജോസഫ് സ്മാരക ബാലനാടക പുരസ്കാരം’ എന്ന പേരിലായിരുന്നു ഈ അവാര്‍ഡ്. 1995 മുതല്‍ പുരസ്കാരവിഭാഗങ്ങള്‍ വീണ്ടും പരിഷ്കരിച്ചു. കഥ-നോവല്‍, നാടകം, പുനരാഖ്യാനം/വിവര്‍ത്തനം, വൈജ്ഞാനികം, ചിത്രീകരണം എന്നീ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ നല്‍കിത്തുടങ്ങി. മികച്ച ചിത്രീകരണത്തിനുള്ള പുരസ്കാരം കേരളത്തിലെ ചിത്രകാര്‍ക്കുള്ള അംഗീകാരം കൂടിയായിരുന്നു.
2009 വരെ ആറ് വിഭാഗങ്ങളിലായി നല്‍കിയിരുന്ന അവാര്‍ഡുകള്‍ 2010 മുതല്‍ പത്തു വിഭാഗങ്ങളിലേക്ക് വിപുലീകരിച്ചു. 1. കഥ/നോവല്‍ (എബ്രഹാം ജോസഫ് പുരസ്കാരം) 2. നാടകം 3. കവിത 4. ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കര്‍ പുരസ്കാരം) 5. വൈജ്ഞാനികം (ശാസ്ത്രമൊഴികെ) 6. ജീവചരിത്രം/ആത്മകഥ 7. വിവര്‍ത്തനം/പുനരാഖ്യാനം 8. ചിത്രീകരണം 9. ചിത്രപുസ്തകം 10. പുസ്തക ഡിസൈന്‍/പ്രൊഡക്ഷന്‍ എന്നീ വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്കാരങ്ങള്‍. പ്രശസ്തിപത്രവും ശില്പവും 20000രൂപയും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും. പ്രാദേശികഭാഷയിലുള്ള ബാലസാഹിത്യത്തിന് ഇത്രയധികം അവാര്‍ഡുകള്‍ നല്‍കുന്ന മറ്റൊരു സ്ഥാപനവും ഇന്ന് ഇന്ത്യയിലില്ല. ലോകത്തു തന്നെ അപൂര്‍വ്വമായ ഈ പുരസ്കാരങ്ങള്‍ ഏറെ അഭിമാനത്തോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സമ്മാനിക്കുന്നത്.
വിവിധ വര്‍ഷങ്ങളിലെ പുരസ്കാര ജേതാക്കള്‍
രചയിതാവ് പുസ്തകം
1990
സുരേഷ് ഇളമണ്‍ ചിത്രശലഭങ്ങള്‍
ഹൈദ്രോസ് ആലുവ കണ്ണുണ്ടായാല്‍ പോര, കാണണം
1991
സേതുകുമാരി സൂര്യകാന്തിയുടെ കഥ
വിമല മേനോന്‍ ഒരാഴ്ച
1992
സിപ്പി പള്ളിപ്പുറം അപ്പൂപ്പന്‍ താടിയുടെ സ്വര്‍ഗ്ഗയാത്ര (സര്‍ഗ്ഗാത്മകത)
സിറാജ മീനത്തേരി കണക്കിലെ കളികള്‍ (വൈജ്ഞാനികം)
1993
എ വിജയന്‍ കിണ്ടിയുടെ കഥ (സര്‍ഗ്ഗാത്മകം)
പള്ളിയറ ശ്രീധരന്‍ സംഖ്യകളുടെ കഥ (വൈജ്ഞാനികം)
