മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിന്റെ ഭാഗമായി കുട്ടികളില്‍ വായനാശീലവും മാതൃഭാഷാസ്നേഹവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്ഷരയാത്ര എന്ന പദ്ധതി ആരംഭിച്ചത്. കേരളത്തിലെ വിവിധ സ്കൂളുകളിലാണ് അക്ഷരയാത്ര നടത്തിവരുന്നത്. സ്കൂളിലെ ഒരു മുതിര്‍ന്ന ടീച്ചറെ ആദരിക്കല്‍, കുട്ടികള്‍ക്കുള്ള സാഹിത്യമത്സരങ്ങള്‍, പുസ്തകപ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു. ഇതുകൂടാതെ സ്കൂള്‍കുട്ടികള്‍ക്ക് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പുസ്തകങ്ങള്‍ പകുതിവിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമാണ്. ഇതുവരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ അക്ഷരയാത്ര നടന്നുകഴിഞ്ഞു. കുട്ടികളില്‍ മാതൃഭാഷാസ്നേഹം വളര്‍ത്താനുള്ള ഈ പദ്ധതി കേരളത്തിലെ മറ്റു ജില്ലകളിലേക്കും വരും വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിട്ടിരിക്കുന്നത്.
വിലക്കുറവില്‍ പുസ്തകം
കുട്ടികള്‍ക്ക് വലിയ വിലക്കുറവില്‍ പുസ്തകം ലഭ്യമാവും. 40% മുതല്‍ 50% വരെ വിലക്കിഴിവില്‍ കുട്ടികള്‍ക്ക് നേരിട്ട് പുസ്തകം വാങ്ങാം.
ആദരിക്കല്‍
മലയാളഭാഷയ്ക്ക് സംഭാവന ചെയ്ത വ്യക്തികളെയും അധ്യാപകരെയോ ആദരിക്കുന്ന ചടങ്ങ്
സാഹിത്യമത്സരങ്ങള്‍
സ്കൂളിലെ കുട്ടികള്‍ക്കായി സാഹിത്യമത്സരങ്ങളും വായനാമത്സരവും നടത്തി അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കുന്നു
സമീപസ്കൂളിലെ കുട്ടികള്‍ക്കും പുസ്തകം
സമീപസ്കൂളുകളിലെ കുട്ടികള്‍ക്കും പുസ്തകങ്ങള്‍ കാണാനും വാങ്ങാനും അവസരം.