കേരള സംസ്ഥാന ബാലസഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർതസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ(ഒരു ഒഴിവ്) നിയമിക്കുന്നതിന് താഴെ കാണുന്ന യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 28-ന് വൈകുന്നേരം 05.00 മണിക്ക് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കേണ്ടതാണ്. (വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-695034, ഫോൺ: 0471-2333790, 8547971483,www.ksicl.org).

ഡി.റ്റി.പി. ഓപ്പറേറ്റർ – യോഗ്യത

1) എസ്.എസ്.എൽ.സി.
2) കെ.ജി.റ്റി.എ./എം.ജി.റ്റി.എ. (ടൈപ്പ് റൈറ്റിംഗ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും)

s/d
ഡയറക്ടർ