ലഹരിവിരുദ്ധ ചിത്രരചനാമത്സരം – ഒക്ടോബർ 2025
ലഹരിവിരുദ്ധ ചിത്രരചനാമത്സരം – വിജയികൾക്ക് സമ്മാനങ്ങൾ നൽകി
തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്‌കുമാർ സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ഓഫീസ് മാനേജർ ബി എസ് പ്രദീപ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് അവനവഞ്ചേരിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രീദേവ് ഹരീഷ് (ഒന്നാം സ്ഥാനം), പട്ടം സെയിന്റ് മേരീസ് എച്ച് എസ് എസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ജ്യോതിമ എസ് (രണ്ടാം സ്ഥാനം), ജൂനിയർ വിഭാഗത്തിൽ ഗവ. എച്ച് എസ് എസ് കോട്ടൺഹില്ലിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആശിഷ ആർ എസ് (ഒന്നാം സ്ഥാനം), ലെക്കോൾ ചെമ്പകയിലെ ഏഴാംക്ലാസ് വിദ്യാർത്ഥി സുനിധി ബി കൃഷ്ണ (രണ്ടാം സ്ഥാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്. നിവേദ്യ അനീഷ്, നക്ഷത്ര പി എസ്, ജനീലിയ ജോസഫ് എന്നിവർ പ്രോത്സാഹനസമ്മാനങ്ങൾ ഏറ്റുവാങ്ങി.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ലഹരിവി
തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ഒക്ടോബർ 11 ശനിയാഴ്ച സംഘടിപ്പിച്ച ചിത്രരചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ ജി എച്ച് എസ് എസ് അവനവഞ്ചേരിയിൽ പത്താം ക്ലാസിൽ പഠിക്കുന്ന ശ്രീദേവ് ഹരീഷ് ഒന്നാം സ്ഥാനവും പട്ടം സെയിന്റ് മേരീസ് എച്ച് എസ് എസിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ജ്യോതിമ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഗവ. എച്ച് എസ് എസ് കോട്ടൺഹില്ലിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആശിഷ ആർ എസ് ഒന്നാം സ്ഥാനവും ലെക്കോൾ ചെമ്പകയിലെ ഏഴാംക്ലാസ് വിദ്യാർത്ഥി സുനിധി ബി കൃഷ്ണ രണ്ടാം സ്ഥാനവും നേടി. ഇരുവിഭാഗത്തിലും വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും.
//കേരള സർക്കാർ സാംസ്‌കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ(5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. ഒക്ടോബര് 11 ശനിയാഴ്ച 10 മണി മുതൽ പാളയം, സംസ്‌കൃത കോളേജ് ക്യാമ്പസ്സിൽ വച്ചാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് 8547971483. രജിസ്ട്രേഷൻ അവസാനിച്ചു //