ബാലസാഹിത്യവുമായി ബന്ധപ്പെട്ട് എഴുത്തുകാര്‍ക്കും ചിത്രകാര്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി വിവിധ സെമിനാറുകളും ശില്പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിവരുന്നു. രചനാശില്പശാലകളില്‍നിന്നും കിട്ടുന്ന മികച്ച രചനകള്‍ പിന്നീട് പുസ്തകങ്ങളായി പുറത്തിറങ്ങാറുണ്ട്. ബാലസാഹിത്യ ചിത്രീകരണരംഗത്തെ പുതിയ ആശയങ്ങളും സങ്കേതങ്ങളും പരിചയപ്പെടുന്നതിനും പരിശീലനം നല്‍കുന്നതിനുമായി ചിത്രകാര്‍ക്കും ഡിസൈനര്‍മാര്‍ക്കുമായി ചിത്രകാരശില്പശാലകളും ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കാറുണ്ട്.

പുസ്തകരചയിതാക്കളെയും ചിത്രകാരെയും ഡിസൈനര്‍മാരെയും ഒരുമിച്ചിരുത്തി പുതിയ പുസ്തകങ്ങള്‍ രൂപപ്പെടുത്താനുള്ള ശില്പശാലകളും നടത്തിവരുന്നു.