ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് – ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് തസ്തികയിലേക്ക്, 35600 75400 രൂപ ശമ്പള സ്‌കെയിലിൽ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്തു വരുന്ന ബിരുദ യോഗ്യതയുള്ള ക്ലറിക്കൽ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ഓഫീസ് മേധാവി മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഒഴിവുകളുടെ എണ്ണം – ഒന്ന്.
ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 34
എന്ന വിലാസത്തിൽ 2024 ഡിസംബർ 31 നകം അപേക്ഷ ലഭിക്കേണ്ടതാണ്.
ഫോൺ: 04712333790
മൊബൈൽ: 8547971483
ഡയറക്ടർ