പായിപ്ര രാധാകൃഷ്ണന്‍ ഉത്തമന്‍ (പുനരാഖ്യാനം/വിവര്‍ത്തനം)
1994
ഇ പി പവിത്രന്‍ കിനാവൂരിലെ ഉണ്ണൂണ്ണി (സര്‍ഗ്ഗാത്മകം)
കെ ശ്രീധരന്‍ ഇന്ത്യന്‍ ബഹിരാകാശചരിത്രം (വൈജ്ഞാനികം)
തിരുവല്ല ശ്രീനി ഇതിഹാസഹൃദയം (നാടകം)
കാതിയാള, അബൂബക്കര്‍ ഹോജാക്കഥകള്‍ (പുനരാഖ്യാനം/വിവര്‍ത്തനം)
1995
ഏഴാച്ചേരി രാമചന്ദ്രന്‍ തങ്കവും തൈമാവും (കവിത)
വിജയകൃഷ്ണന്‍ ഭൂതത്താന്‍ കുന്ന് (നോവല്‍ – കഥ)
പ്രൊ. വി ആനന്ദക്കുട്ടന്‍ പത്തു മുതല്‍ നാലുവരെ (നാടകം)
പ്രൊ. എസ് ശിവദാസ് പഠിക്കാന്‍ പഠിക്കാം (വൈജ്ഞാനികം)
പി ഐ ശങ്കരനാരായണന്‍ റോബിന്‍സണ്‍ക്രൂസോ (പുനരാഖ്യാനം/വിവര്‍ത്തനം)
സിബി ജോസഫ് ബാലകൈരളി പഞ്ചതന്ത്രം-ഭാഗം 1 (ചിത്രീകരണം)
1996
കുഞ്ഞുണ്ണി മാഷ് കുഞ്ഞിക്കവിതകള്‍ (കവിത)
പെരുമ്പടവം ശ്രീധരന്‍ നിലാവിന്റെ ഭംഗി (നോവല്‍ /കഥ)
ഡോ വയലാ വാസുദേവന്‍പിള്ള കുഞ്ഞിച്ചിറകുകള്‍ (നാടകം)
കെ തായാട്ട് ഒലിവര്‍ ട്വിസ്റ്റ് (പുനരാഖ്യാനം)
പി പി കെ പൊതുവാള്‍ മൃഗങ്ങളുടെ കോടതി (വൈജ്ഞാനികം)
സാഗിര്‍ ബഹുമാന്യനായ പാദുഷ (ചിത്രീകരണം)
1997
മലയത്ത് അപ്പുണ്ണി തേന്‍തുള്ളികള്‍ (കവിത)
ജി ഗോപാലകൃഷ്ണന്‍ ഗുരുവേ നമ: (നാടകം)
പി ചിന്മയന്‍ നായര്‍ ചെണ്ടക്കാരന്‍ കുഞ്ചു (കഥ/നോവല്‍ )
പ്രൊഫ പന്മന രാമചന്ദ്രന്‍ നായര്‍ അപ്പൂപ്പനും കുട്ടികളും (വൈജ്ഞാനികം)
സജിനി പവിത്രന്‍ ഹക്കിള്‍ ബറിഫിന്‍ (പുനരാഖ്യാനം/വിവര്‍ത്തനം)
എന്‍ ദിവാകരന്‍ മണ്ണും വിണ്ണും (ചിത്രീകരണം)
1998
നിലംപേരൂര്‍ മധുസൂദനന്‍ നായര്‍ കിളിയും മൊഴിയും (കവിത)
കാവാലം നാരായണപണിക്കര്‍ കുഞ്ഞിചിറകുകള്‍ (നാടകം)
ജി ബാലചന്ദ്രന്‍ കാട്ടുനീതി (കഥ/നോവല്‍)
ഡോ കെ പി വേണുഗോപാല്‍ ഉണ്ണിക്കുട്ടന്റെ ഡോക്ടര്‍ (ശാസ്ത്രം/വൈജ്ഞാനികം)
സഹദേവന്‍ ടോം അമ്മാവന്റെ കുടില്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
വെങ്കിടാചലം ജയിക്കാന്‍ പഠിക്കാം (ചിത്രീകരണം)
1999
