സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥ, കവിത, ശാസ്ത്രം, വൈജ്ഞാനികം, ജീവചരിത്രം, പുനരാഖ്യാനം, ചിത്രീകരണം, നാടകം എന്നീ എട്ടു വിഭാഗങ്ങളിലായാണ് ഇത്തവണത്തെ പുരസ്കാരങ്ങൾ നൽകുന്നത്. 2022, 2023, 2024 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മികച്ച ബാലസാഹിത്യ കൃതികളിൽ നിന്നാണ് ഈ വർഷത്തെ പുരസ്കാരജേതാക്കളെ തിരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ വിഭാഗത്തിലെയും പുരസ്‌കാരം.
പുരസ്കാരജേതാക്കളും കൃതികളും താഴെ പറയുന്നവയാണ്:
• കഥ: ശ്രീജിത്ത് മൂത്തേടത്ത് (പെൻഗ്വിനുകളുടെ വൻകരയിൽ)
പി. വി. ഷാജികുമാർ (ജാനകി ഉണ്ടാക്കിയ കഥകൾ)
• കവിത: രാവുണ്ണി (മാവമ്മ)
• വൈജ്ഞാനികം: ഫൈറോസ് ബീഗം പി. (വീട്ടിലെത്തിയ വിരുന്നുകാർ)
• ശാസ്ത്രം: പ്രദീപ് ഓർക്കാട്ടേരി (പുല്ലരിമധുരം – മുത്താറി മുതൽ മലഞ്ചാമ വരെ)
• ജീവചരിത്രം / ആത്മകഥ: ഫില്ലിസ് ജോസഫ് (മലയാളത്തിന്റെ കവികൾ)
• നാടകം: ജി. ശ്രീകണ്ഠൻ (മുതലക്കെട്ട്)
• ചിത്രീകരണം: അരുണ നാരായണൻ ആലഞ്ചേരി (കാട്ടിൽ ഒരു ഒളിച്ചുകളി)
• വിവർത്തനം / പുനരാഖ്യാനം: എം. ചന്ദ്രപ്രകാശ് (ഡിറ്റക്റ്റീവ് ഫെലൂദ)
പുരസ്കാരസമർപ്പണം 2026 മാർച്ച് 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കും.
