മലയാള ബാലസാഹിത്യശാഖയ്ക്ക് സമഗ്രസംഭാവന നല്കുന്ന മികച്ച ബാലസാഹിത്യകാരെ ആദരിക്കാന്‍ 1998 മുതല്‍ മറ്റൊരു പുരസ്കാരത്തിനു കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് തുടക്കമിട്ടു. ‘സമഗ്രസംഭാവനയ്ക്കുള്ള സി ജി ശാന്തകുമാര്‍ പുരസ്കാരം’ എന്ന പേരിലാണ് 60,001 രൂപയും പ്രശസ്തിപത്രവും ശില്പവും ചേര്‍ന്ന ഈ പുരസ്കാരം. മലയാള ബാലസാഹിത്യരംഗത്തെ കുലപതി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കുഞ്ഞുണ്ണി മാഷിനായിരുന്നു പ്രഥമ സമഗ്രസംഭാവനാപുരസ്കാരം. സുമംഗല(1999), പ്രൊ. എസ് ശിവദാസ്(2000), പള്ളിയറ ശ്രീധരന്‍(2004), കെ തായാട്ട്(2006), സുഗതകുമാരി(2007), സിപ്പി പള്ളിപ്പുറം(2009), കെ വി രാമനാഥന്‍(2011), കെ ശ്രീകുമാര്‍ (2015), ശൂരനാട് രവി, ടി കെ ഡി മുഴപ്പിലങ്ങാട്(2017), പി പി കെ പൊതുവാൾ (2019), മലയത്ത് അപ്പുണ്ണി (2021) എന്നിവര്‍ക്കാണ് ഇതുവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്.
സമഗ്രസംഭാവന പുരസ്കാരം നേടിയവര്‍
കുഞ്ഞുണ്ണി മാഷ് 1998
സുമംഗല 1999
പ്രൊഫ. എസ് ശിവദാസ് 2000
പള്ളിയറ ശ്രീധരന്‍ 2004
കെ തായാട്ട് 2006
സുഗതകുമാരി 2007
സിപ്പി പള്ളിപ്പുറം 2009
കെ വി രാമനാഥന്‍ 2011
ഡോ. കെ ശ്രീകുമാര്‍ 2015
ശൂരനാട് രവി, ടി കെ ഡി മുഴപ്പിലങ്ങാട് 2017
പി പി കെ പൊതുവാൾ 2019
മലയത്ത് അപ്പുണ്ണി 2021
പയ്യന്നൂർ കുഞ്ഞിരാമൻ 2022
ഉല്ലല ബാബു 2023