ബി സുഗതകുമാരി ഒരു കുലപൂവും കൂടി (കവിത)
എം കെ മനോഹരന്‍ ചിത്രശലഭങ്ങളുടെ തീവണ്ടി (നാടകം)
കിളിരൂര്‍ രാധാകൃഷ്ണന്‍ ആനക്കഥ (കഥ/നോവല്‍)
ഡോ എ എന്‍ നമ്പൂതിരി ജീവലോകത്തിലെ വിസ്മയങ്ങള്‍ (ശാസ്ത്രം/വൈജ്ഞാനികം)
ഏവൂര്‍ പരമേശ്വരന്‍ ഭാരതീയ ബാലകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
പ്രൊഫ ജി സോമനാഥന്‍ ചെല്ലന്‍ മുയല്‍ (ചിത്രീകരണം)
2000
ശ്രീരേഖ ചുറ്റുവട്ടം (കവിത)
സതീഷ് കെ സതീഷ് ഒരു മുത്തശ്ശി കഥ (നാടകം)
ഇ വാസു ആണ്ടിക്കുട്ടി (കഥ/നോവല്‍)
പ്രദീപ് കണ്ണംങ്കോട് ഓരോ തുള്ളി ചോരയിലും (ശാസ്ത്രം/വൈജ്ഞാനികം)
എ വിജയന്‍ ബ്ളാക്ക് ബ്യൂട്ടി (വിവര്‍ത്തനം/പുനരാഖ്യാനം)
രാജചന്ദ്രന്‍ കുറുഞ്ഞിയുടെ മോഹം (ചിത്രീകരണം)
2001
പി മധുസൂദനന്‍ അതിനും അപ്പുറം എന്താണ് (കവിത)
സുധീര്‍ പരമേശ്വരന്‍ പൂക്കളില്ലാത്ത തോട്ടം (നാടകം)
ശ്രീനി ബാലുശ്ശേരി ചിന്തുവിന്റെ ഗുഹായാത്ര (കഥ/നോവല്‍)
കെ പാപ്പൂട്ടി മാഷോട് ചോദിക്കാം (ശാസ്ത്രം/വൈജ്ഞാനികം)
എം പി സദാശിവന്‍ ജംഗിള്‍ ബുക്ക് (വിവര്‍ത്തനം/പുനരാഖ്യാനം)
എസ് സുരേഷ്ബാബു തെന്നാലി രാമന്‍ കഥകള്‍ (ചിത്രീകരണം)
പ്രത്യേക സമ്മാനം – സുകന്യതാര മൊഴിമുത്തുകള്‍
2002
പി നാരായണകുറുപ്പ് കോലപ്പന്‍ പാണ്ടിതട്ടാനും കുറെ പാട്ടും (കവിത)
ടി കെ ഡി മുഴപ്പിലങ്ങാട് സിദ്ദാര്‍ത്ഥന്‍ ഉറങ്ങുന്നില്ല (നാടകം)
രാമകൃഷ്ണന്‍ കുമാരനല്ലൂര്‍ ഈച്ചയും പൂച്ചയും (കഥ/നോവല്‍)
കെ എസ് റാണാപ്രതാപന്‍ കംപ്യൂട്ടര്‍ കളിക്കാം കംപ്യൂട്ടര്‍ പഠിക്കാം (ശാസ്ത്രം/വൈജ്ഞാനികം)
ആചാര്യനരേന്ദ്രഭൂഷണ്‍ ഹിതോപദേശകഥകള്‍ (വിവര്‍ത്തനം/പുനരാഖ്യാനം)
നെയ്യാറ്റിന്‍കര വിജയന്‍ നമ്മുടെ മഹാകവികള്‍ (ചിത്രീകരണം)
2004
കുരീപ്പുഴ ശ്രീകുമാര്‍ പെണങ്ങുണ്ണി (കവിത)
ശ്രീമതി വത്സല പുലിക്കുട്ടന്‍ (കഥ/നോവല്‍)
സി ജി ശാന്തകുമാര്‍ വീട്ടുമുറ്റത്തെ ശാസ്ത്രം (വൈജ്ഞാനികം/ശാസ്ത്രം)
