തളിര് സ്കോളർഷിപ്പ് 2025 സംസ്ഥാനതല പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീലക്ഷ്മി ഇ ഒന്നാം റാങ്ക് നേടി. ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ ചുള്ളിമാനൂർ എസ് എച്ച് യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഈശ്വർ എം വിനയനാണ് ഒന്നാം റാങ്ക്. സീനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ മമ്പറം എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദിയ കെ രണ്ടാം റാങ്കും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ജി എച്ച് എസ് എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നാസില എം സി മൂന്നാം റാങ്കും നേടി. ജൂനിയർ വിഭാഗത്തിൽ കൊല്ലം ജില്ലയിലെ കോട്ടുക്കൽ യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിഷേക ബി ആർ രണ്ടാം റാങ്കും കണ്ണൂർ ജില്ലയിൽ കോട്ടൂർ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണരാഗ് പി വി മൂന്നാം റാങ്കും കരസ്ഥമാക്കി.
ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലെ മൂന്നു കേന്ദ്രങ്ങളിലായി 03-01-2026നാണ് സംസ്ഥാനതല എഴുത്തു പരീക്ഷ നടന്നത്. 10000രൂപ, 5000രൂപ, 3000രൂപ എന്നിങ്ങനെയാണ് ഒന്ന്, രണ്ട്, മൂന്ന് റാങ്കുകാർക്ക് സ്കോളർഷിപ്പ് ലഭിക്കുക. ജില്ലാതല വിജയികൾക്ക് 1000 രൂപ വീതമാണ് സ്കോളർഷിപ്പ്. സംസ്ഥാനത്തൊട്ടാകെ 14 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് വിതരണം ചെയ്യുക. സ്കോളർഷിപ്പിനായി രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക തപാലിൽ ലഭിക്കും. വിജയികൾക്കുള്ള സമ്മാനവിതരണത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും.
| വിഭാഗം/റാങ്ക് | ഒന്നാം റാങ്ക് | രണ്ടാം റാങ്ക് | മൂന്നാം റാങ്ക് |
| സീനിയർ | ശ്രീലക്ഷ്മി ഇ |
ദിയ കെ |
നാസില എം സി |
| ജൂനിയർ | ഈശ്വർ എം വിനയൻ |
അഭിഷേക ബി ആർ |
കൃഷ്ണരാഗ് പി വി |





