ടീനേജ് മാസിക
പത്തു വയസ്സിനും പതിനെട്ടു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് അനുയോജ്യം
വാര്‍ഷികവരിസംഖ്യ
ഒരു വര്‍ഷത്തേക്ക് 250രൂപ മാത്രം.
12 കോപ്പികള്‍
പ്രമുഖ എഴുത്തുകാര്‍
മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ രചനകള്‍.
സ്ഥാപക എഡിറ്റര്‍ സുഗതകുമാരി
കേരളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബാലമാസികയാണ് തളിര്. 1995 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം ഏറ്റെടുത്ത മാസിക ഇപ്പോള്‍ കെട്ടിലും മട്ടിലും മാറ്റം വരുത്തി കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. കേരളത്തിലെ പത്തിനും പതിനെട്ടിനും ഇടയ്ക്ക് വയസ്സുള്ള കുട്ടികള്‍ക്കുവേണ്ടിയാണ് ഈ മാസിക പ്രസിദ്ധീകരിക്കുന്നത്. വായനയുടെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വിഭാഗമാണെങ്കിലും ഈ വിഭാഗത്തിനായി മലയാളത്തില്‍ ഒരു ബാലമാസിക ഇല്ലാത്തതിനാലാണ് തളിര് ഒരു ടീനേജ് മാസിക ആയി റീലോഞ്ച് ചെയ്തത്. മലയാളത്തിന്റെ പ്രമുഖ കവി ശ്രീമതി സുഗതകുമാരിയായിരുന്നു മാസികയുടെ ചീഫ് എഡിറ്റർ. തളിര് മാസികയുടെ പഴയ കോപ്പികള്‍ പിഡിഎഫ് രൂപത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‍സൈറ്റില്‍നിന്നും ലഭ്യമാണ്. 2023 ജനുവരി മുതൽ 250രൂപയാണ് തളിരിന്റെ വാർഷികവരിസംഖ്യ, ഒറ്റക്കോപ്പി 25രൂപയും.
ഒറ്റ പ്രതിക്ക് 25 രൂപ വിലയുള്ള തളിരിന്റെ വാര്‍ഷികവരിസംഖ്യ 250 രൂപയാണ്.
https://www.facebook.com/ThaliruMagazine
തളിര് സ്കോളർഷിപ്പ്
തികച്ചും ആകർഷകമായിട്ടാണ് തളിര് സ്കോളർഷിപ്പ് പുനരാരംഭിച്ചത്. 17 ലക്ഷം രൂപയാണ് കുട്ടികൾക്ക് ഇതുവഴി ഓരോ വർഷവും വിതരണം ചെയ്യുന്നത്. ഓരോ ജില്ലയിലും ചുരുങ്ങിയത് 160 കുട്ടികൾക്ക് തളിര് സ്കോളർഷിപ്പ് ലഭ്യമാകുന്നുണ്ട്.
തളിര് മാസികയുടെ ഫേസ്ബുക്ക് പേജ് : https://www.facebook.com/ThaliruMagazine
തളിര് മാസിക തപാലില്‍ ലഭിക്കാന്‍
വാര്‍ഷികവരിസംഖ്യയായ 250 രൂപ മണിയോര്‍ഡര്‍ / ഡിഡി /ബാങ്ക് ട്രാന്‍സ്ഫര്‍ ആയി അയയ്ക്കുക.
ബാങ്ക് ട്രാന്‍സ്ഫര്‍ വിവരം
അക്കൗണ്ട് നം : 30583524448
IFS Code : SBIN0004360
PAN : AAJTS9037Q
ബാങ്ക് : SBI – SPL PB Branch, Thiruvananthapuram
ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ മുഖേന വരിസംഖ്യ അടയ്ക്കുമ്പോള്‍ താമസം കൂടാതെ മാസിക ലഭിക്കുന്നതിനായി ബാങ്ക് ട്രാന്‍സ്ഫര്‍ വിവരങ്ങളും മാസിക ലഭിക്കേണ്ട പൂര്‍ണ്ണവിലാസം (പിന്‍കോഡും മൊബൈല്‍നമ്പറും ഉള്‍പ്പടെ) കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ഒരു കത്ത്/ഇമെയില്‍ (thaliru@ksicl.org) കൂടി അയയ്ക്കേണ്ടതാണ്. 8547971483 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ആയും റസീപ്റ്റും വിലാസവും അയയ്ക്കാവുന്നതാണ്.
എഡിറ്റര്‍
തളിര്
കേരള സംസ്ഥാനബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്കൃതകോളേജ് കാമ്പസ്
പാളയം
തിരുവനന്തപുരം – 34
ഫോണ്‍: 0471-2333790
thaliru@ksicl.org
എന്ന വിലാസത്തില്‍ അയക്കുക.
തളിര് ലഭിക്കേണ്ട പൂര്‍ണ്ണവിലാസം മൊബൈൽ നമ്പറും പിന്‍കോഡും അടക്കം ചേര്‍ക്കാന്‍ മറക്കരുത്