അഷിത കുട്ടികളുടെ രാമായണം (വിവര്‍ത്തനം/പുനരാഖ്യാനം)
കെ എം വാസുദേവന്‍ നമ്പൂതിരി കുട്ടികളുടെ രാമായണം (ചിത്രീകരണം)
2007
ഇ ജിനന്‍ കുരുത്തോലക്കിളി (കവിത)
ജോസഫ് പനയ്ക്കല്‍ നീലപ്പക്ഷിയുടെ പാട്ട് (കഥ/നോവല്‍)
പി കെ രാജശേഖരന്‍ മഹച്ചരിതമാല (വൈജ്ഞാനികം/ശാസ്ത്രം)
ജി സാജന്‍ എന്റെ വീട്ടുകാരും മറ്റ് ജീവികളും (വിവര്‍ത്തനം/പുനരാഖ്യാനം)
സതീഷ് കെ മണിമുത്തുകള്‍ (ചിത്രീകരണം)
2008
കെ കെ കൃഷ്ണകുമാര്‍ നമ്മുടെ വാനം (കവിത)
ഡോ കെ ശ്രീകുമാര്‍ ഒഴിവുകാലം (കഥ/നോവല്‍)
ഡോ സി തങ്കം ശിശിരത്തിലെ ഓക്കുമരം (വിവര്‍ത്തനം/പുനരാഖ്യാനം)
പ്രേമാനന്ദ് ചമ്പാട് ചിത്രംപോലെ (നാടകം)
പി വി വിനോദ്കുമാര്‍ തൂവല്‍കുപ്പായക്കാരും ഡോക്ടര്‍ വേഴാമ്പലും
ദേവപ്രകാശ് കൊച്ചുകുട്ടികള്‍ക്ക് തനിയെ വായിക്കാന്‍ (ചിത്രീകരണം)
2009
രാമകൃഷ്ണന്‍ കുമരനല്ലൂര്‍ തൂവല്‍ (കവിത)
എം രേണുകുമാര്‍ നാലാം ക്ലാസിലെ വരാല്‍ (കഥ / നോവല്‍ )
എം ഗീതാഞ്ജലി ജന്തുലോകത്തിലെ കൌതുകങ്ങള്‍ (വൈജ്ഞാനികം/ശാസ്ത്രം)
ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ അമ്പത് മരക്കഥകള്‍ ( വിവര്‍ത്തനം / പുനരാഖ്യാനം)
ആലിന്തറ ജി കൃഷ്ണപിള്ള പൊന്‍നാണയം ( നാടകം )
ഗോപു പട്ടിത്തറ ഞാന്‍ കുഞ്ഞിമൂശ (ചിത്രീകരണം)
2010
ഇ സന്തോഷ് കുമാര്‍ കാക്കരദേശത്തെ ഉറുമ്പുകള്‍ (കഥ/നോവല്‍ )
ഡി വിനയചന്ദ്രന്‍ കാക്കക്കുറുമ്പ് (കവിത)
ടി കെ വെങ്കിടാചലം കളിക്കാം പഠിക്കാം (പുസ്തക ഡിസൈന്‍ )
എന്‍ പി ഹാഫിസ് മുഹമ്മദ് മുഹമ്മദ് അബ്ദുറഹിമാന്‍ ( ജീവചരിത്രം )
എ കെ വരുണ്‍ പ്രകൃതിയാത്ര (ശാസ്ത്രം)
ഡോ എന്‍ വി പി ഉണിത്തിരി രാമായണം (പുനരാഖ്യാനം/വിവര്‍ത്തനം)
ടി ആര്‍ രാജേഷ് തലേം കുത്തി (ചിത്രപുസ്തകം)
ഡോ ജി ഗംഗാധരന്‍ നായര്‍ ത്രിമധുരം (നാടകം )
ടി ഗംഗാധരന്‍ വരൂ, ഇന്ത്യയെ കാണാം (വൈജ്ഞാനികം)
2011
ശ്രീധരനുണ്ണി മഞ്ഞക്കിളികള്‍ (കവിത)
കീഴാര്‍ മുരളി അംബേദ്കര്‍ (നാടകം)
