തളിര് സ്കോളർഷിപ്പ് 2024 പരീക്ഷ നവംബർ 16, 23 തീയതികളിൽ നടക്കും.
പരീക്ഷാക്രമം
ജൂനിയർ വിഭാഗം
നവംബർ 16 ശനി (രാവിലെ 11 മുതൽ 12 വരെ) (100 ചോദ്യങ്ങൾ)
മോക്ക് ടെസ്റ്റ്
നവംബർ 13 (രാവിലെ 10 മുതൽ രാത്രി 9വരെ )
നവംബർ 15 (വൈകിട്ട് 6 മുതൽ 6.30വരെ)
സീനിയർ വിഭാഗം
നവംബർ 23 ശനി (രാവിലെ 11 മുതൽ 12 വരെ)(100 ചോദ്യങ്ങൾ)
മോക്ക് ടെസ്റ്റ്
നവംബർ 20 (രാവിലെ 10 മുതൽ രാത്രി 9വരെ )
നവംബർ 22 (വൈകിട്ട് 6 മുതൽ 6.30വരെ)
പരീക്ഷയെഴുതാനുള്ള ലിങ്കും ലോഗിൻ വിവരവും പരീക്ഷയ്ക്കു മുമ്പ് എസ് എം എസ് ആയി അയക്കുന്നതാണ്. നവംബർ 5 മുമ്പ് എസ് എം എസ് കിട്ടാത്ത കുട്ടികൾ 8547971483 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ജില്ലാതല ഹെൽപ്പ്‌ലൈൻ നമ്പറുകൾ താഴെ കൊടുക്കുന്നു.
പരീക്ഷയെഴുതാനുള്ള ഓൺലൈൻ ലിങ്കും ലോഗിൻ വിവരവും മോക്ക് ടെസ്റ്റിനു മുമ്പ് എസ് എം എസ് ആയി അയക്കുന്നതാണ്.
ജൂനിയർ വിഭാഗത്തിന് നവംബർ 12നു വൈകിട്ട് എസ് എം എസ് അയക്കുന്നതാണ്. നവംബർ 13ന് മോക്ക് ടെസ്റ്റിനു മുമ്പായി ലോഗിൻ സംബന്ധമായ എസ് എം എസ് കിട്ടാത്ത ജൂനിയർ വിഭാഗക്കാർ അതതു ജില്ലാതല ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ നിർബന്ധമായും ബന്ധപ്പെടേണ്ടതാണ്.
സീനിയർ വിഭാഗത്തിന് നവംബർ 19നു വൈകിട്ട് എസ് എം എസ് അയക്കുന്നതാണ്. നവംബർ 20ന് മോക്ക് ടെസ്റ്റിനു മുമ്പായി ലോഗിൻ സംബന്ധമായ എസ് എം എസ് കിട്ടാത്ത സീനിയർ വിഭാഗക്കാർ അതതു ജില്ലാതല ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ നിർബന്ധമായും ബന്ധപ്പെടേണ്ടതാണ്.
ജില്ലകൾ | ഹെൽപ്പ്‌ലൈൻ നമ്പർ |
കാസർഗോഡ്, കണ്ണൂർ | 9744715397 |
വയനാട്, കോഴിക്കോട് | 9778179533 |
പാലക്കാട്, തൃശ്ശൂർ | 6238389024 |
എറണാകുളം, മലപ്പുറം | 9495810840 |
ഇടുക്കി, പത്തനംതിട്ട | 9995819792 |
കോട്ടയം, ആലപ്പുഴ | 98474 56205 |
കൊല്ലം, തിരുവനന്തപുരം | 9446409479 |
(മലയാളഭാഷ, ചരിത്രം, പൊതുവിജ്ഞാനം, തളിര് മാസിക (കഴിഞ്ഞ ഒരു വർഷത്തെ ലക്കങ്ങൾ) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാവുക. തളിര് മാസികയുടെ പഴയ ലക്കങ്ങൾ ksicl.org/?page_id=1197 എന്ന ലിങ്കിൽ ലഭ്യമാണ്. )
ഓൺലൈൻ പരീക്ഷാപരിശീലനം മാത്രം ഉദ്ദേശിച്ചാണ് മോക്ക് ടെസ്റ്റ് നടത്തുന്നത്. ഓൺലൈൻ പരീക്ഷാസംവിധാനവുമായി പരിചയപ്പെടുക എന്നതു മാത്രമാണ് ഇതിന്റെ ലക്ഷ്യം. മോക്ക് ടെസ്റ്റുകൾക്ക് മാർക്ക് ഉണ്ടായിരിക്കുന്നതല്ല. നവംബർ 13നും(ജൂനിയർ) നവംബർ 20നും(സീനിയർ) ഉള്ള മോക്ക് ടെസ്റ്റ് എത്ര തവണ വേണമെങ്കിലും എഴുതി പരിശീലിക്കാവുന്നതാണ്. നവംബർ 15നും നവംബർ 22നും അര മണിക്കൂർ മാത്രമുള്ള മോക്ക് ടെസ്റ്റാണ് ഉള്ളത്. 30 ചോദ്യങ്ങളാണ് മോക്ക് ടെസ്റ്റിന് ഉണ്ടാവുക.
ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയിലൂടെ പരീക്ഷയെഴുതുന്നതാണ് ഉചിതം. ടാബ്‌ലെറ്റ്, മൊബൈൽഫോൺ എന്നിവയും ഉപയോഗിക്കാവുന്നതാണ്.
യഥാർത്ഥ പരീക്ഷയ്ക്ക് 100 ചോദ്യങ്ങളാണ് ഉണ്ടാവുക.
പരീക്ഷാസമയം മുഴുവൻ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കേണ്ടത് പരീക്ഷാർത്ഥിയുടെ ഉത്തരവാദിത്തമാണ്. ഇന്റർനെറ്റ് സൗകര്യമില്ലാതെ പരീക്ഷയെഴുതാൻ കഴിയാതെയിരുന്നാൽ അതിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഉത്തരവാദികളായിരിക്കുന്നതല്ല.
പരീക്ഷ തുടങ്ങുന്നതിന് 10 മിനിറ്റു മുമ്പു മാത്രമേ ലോഗിൻ ചെയ്യാൻ കഴിയുകയുള്ളൂ. അതിനു മുമ്പ് ലോഗിൻ ചെയ്യാൻ ശ്രമിക്കരുത്. ലോഗിൻ ചെയ്തുകഴിഞ്ഞാൽ പരീക്ഷാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ വായിച്ചുനോക്കാവുന്നതാണ്. കൃത്യസമയത്ത് പരീക്ഷ ആരംഭിക്കുന്നതും കൃത്യസമയത്ത് അവസാനിക്കുന്നതുമാണ്.
പഴയ ചോദ്യങ്ങൾ വായിക്കാൻ താത്പര്യമുള്ളവർക്ക് ഇവിടെനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2023ലെ ജില്ലാതല ചോദ്യങ്ങൾ
സീനിയർ
ജൂനിയർ
ഉദ്ഘാടനവാർത്ത
കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ഈ വർഷത്തെ തളിര് സ്കോളർഷിപ്പ് പരീക്ഷയുടെ ആദ്യ രജിസ്ട്രേഷൻ കുട്ടികളുടെ സ്പീക്കറും ഹോളി ഏഞ്ചൽസ്, തിരുവനന്തപുരം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായ നന്മ എസ് ന് നൽകിക്കൊണ്ട് ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബഹു. സാംസ്‌കാരികവകുപ്പു മന്ത്രി സജി ചെറിയാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഫിനാൻസ് ഓഫീസർ സൂര്യനാരായണൻ എം ഡി, ഓഫീസ് മാനേജര്‍ ബി എസ് പ്രദീപ് കുമാര്‍ എന്നിവർ സന്നിഹിതരായിരുന്നു.
https://scholarship.ksicl.
ഒരു ജില്ലയിൽ നൂറ് കുട്ടികൾക്ക് ആയിരം രൂപ വീതം ജില്ലാതല സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 രൂപ വീതവും സ്കോളർഷിപ്പ് ലഭ്യമാവും. സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് കുട്ടികൾക്കു ലഭിക്കും. നൂറു കുട്ടികളിൽ കൂടുതൽ സ്കോളർഷിപ്പ് പദ്ധതിയിൽ അംഗമാകുന്ന സ്കൂളുകൾക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കു ലഭിക്കും. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, തളിര് മാസിക, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, എന്നിവയെ ആസ്പദമാക്കിയായിരിക്കും പരീക്ഷ. 2024 നവംബറിൽ ഓൺലൈനായി ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല എഴുത്തു പരീക്ഷയും നടക്കും.