മാലിന്യനിർമ്മാർജനത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 18 ന് തിരുവനന്തപുരം എസ് എം വി സ്‌കൂളിൽവച്ച് ജൂനിയർ (5,6,7), സീനിയർ (8,9,10) വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്കായാണ് മത്സരം നടത്തുന്നത്. ‘മാലിന്യ നിർമ്മാർജനം ശീലമാക്കാം’ എന്ന വിഷയത്തെ പ്രമേയമാക്കിയാണ് മത്സരം. രാവിലെ 9 ന് സ്‌കൂൾ തിരിച്ചറിയൽ കാർഡും ചിത്രരചനയ്ക്കാവശ്യമുള്ള സാമഗ്രികളും സഹിതം കുട്ടികൾ എത്തിച്ചേരണം. വരയ്ക്കുന്നതിനാവശ്യമായ ഡ്രോയിങ് പേപ്പർ മത്സരവേദിയിൽ നൽകും. ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടണ്ടത്. ആഗസ്റ്റ് 10ന് വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. വിജയികൾക്ക് ക്യാഷ്‌പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾ 8547971483 എന്ന നമ്പറിൽ ലഭിക്കും. മത്സരത്തിനായി ഇവിടെ രജിസ്റ്റർ ചെയ്യാം.