അജയ്കുമാര്‍ എം എസ് അങ്ങിനെ ഒരു മാമ്പഴക്കാലം (കഥ)
ജി എസ് ഉണ്ണികൃഷ്ണന്‍ നായര്‍ ബഹിരാകാശത്തേക്കൊരു യാത്ര (ശാസ്ത്രം)
എസ് ശാന്തി അന്യം നിന്ന ജീവികള്‍ (വൈജ്ഞാനികം)
നീലന്‍ വി ടി ഭട്ടതിരിപ്പാട് (ജീവചരിത്രം)
ഡോ. കെ ശ്രീകുമാര്‍ ലോകബാലകഥകള്‍ (പുനരാഖ്യാനം)
കെ പി മുരളീധരന്‍ മാടപ്രാവിന്റെ മുട്ട കളഞ്ഞുപോയ കഥ (ചിത്രീകരണം)
ദേവപ്രകാശ് ആനയും തയ്യല്‍ക്കാരനും (ചിത്രപുസ്തകം)
കേരള സംസ്ഥാന ബാലസാഹിത്യ
ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തിലെ സാധാരണ പക്ഷികള്‍ ( പ്രൊഡക്ഷന്‍ )
2012
പി പി രാമചന്ദ്രന്‍ പാതാളം (കഥ)
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ രാപ്പാടി (കവിത)
ഡോ. അബ്ദുള്ള പാലേരി വരൂ, നമുക്കു പൂമ്പാറ്റകളെ നിരീക്ഷിക്കാം (ശാസ്ത്രം)
എന്‍ പി ഹാഫിസ് മുഹമ്മദ് കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം (വൈജ്ഞാനികം)
എം കെ സാനു ശ്രീനാരായണഗുരു (ജീവചരിത്രം)
ഭവാനി ചീരാത്ത് രാജഗോപാലന്‍ ഗോസായിപ്പറമ്പിലെ ഭൂതം (പുനരാഖ്യാനം)
ടി ആര്‍ രാജേഷ് കൊറ്റിയും കൊതുകും മരങ്കൊത്തിയും ഉപ്പു വിറ്റ കഥ (ചിത്രീകരണം)
ജയേന്ദ്രന്‍ കുട്ടികള്‍ക്കുള്ള ഇരുപത്തൊന്നു നാടന്‍പാട്ടുകള്‍ (ചിത്രപുസ്തകം)
പ്രദീപ് പി മാനത്തെ കാഴ്ചകള്‍ (പുസ്തകരൂപകല്പന)
2013
സി രാധാകൃഷ്ണന്‍ അമ്മത്തൊട്ടില്‍ (കഥ)
എസ് രമേശന്‍ നായര്‍ പഞ്ചാമൃതം (കവിത)
ഡോ. രാജു നാരായണസ്വാമി നീലക്കുറിഞ്ഞി – ഒരു വ്യാഴവട്ടത്തിലെ വസന്തം (ശാസ്ത്രം)
എസ് അനിത കുട്ടിക്കാഴ്ചകള്‍@ലക്ഷദ്വീപ് (വൈജ്ഞാനികം)
ഡോ. ആര്‍ സത്യജിത്ത് സഹോദരന്‍ അയ്യപ്പന്‍ (ജീവചരിത്രം)
സുധന്‍ നന്മണ്ട അവസാനത്തെ ചിത്രം (നാടകം)
പി മാധവന്‍പിള്ള പ്രേംചന്ദിന്റെ തിരഞ്ഞെടുത്ത കഥകള്‍ (വിവര്‍ത്തനം)
ശ്രീദേവി എസ് കര്‍ത്ത ചിത്രഗ്രീവന്‍ ഒരു പ്രാവിന്റെ കഥ (വിവര്‍ത്തനം)
ജയകൃഷ്ണന്‍ പൂക്കാലം (ചിത്രീകരണം)
എന്‍ ടി രാജീവ് ഹാവൂ (ചിത്രപുസ്തകം)
കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മഹാഭാരതം (പ്രൊഡക്‌ഷന്‍)
2014
ഉണ്ണി അമ്മയമ്പലം മാജിക് സ്‌കൂള്‍ബസ് (കഥ)
ശ്രീമന്‍ നാരായണന്‍ കുട്ടികളുടെ ഗുരുദേവന്‍ (കവിത)
കെ കെ വാസു ബുദ്ധിപരീക്ഷ (ശാസ്ത്രം)
സി പി അരവിന്ദാക്ഷന്‍ മധുരം, അതിമധുരം രസതന്ത്രം (ശാസ്ത്രം)
ഉണ്ണി അമ്മയമ്പലം നമ്മുടെ കായലുകള്‍(വൈജ്ഞാനികം)
ഡോ. ചേരാവള്ളി ശശി പി ഭാസ്‌കരന്‍ (ജീവചരിത്രം)
ചന്ദ്രദാസന്‍ ബൊമ്മനഹള്ളിയിലെ കിന്നരയോഗി (നാടകം)
റോസ്‌മേരി ലോകോത്തര നാടോടിക്കഥകള്‍ (പുനരാഖ്യാനം)
സുവര്‍ണ റഷ്യന്‍ നാടോടിക്കഥകള്‍ (ചിത്രീകരണം)
സചീന്ദ്രന്‍ കാറഡ്ക്ക ഒരു ജെ സി ബി യുടെ കഥ (ചിത്രപുസ്തകം)
ബി പ്രിയരഞ്ജന്‍ ലാല്‍ കൊടുങ്ങല്ലൂര്‍ ചരിത്രക്കാഴ്ചകള്‍ (ഡിസൈന്‍)
2016
തേക്കിന്‍കാട് ജോസഫ് സൂപ്പര്‍ബോയ് രാമുവും ക്ലോണിങ് മനുഷ്യരും(നോവല്‍)
പ്രൊഫ. ആദിനാട് ഗോപി തിരിഞ്ഞുനോക്കി നടക്കുക (കവിത)
എസ് ശാന്തി സഹജീവനം ജീവന്റെ ഒരുമ (ശാസ്ത്രം)
സനല്‍ പി തോമസ് നിങ്ങള്‍ക്കുമാകാം സ്പോര്‍ട്ട്സ് താരം(വൈജ്ഞാനികം)
പി കെ ഗോപി ഓലച്ചൂട്ടിന്റെ വെളിച്ചം (ആത്മകഥ)
കെ വി ഗണേഷ് മാന്ത്രികക്കണ്ണാടി (നാടകം)
ജോണ്‍ സാമുവല്‍ വിശ്വോത്തര നാടോടിക്കഥകള്‍ (പുനരാഖ്യാനം)
ഗോപീദാസ് മാനിപ്പുല്ലുണ്ടായ കഥ (ചിത്രീകരണം)
കെ പി മുരളീധരന്‍ അപ്പുവിന്റെ ഘടികാരം (ചിത്രപുസ്തകം)
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മലാലയുടെ കഥ (പ്രൊഡക്ഷന്‍)
2017
എസ് ആര്‍ ലാല്‍ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം (കഥ/നോവല്‍)
ദിനകരൻ ചെങ്ങമനാട് മയിലാട്ടം (കവിത)
വിനീഷ് കളത്തറ കൊതിപ്പായസം (നാടകം)
അംബുജം കടമ്പൂർ കുമാരനാശാൻ (ജീവചരിത്രം)
ഡോ. ടി ആർ ശങ്കുണ്ണി ഹിതോപദേശ കഥകൾ (പുനരാഖ്യാനം)
സി കെ ബിജു മാന്ത്രികച്ചരടുകൾ (ശാസ്ത്രം)
ജി എസ് ഉണ്ണിക്കൃഷ്ണൻ നായർ കത്തിരിക്കക്കഥകൾ (വൈജ്ഞാനികം)
