2026ലെ ശിശുദിനാഘോഷത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളിലായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. നവംബർ 14 രാവിലെ 9 മണിക്ക് ഗവ. സംസ്കൃതകോളെജ് ഓഡിറ്റോറിയത്തിൽവച്ചാണ് മത്സരം നടത്തുന്നത്. വരയ്ക്കാനുള്ള പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നൽകുന്നതാണ്.
വരയ്ക്കാൻ ആവശ്യമായ മറ്റു സാമഗ്രികൾ കുട്ടികൾതന്നെ കൊണ്ടുവരേണ്ടതാണ്.
ഇരുവിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ വീതം കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കുന്നതാണ്.
താത്പര്യമുള്ളവർക്ക് ഇവിടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അറിയിക്കുന്നതാണ്.
സംശയനിവാരണത്തിന് : 8547971483
https://forms.gle/91sr3irTx6BbGEbE9