കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ(ഒരു ഒഴിവ്) നിയമിക്കുന്നതിന് താഴെ കാണുന്ന യോഗ്യതയുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2025 ജനുവരി 20-ന് വൈകുന്നേരം 05.00 മണിക്ക് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കേണ്ടതാണ്.

(വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം-695034, ഫോൺ: 0471-2333790, 8547971483, www.ksicl.org).

യോഗ്യതകൾ
(എ) അവശ്യം വേണ്ടത്
1) അച്ചടിയിൽ ഡിപ്ലോമ.
2) മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമ്മാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയം.

(ബി) അഭിലഷണീയം
1) ഒരു അംഗീകൃത സർവ്വകലാശാലയിൽനിന്നുമുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദം.
2) മലയാള ഭാഷയിലെ പ്രാവീണ്യം.