ബൈജുദേവ് അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര (ചിത്രീകരണം)
രഞ്ജിത്ത് പുത്തൻചിറ പൂമരം (പുസ്തകഡിസൈന്‍)
2018
ജി ആര്‍ ഇന്ദുഗോപന്‍ ദി ലാസ്റ്റ് ഭൂതം (കഥ/നോവല്‍)
വിനോദ് വൈശാഖി ഓലപ്പൂക്കള്‍ (കവിത)
ഡോ. ബി ഇക്‍ബാല്‍ പുസ്തകസഞ്ചി (വൈജ്ഞാനികം)
ഡോ. അജിത് പ്രഭു വെളിച്ചവും വിളക്കുകളും (ശാസ്ത്രം)
ഡി പാണി രംഗകേളി (നാടകം)
തുമ്പൂര്‍ ലോഹിതാക്ഷന്‍ 1857ലെ ഒരു കഥ (വിവര്‍ത്തനം)
ശ്രീകല ചിങ്ങോലി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ (ജീവചരിത്രം)
സജി വി അപ്പുക്കുട്ടനും കട്ടുറുമ്പും (ചിത്രീകരണം)
ഡി സി ബുക്സ് നീലക്കുറുക്കന്‍ (പ്രൊഡക്‍ഷന്‍)
2019
കലവൂർ രവികുമാർ ചൈനീസ് ബോയ് (കഥ/നോവൽ)
ഡോ. എസ് രാജശേഖരൻ കിങ്ങിണിത്തുമ്പി (കവിത)
ഡോ. കെ എൻ ഗണേഷ് ചരിത്രം ഉണ്ടാകുന്നത് (വൈജ്ഞാനികം)
ജ്യോതി കെ ജി ഐഹിത്യമാല കുട്ടികൾക്ക് (പുനരാഖ്യാനം)
ഉണ്ണി അമ്മയമ്പലം സൂക്ഷ്മജീവി സൂപ്പർജീവി (ശാസ്ത്രം)
രാജു കാട്ടുപുനം പണ്ഡിറ്റ് കെ പി കറുപ്പൻ (ജീവചരിത്രം/ആത്മകഥ)
രാജീവ് എൻ ടി മൂങ്ങാച്ചിക്കുഞ്ഞ് (ചിത്രീകരണം)
രാജേഷ് ചാലോട് മഴവില്ല് (പുസ്തകഡിസൈൻ)
ഗോപു പട്ടിത്തറ അമലൂന്റെ ആകാശം (ചിത്രപുസ്തകം)
ഷേർളി സോമസുന്ദരൻ ചിപ്കോ ചിപ്കോ
2020
മൈന ഉമൈബാൻ ഹൈറേഞ്ച് തീവണ്ടി (കഥ/നോവൽ)
പകൽക്കുറി വിശ്വൻ ചക്കരക്കിണ്ണം(കവിത)
സന്ധ്യ ആർ നമ്മുടെ ബാപ്പു (വൈജ്ഞാനികം)
ഇ എൻ ഷീജ അങ്ങനെയാണ് മുതിര ഉണ്ടായത് (പുനരാഖ്യാനം )
ഡോ. ടി ആർ ജയകുമാരി, ആർ വിനോദ്കുമാർ കുറിഞ്ഞികൾ കഥ പറയുന്നു (ശാസ്ത്രം)
ഡോ. വിളക്കുടി രാജേന്ദ്രൻ കുട്ടികളുടെ വൈലോപ്പിള്ളി (ജീവചരിത്രം/ആത്മകഥ)
എൻ ജി സുരേഷ്‍കുമാർ പുല്ലങ്ങടി ബീർബൽ കഥകൾ (ചിത്രീകരണം)
കെ കെ അശോക്‌കുമാര്‍, കെ ശശികുമാര്‍ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം (നാടകം )
മാതൃഭൂമി ബുക്സ് ടോൾസ്റ്റോയ് പറഞ്ഞ ഈസോപ്പ് കഥകൾ (പ്രൊഡക്‌ഷൻ )
2021
