കൊല്ലം ജില്ലയിലെ കുട്ടികൾക്ക് ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിന് രജിസ്റ്റർ ചെയ്യാം.
കൊല്ലം: കേരള സർക്കാർ സാംസ്‌കാരികവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും അഞ്ചൽ, സെൻ്റ് ജോൺസ് കോളേജിലെ മലയാളവിഭാഗവും സംയുക്തമായി ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജൂനിയർ (5, 6, 7 ക്ലാസുകൾ), സീനിയർ (8, 9, 10 ക്ലാസുകൾ) വിഭാഗങ്ങളിലെ കുട്ടികൾക്കാണ് മത്സരം. 2026 ഫെബ്രുവരി 7 ശനിയാഴ്ച 10 മണി മുതൽ അഞ്ചൽ, സെൻറ് ജോൺസ് കോളേജ് ക്യാമ്പസ്സിൽ വച്ചാണ് മത്സരം നടത്തുന്നത്. ഓരോ വിഭാഗത്തിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 3000, 2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് 8547971483, 9447544965
രജിസ്റ്റർ ചെയ്യാനുള്ള അവസാനതീയതിഛ 30-01-2026. വരയ്ക്കുന്നതിനുള്ള പേപ്പർ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കും. വരയ്ക്കാന്‍ ആവശ്യമായ മറ്റു സാധനങ്ങൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/