കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ തളിര് സ്‌കോളർഷിപ്പ് പരീക്ഷയിലെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു.
സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻ എസ് എസ് എച്ച് എസ് എസിലെ അനന്യ പി എസും ജൂനിയർ വിഭാഗത്തിൽ ചുള്ളിമാനൂർ എസ് എച്ച് യു പി എസിലെ ഈശ്വർ എം വിനയനും ഒന്നാം റാങ്ക്
കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ എൻ എസ് എസ് എച്ച് എസ് എസിലെ ആദിദേവ് പി എസ് രണ്ടാം റാങ്ക് നേടിയപ്പോൾ കോഴിക്കോട് കൊടിയത്തൂർ പി റ്റി എം എച്ച് എസ് എസിലെ ജെനിൻ അബ്ദുൾ നാസിർ മൂന്നാം റാങ്കിനർഹനായി.
ജൂനിയർ വിഭാഗത്തിൽ കണ്ണൂർ കായരളം എ യു പി എസിലെ കൃഷ്ണവേണി എസ് പ്രശാന്തിന് രണ്ടാം റാങ്കു ലഭിച്ചു. എറണാകുളം അഞ്ചൽപ്പെട്ടി സെന്റ് മേരീസ് യു പി എസിലെ രോഹിത് സോണിക്കാണ് ഈ വിഭാഗത്തിൽ മൂന്നാം റാങ്ക്.
വിജയികൾക്ക് യഥാക്രമം 10,000 രൂപ, 5000 രൂപ, 3000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. ഇതോടൊപ്പം ഫലകവും സാക്ഷ്യപത്രവും വിതരണം ചെയ്യും.