സേതു അപ്പുവും അച്ചുവും (കഥ/നോവൽ)
മടവൂർ സുരേന്ദ്രൻ പാട്ടുപത്തായം (കവിത)
പ്രതീപ് കണ്ണങ്കോട് ശാസ്ത്രത്തിന്റെ കളിയരങ്ങിൽ (നാടകം)
മനോജ് അഴീക്കൽ അച്ചുവിന്റെ ആമക്കുഞ്ഞുങ്ങൾ (വൈജ്ഞാനികം)
സാഗാ ജെയിംസ് ബീർബൽ കഥകൾ (പുനരാഖ്യാനം)
സുധീർ പൂച്ചാലി മനുഷ്യഹോർമോണുകളുടെ വിസ്മയം (ശാസ്ത്രം)
സി റഹിം സാലിം അലി- ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് (ജീവചരിത്രം/ആത്മകഥ)
റോഷൻ ആനയും പൂച്ചയും (ചിത്രീകരണം)
പ്രശാന്തൻ മുരിങ്ങേരി കോലുമുട്ടായ് ഡിങ്ങ് ഡിങ്ങ് (ചിത്രപുസ്തകം)
ജനു, ശ്രീലേഷ് കുമാർ ഇനി ചെയ്യൂല്ലാട്ടോ ( പുസ്തക ഡിസൈൻ)
2022
ഇ എൻ ഷീജ അമ്മമണമുള്ള കനിവുകൾ(കഥ/നോവൽ)
മനോജ് മണിയൂർ ചിമ്മിനിവെട്ടം (കവിത)
ഡോ. വി രാമൻകുട്ടി എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം (വൈജ്ഞാനികം)
ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു കൊറോണക്കാലത്ത് ഒരു വവ്വാൽ (ശാസ്ത്രം)
സുധീർ പൂച്ചാലി മാർക്കോണി (ജീവചരിത്രം/ആത്മകഥ)
ഡോ. അനിൽകുമാർ വടവാതൂർ ഓസിലെ മഹാമാന്ത്രികൻ (വിവർത്തനം/പുനരാഖ്യാനം)
സുധീർ പി വൈ ഖസാക്കിലെ തുമ്പികൾ (ചിത്രീകരണം)
ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ കായലമ്മ (നാടകം)
2023
കെ.വി. മോഹൻകുമാർ ഉണ്ടക്കണ്ണന്റെ കാഴ്ചകൾ (കഥ)
ദിവാകരൻ വിഷ്ണുമംഗലം വെള്ള ബലൂൺ(കവിത)
ഡോ. ടി. ഗീനാകുമാരി മാർക്‌സിയൻ അർത്ഥശാസ്ത്രം കുട്ടികൾക്ക് (വൈജ്ഞാനികം)
ശ്രീചിത്രൻ എം ജെ ഇതിഹാസങ്ങളെത്തേടി(വൈജ്ഞാനികം)
സാഗാ ജെയിംസ് ശാസ്ത്രമധുരം(ശാസ്ത്രം)
സെബാസ്റ്റ്യൻ പള്ളിത്തോട് വൈക്കം മുഹമ്മദ് ബഷീർ ഉമ്മിണി വല്യ ഒരാൾ(ജീവചരിത്രം/ആത്മകഥ)
ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി രാവണൻ(വിവർത്തനം/പുനരാഖ്യാനം)
സാബു കോട്ടുക്കൽ പക്ഷിപാഠം(നാടകം)
ബോബി എം. പ്രഭ ആദം ബർസ(ചിത്രീകരണം)
പൂർണ പബ്ലിക്കേഷൻസ് ബുദ്ധവെളിച്ചം(പ്രൊഡക്ഷൻ)